AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KFDC Travel Loan: കൈയിൽ പണമില്ലേ? എന്നാലും യാത്ര പോകാം; കെഎഫ്ഡിസിയുടെ പുതിയ പദ്ധതി

KFDC Travel Loan Scheme Get 10 Percent Discount And Pay Travel Costs In Installments: പദ്ധതിയിലൂടെ യാത്ര ബുക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 10 ശതമാനം ഇളവ് ലഭിക്കുന്ന തരത്തിലാണ് സംവിധാനം. നിലവില്‍ ആക്‌സിസ് ബാങ്കാണ് പദ്ധതിയുമായി സഹകരിക്കുന്നത്. മറ്റ് ബാങ്കുകളുമായും കെഎഫ്ഡിസി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. യാത്രാ പാക്കേജുകള്‍ക്ക് പുറമെ വര്‍ക്കേഷന്‍ ബുക്ക് ചെയ്യാനും വായ്പാ സൗകര്യം ഉപയോഗിക്കാം.

Shiji M K
Shiji M K | Published: 07 Oct 2026 | 09:29 AM
യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും ഒരുമിച്ച് കണ്ടെത്തേണ്ട സാഹചര്യം ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍. ട്രാവല്‍ ടുഡേ, പേ ടുമോറോ എന്ന പേരിലാണ് യാത്രകള്‍ക്കായി ചെലവാകുന്ന തുക തവണകളായി തിരിച്ചടയ്ക്കാന്‍ സൗകര്യമൊരുക്കുന്നത്. കെഎഫ്ഡിസിയുടെ ഷോല ബ്രാന്‍ഡിന് കീഴില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കോര്‍പറേഷന്‍ നേരിട്ട് നടത്തുന്ന ഏഴ് വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് ഉള്‍പ്പെടുത്തുന്നത്.

1 / 5
പദ്ധതിയിലൂടെ യാത്ര ബുക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 10 ശതമാനം ഇളവ് ലഭിക്കുന്ന തരത്തിലാണ് സംവിധാനം. നിലവില്‍ ആക്‌സിസ് ബാങ്കാണ് പദ്ധതിയുമായി സഹകരിക്കുന്നത്. മറ്റ് ബാങ്കുകളുമായും കെഎഫ്ഡിസി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. യാത്രാ പാക്കേജുകള്‍ക്ക് പുറമെ വര്‍ക്കേഷന്‍ ബുക്ക് ചെയ്യാനും വായ്പാ സൗകര്യം ഉപയോഗിക്കാം. യാത്രയ്‌ക്കൊപ്പം പ്രകൃതിയോട് ചേര്‍ന്നുള്ള താമസവും ജോലി ചെയ്യാനുള്ള അവസരവുമാണ് വര്‍ക്കേഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

2 / 5
ഗവി, സൂര്യനെല്ലി തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ക്കേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്ന് രാത്രിയും നാല് പകലും ഉള്‍പ്പെടുന്ന പാക്കേജിന് രണ്ട് പേര്‍ക്ക് നികുതി കൂടാതെ 14,000 രൂപയാണ് നിരക്ക്. ഈ പാക്കേജ് വായ്പയായി എടുക്കുന്നവര്‍ക്ക് 1,400 രൂപയുടെ ഇളവ് ലഭിക്കും. ശേഷിക്കുന്ന തുക നിശ്ചിത തവണകളായി തിരിച്ചടയ്ക്കാം. നിലവില്‍ കെഎഫ്ഡിസി നേരിട്ട് നടത്തുന്ന ഏഴ് കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്. വനമേഖലകളിലേക്കും പരിസ്ഥിതി പ്രാധാന്യമുള്ള മറ്റ് പ്രദേശങ്ങളിലേക്കുമുള്ള യാത്രകള്‍ അടുത്ത ഘട്ടങ്ങളില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

3 / 5
കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പാക്കേജ് യാത്രകള്‍ സംഘടിപ്പിക്കുന്നതും കെഎഫ്ഡിസി പരിഗണിക്കുന്നുണ്ട്. ഇതോടെ പദ്ധതിയുടെ പരിധി കൂടുതല്‍ വിപുലമാകും. നിലവില്‍ ബാങ്കുകളുടെ സഹകരണത്തോടെയാണ് യാത്രാ വായ്പാ പദ്ധതി നടപ്പാക്കുന്നത്. കെഎഫ്ഡിസിയുമായി ധാരണയിലെത്തുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ വഴി യാത്രക്കാര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കാനും സാധ്യതയുണ്ട്. അതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് കെഎഫ്ഡിസി അറിയിച്ചു.

4 / 5
പണം ഒരുമിച്ച് ചെലവാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്കും തവണകളായി പണം അടയ്ക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്താനാകും. എന്നാല്‍ വായ്പ എടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ബാങ്കിന്റെ തിരിച്ചടവ് വ്യവസ്ഥകളും മറ്റ് നിബന്ധനകളും പരിശോധിക്കേണ്ടതാണ്.

5 / 5
Follow Us