Toyota Glanza Facelift : തങ്ങളായിട്ട് കുറയ്ക്കുന്നില്ല! ബലെനോയ്ക്ക് പിന്നാലെ പുതിയ ഗ്ലാൻസയും വിപണിയിലേക്ക്
Toyota Glanza Facelift Model Coming : മാരുതി സുസുക്കി പുതിയ ബലെനോയെ അവതരിപ്പിച്ച സാഹചര്യത്തിൽ ടൊയോട്ട തങ്ങളുടെ ഗ്ലാൻസ (Glanza) മോഡലിന്റെ ഫേസ് ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാൻ തയ്യാറെടുക്കകുയാണെന്ന് റിപ്പോർട്ടുകൾ. പരസ്പര ധാരണയുടെ ഭാഗമായി മാരുതി ബലെനോയെ റീ ബ്രാൻഡ് ചെയ്താണ് ടൊയോട്ട ഗ്ലാൻസയെ അവതരിപ്പിച്ചത്. ഒക്ടോബർ 14 ന് പുതിയ മോഡലിനെ...
മാരുതി സുസുക്കി പുതിയ ബലെനോയെ അവതരിപ്പിച്ച സാഹചര്യത്തിൽ ടൊയോട്ട തങ്ങളുടെ ഗ്ലാൻസ (Glanza) മോഡലിന്റെ ഫേസ് ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാൻ തയ്യാറെടുക്കകുയാണെന്ന് റിപ്പോർട്ടുകൾ. പരസ്പര ധാരണയുടെ ഭാഗമായി മാരുതി ബലെനോയെ റീ ബ്രാൻഡ് ചെയ്താണ് ടൊയോട്ട ഗ്ലാൻസയെ അവതരിപ്പിച്ചത്. ഒക്ടോബർ 14 ന് പുതിയ മോഡലിനെ കമ്പനി പുറത്തിറക്കിയേക്കും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.
കഴിഞ്ഞ ആഴ്ചയാണ് മാരുതി ബലെനൊ ഫേസ് ലിഫ്റ്റിനെ അവതരിപ്പിച്ചത്. ഈ മോഡലിൽ വന്ന സമാന മാറ്റങ്ങൾ എന്തായാലും ഗ്ലാൻസയിലും പ്രതീക്ഷിക്കാം. എന്നാൽ അതിന് പുറമെ ടൊയോട്ടെ എന്തെങ്കിലും സർപ്രൈസ് എലമെന്റുകൾ കൂടി ഉൾപ്പെടുത്തുമോ എന്നാണ് ഇപ്പോൾ വാഹന ലോകം ചർച്ച ചയ്യുന്നത്. ചെറിയ ഡിസൈൻ പരിഷ്കാരങ്ങൾ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. പുതിയ ഫ്രണ്ട് ഗ്രിൽ, പുതിയ രൂപഘടനയിലുള്ള അലോയ് വീലുകൾ, നൂതനമായ എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ എന്നിവ ഈ പ്രീമിയം ഹാച്ച്ബാക്കിൽ ഉൾപ്പെടുത്താണ് സാധ്യത.
Also Read : സർപ്രൈസോ? പുതിയ വാഗൺ ആർ ഫേസ് ലിഫ്റ്റ് ഓൺ ദി വേ
ഫ്രണ്ട് ബമ്പർ ഡിസൈനിലും ലൈറ്റിംഗിലും ചെറിയ മാറ്റങ്ങൾ വരുത്താനും സാധ്യത കാണുന്നു. ബലേനോയെപ്പോലെ, ഗ്ലാൻസയുടെയും നിലവിലുള്ള രൂപഭാവം നിലനിർത്തിക്കൊണ്ടുതന്നെ ചില എലമെന്റുകൽ കൊണ്ട് പുതുമ സൃഷ്ടിക്കാനാകും കമ്പനിയുടെ ശ്രമം. ലെവൽ 2 ADAS സംവിധാനങ്ങൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകൾ ടൊയോട്ട ഗ്ലാൻസയിൽ ഉണ്ടാകും. വെന്റിലേറ്റഡ് സൗകര്യമുള്ള മുൻ സീറ്റുകൾ, കൂളിംഗ് സൗകര്യമുള്ള വയർലെസ് ചാർജിംഗ് പാഡ്, നൂതന ഓഡിയോ സംവിധാനം, പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററി എന്നീ മാറ്റങ്ങളും ബലെനോയ്ക്ക് സമാനമായി ഗ്ലാൻസയിലും ഉണ്ടാകും.
പുതിയ ഗ്ലാൻസയിലെ ഏറ്റവും വലിയ മാറ്റം പ്രതീക്ഷിക്കപ്പെടുന്നത് എൻജിൻ ഭാഗത്താണ്. പുതിയ ബലേനോയ്ക്ക് സമാനമായി, നിലവിലുള്ള 1.2 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എൻജിന് പകരം സുസുക്കിയുടെ പുതിയ 1.2 ലിറ്റർ ത്രീ-സിലിണ്ടർ ‘Z-സീരീസ്’ എൻജിൻ ടൊയോട്ട ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്ന എൻജിനാണിത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സ്, 5 സ്പീഡ് എഎംടി (AMT) എന്നിവയാകും ട്രാൻസ്മിഷൻ ഓപ്ഷനുകൾ. നിലവിലെ മോഡലിനേക്കാൾ അല്പം ഉയർന്ന വിലയായിരിക്കും ഫേസ് ലിഫ്റ്റിന് ഉണ്ടാവുക. നിലവിൽ 6.73 ലക്ഷം മുതൽ 9.99 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) ഇതിന്റെ വില.
English Summary
Following the launch of the new Maruti Suzuki Baleno, reports indicate that Toyota is preparing to introduce a facelifted version of its Glanza model. The Toyota Glanza was originally launched as a rebadged version of the Maruti Baleno under a mutual agreement between the two companies. Current indications suggest that the new model could be launched on October 14.