Alia Bhatt Beetroot Curd Salad: സെലിബ്രെറ്റികളെ പോലെ തിളങ്ങാം; ആലിയ ഭട്ടിന്റെ ബീറ്റ്റൂട്ട് തൈര് സാലഡ് പരീക്ഷിച്ചുനോക്കൂ
Alia Bhatt Beetroot Curd Salad Recipe: ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിന് ബീറ്റ്റൂട്ട് മികച്ചതാണ്, അതേസമയം തൈര് കുടൽ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിഷവിമുക്തമാക്കൽ പ്രക്രിയ സുഗമമാക്കുന്നു.

തിളക്കമുള്ള നിറം നേടാനും ഫിറ്റ്നസ് നിലനിർത്താനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ചെറിയ പൊടികൈ നോക്കിയാലോ. മറ്റൊന്നുമല്ല, ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ സ്പെഷ്യൽ ബീറ്റ്റൂട്ട് തൈര് സാലഡ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. (Image Credits: Freepik/ Social Media)

ആവശ്യത്തിന് അനുസരിച്ച് ചേരുവകൾ ക്രമീകരിക്കുക. കട്ടിയുള്ള തൈരാണെങ്കിൽ അവ നന്നായി അടിച്ചെടുക്കുക. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തൈരോ യോഗർട്ടോ ഉപയോഗിക്കാം. രണ്ടം ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. (Image Credits: Freepik/ Social Media)

ഒരു ബീറ്റ്റൂട്ട് അരച്ചെടുക്കുക. ഈ മിശ്രിതം തൈരിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. തൈരും ബീറ്റ്റൂട്ടും നിങ്ങളുടെ ഹീമോഗ്ലോബിൻ അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകമാണ്.(Image Credits: Freepik/ Social Media)

സാലഡിലേക്കുള്ള താളിപ്പ് തയ്യാറാക്കാം. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് അല്പം ഒലിവ് ഓയിലോ അല്ലെങ്കിൽ കടുക് ഓയിലോ ചൂടാക്കുക. ചൂടുള്ള എണ്ണയിലേക്ക് കടുക്, കറിവേപ്പില, ജീരകം എന്നിവ ചേർക്കുക. കരിഞ്ഞുപോകാതെ നോക്കണം. ശേഷം ഈ താളിപ്പ് ബീറ്റ്റൂട്ട്-തൈര് മിശ്രിതത്തിന് മുകളിലായി ഒഴിക്കുക.(Image Credits: Freepik/ Social Media)

ശേഷം ഒരിക്കൽ കൂടി നന്നായി ഇളക്കുക. ആലിയ ഭട്ടിൻ്റെ സ്പെഷ്യൽ ബീറ്റ്റൂട്ട് തൈര് സാലഡ് തയ്യാറാണ്. ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിന് ബീറ്റ്റൂട്ട് മികച്ചതാണ്, അതേസമയം തൈര് കുടൽ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിഷവിമുക്തമാക്കൽ പ്രക്രിയ സുഗമമാക്കുന്നു. (Image Credits: Freepik/ Social Media)