ഇന്ത്യക്ക് വിജയലക്ഷ്യം 157 റൺസ്; അർഷദീപിന് മൂന്ന് വിക്കറ്റ്
India vs Afghanistan 1st T20I: ഇന്ത്യ- അഫ്ഗാനിസ്ഥാൻ ടി20 സീരീസിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 157 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വൈഭവ് സൂര്യവംശിയെ പുറത്തിരുത്തി, മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യൻ ബോളിങ് നിരയിൽ അർഷദീപ് മൂന്ന് വിക്കറ്റ് നേട്ടവുമായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്കോർ അഫ്ഗാൻ 20 ഓവറിൽ 156/8.
ന്യൂഡൽഹി: ഇന്ത്യ- അഫ്ഗാനിസ്ഥാൻ ടി20 സീരീസിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 157 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വൈഭവ് സൂര്യവംശിയെ പുറത്തിരുത്തി, മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. അഭിഷേക് ശർമയ്‌ക്കൊപ്പം സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ തുടക്കത്തിൽ തന്നെ തകർക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. ബൗളിങ്ങിൽ ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും തുടക്കത്തിലേ വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാനെ സമ്മർദ്ദത്തിലാക്കി. അർഷദീപ് മൂന്ന് വിക്കറ്റ് നേട്ടവുമായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്കോർ അഫ്ഗാൻ 20 ഓവറിൽ 156/8.
നായകൻ ശ്രേയസ് അയ്യരുടെ കീഴിൽ സ്വന്തം മണ്ണിൽ ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഒരുഘട്ടത്തിൽ 43 റൺസിന് 5 വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ച നേരിട്ടു. എന്നാൽ 44 പന്തിൽ 64 റൺസെടുത്ത അസ്മത്തുള്ള ഒമർസായിയും (64*) 33 റൺസെടുത്ത മുഹമ്മദ് നബിയും ചേർന്ന് അഫ്ഗാന്റെ നില മെച്ചപ്പെടുത്തുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
അർഷദീപ് സിംഗ് തകർപ്പൻ ബോളിംഗിലൂടെ മുഹമ്മദ് നബിയെ പുറത്താക്കി അഫ്ഗാന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. ഇന്ത്യൻ ബോളിങ് നിരയിൽ അർഷ്ദീപ് സിങ് 19 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ജസ്പ്രീത് ബുമ്ര, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.