UAE Holiday: സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധി; ശമ്പളം വാങ്ങിച്ച് വീട്ടിലിരിക്കാം
UAE Public Holiday January 1 2026: MoHRE). ശമ്പളത്തോടുകൂടിയ പൊതു അവധിയാണ് പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ അവകാശങ്ങളെ ദേശീയ അവധികളുമായി ബന്ധിപ്പിച്ചതിന്റെ ഭാഗമായാണ് നീക്കം.

2026 ജനുവരി ഒന്നിന് എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ച് യുണൈറ്റ് അറബ് എമിറേറ്റ്‌സ് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MoHRE). ശമ്പളത്തോടുകൂടിയ പൊതു അവധിയാണ് പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ അവകാശങ്ങളെ ദേശീയ അവധികളുമായി ബന്ധിപ്പിച്ചതിന്റെ ഭാഗമായാണ് നീക്കം. (Image Credits: Getty Images)

MoHRE പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, 2026 ജനുവരി 1 വ്യാഴാഴ്ച, യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധിയാണെന്ന് വ്യക്തമാക്കുന്നു.

യുഎഇയില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ ഫെഡറല്‍ പൊതു അവധി സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക പൊതു അവധി ഷെഡ്യൂളില്‍ പ്രസിദ്ധീകരിക്കുന്ന മന്ത്രിസഭ പ്രമേയങ്ങള്‍ക്ക് കീഴിലാണ് ഇവയുടെയും പ്രവര്‍ത്തനം.

ജനുവരി 1 ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം അവധി ദിവസമാണ്. ഈദുല്‍ ഫിത്തര്‍, അറഫാത്ത് ദിനം, ഈദുല്‍ അദ്ഹ, ഇസ്ലാമിക പുതുവത്സരം, ദേശീയ ദിനം എന്നിവയാണ് മറ്റ് വാര്‍ഷിക അവധി ദിനങ്ങള്‍.

ജനുവരി ഒന്നിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് നേരത്തെ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരുന്നു. ജനുവരി ഒന്ന് കഴിഞ്ഞ് രണ്ടാം തീയതി വര്‍ക്കും ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താനുള്ള അവസരവും സര്‍ക്കാര്‍ നല്‍കുന്നു.