വൈഭവ് സൂര്യവംശിക്ക് പ്രമോഷന്‍; ഇനി ഉപനായകന്‍; ഇഷാന്‍ കിഷന്‍ ക്യാപ്റ്റന്‍ | Vaibhav Sooryavanshi Named East Zone Vice-Captain for Duleep Trophy 2026; Ishan Kishan to Lead Malayalam news - Malayalam Tv9

Vaibhav Sooryavanshi: വൈഭവ് സൂര്യവംശിക്ക് പ്രമോഷന്‍; ഇനി ഉപനായകന്‍; ഇഷാന്‍ കിഷന്‍ ക്യാപ്റ്റന്‍

Published: 

30 Jul 2026 | 06:28 PM

Duleep Trophy 2026: വൈഭവ് സൂര്യവംശി 2026-ലെ ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിൽ 'പ്ലെയർ ഓഫ് ദി സീരീസ്' ആയി തിരഞ്ഞെടുക്കപ്പെട്ടത് ഈ 15-കാരനായിരുന്നു. ദുലീപ് ട്രോഫിയില്‍ ഇഷാന്‍ കിഷന്‍ ഈസ്റ്റ് സോണ്‍ ടീമിനെ നയിക്കും.

1 / 5
വൈഭവ് സൂര്യവംശി 2026-ലെ ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിൽ 'പ്ലെയർ ഓഫ് ദി സീരീസ്' ആയി തിരഞ്ഞെടുക്കപ്പെട്ടത് ഈ 15-കാരനായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അംഗീകാരം തേടിയെത്തിയത്. ദുലീപ് ട്രോഫിയില്‍ ഇഷാന്‍ കിഷന്‍ ഈസ്റ്റ് സോണ്‍ ടീമിനെ നയിക്കും  (Image Credit Source: PTI).

2 / 5
ഈ മാസം ആദ്യം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശിക്ക്‌ ഈ വൈസ് ക്യാപ്റ്റൻസി മറ്റൊരു വലിയ നേട്ടമാണ്. ഇന്ത്യക്കായും ആഭ്യന്തര ക്രിക്കറ്റിലും കാഴ്ചവെച്ച മികച്ച പ്രകടനങ്ങളാണ് താരത്തിന് ഈ അംഗീകാരം നേടിക്കൊടുത്തത്. സീനിയര്‍ താരം മുഹമ്മദ് ഷമിയും സ്‌ക്വാഡിലുണ്ട്. മുകേഷ് കുമാർ, ഷഹബാസ് അഹമ്മദ് തുടങ്ങിയവരും ടീമിലുണ്ട്.

3 / 5
പരിക്കിന്റെ പിടിയിലുള്ള റിയാന്‍ പരാഗ്, ആകാശ് ദീപ് എന്നിവര്‍ സ്‌ക്വാഡിലില്ല. പരാഗ് വലത് തോളിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ്. ആകാശ് ദീപ് പുറംവേദനയ്ക്കുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.  ദുലീപ് ട്രോഫി ഓഗസ്റ്റ് 23-ന് ആരംഭിക്കും.

4 / 5
ദുലീപ് ട്രോഫിക്കുള്ള സ്‌ക്വാഡ് പരിശോധിക്കാം. അഭിമന്യു ഈശ്വരൻ, സുദീപ് ഘരാമി, മുഹമ്മദ് ഷാമി, മുകേഷ് കുമാർ തുടങ്ങിയവര്‍ സ്‌ക്വാഡിലുണ്ട്. ഷഹബാസ് അഹമ്മദ്, സൂരജ് ജയ്‌സ്വാൾ എന്നിവരെയും ഉള്‍പ്പെടുത്തി. വിരാട് സിങ്, കുമാർ കുശാഗ്ര, ശിഖർ മോഹൻ, സുബ്രാൻഷു സേനാപതി തുടങ്ങിയവരും സ്‌ക്വാഡില്‍ ഇടം നേടി. അഭിജിത് സർക്കാർ, അനുകുൽ റോയ്, ദേനിഷ് ദാസ് എന്നിവരാണ് ഇഷാന്‍ കിഷന്‍ നയിക്കുന്ന ടീമിലെ മറ്റ് അംഗങ്ങള്‍.

5 / 5
അഞ്ച് പേരാണ് സ്റ്റാൻഡ്‌ബൈ താരങ്ങൾ. സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ ലിസ്റ്റ് പരിശോധിക്കാം. ആയുഷ് ലോഹാരുക്ക, ശ്രീദാം പോൾ, സംബിത് എസ് ബറാൽ, ശരൺദീപ് സിങ്, സ്വസ്തിക് സമൽ എന്നിവരാണ് സ്റ്റാൻഡ്‌ബൈ താരങ്ങൾ. ബെംഗളൂരുവിലാണ് മത്സരം.

Follow Us
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
കിഡ്നിയെ ആരോഗ്യത്തോടെ വെക്കും ഈ ശീലങ്ങൾ
പ്രോട്ടീൻ പൗഡർ ഉപയോഗം എങ്ങനെ വേണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി