Kingdom Movie: അദ്ദേഹം കിങ്ഡത്തിന് ജീവന്‍ നല്‍കി, അനിരുദ്ധിനെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട
Vijay Deverakonda praise Anirudh Ravichander: കിങ്ഡം കെജിഎഫ് അല്ല. സംവിധായകൻ ഗൗതം തിന്നാനുരിയുടെ സിഗ്നേച്ചർ സിനിമയാണ് ഇതെന്നും, ഒരു ആക്ഷന്‍ ഡ്രാമയാണ് ഈ സിനിമയെന്നുമായിരുന്നു വിജയ് ദേവരകൊണ്ടയുടെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ സംഗീത സംവിധായകനായ അനിരുദ്ധിനെക്കുറിച്ചും വിജയ് സംസാരിച്ചു

ആരാധകരുടെ പ്രതീക്ഷകള്‍ ഒട്ടും തെറ്റിക്കാതെ വിജയ് ദേവരകൊണ്ട നായകനായ കിങ്ഡം തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. റീലിസിനു മുമ്പ് തന്നെ ചിത്രത്തിന് വന്‍ ഹൈപ്പാണ് ലഭിച്ചത്. കിങ്ഡം കണ്ടവര്‍ക്കെല്ലാം ചിത്രത്തെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ (Image Credits: Social Media)

റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ ജോണര്‍ ഏത് തരത്തിലാകുമെന്ന് സംബന്ധിച്ച് ആകാംക്ഷ നിലനിന്നിരുന്നു. കെജിഎഫ് പോലെയൊരു ചിത്രമാകുമോയെന്നായിരുന്നു പലരുടെയും ചോദ്യം. എന്നാല്‍ കെജിഎഫ് പോലെ ഒരു ചിത്രമല്ല കിങ്ഡം എന്ന് വിജയ് ദേവരകൊണ്ട നേരത്തെ വെളിപ്പെടുത്തിയിരുന്നു (Image Credits: Social Media)

കിങ്ഡം കെജിഎഫ് അല്ല. സംവിധായകൻ ഗൗതം തിന്നാനുരിയുടെ സിഗ്നേച്ചർ സിനിമയാണ് ഇതെന്നും, ഒരു ആക്ഷന്‍ ഡ്രാമയാണ് ഈ സിനിമയെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ സംഗീത സംവിധായകനായ അനിരുദ്ധിനെക്കുറിച്ചും വിജയ് ദേവരകൊണ്ട സംസാരിച്ചിരുന്നു (Image Credits: facebook.com/TheDeverakonda)

കിങ്ഡം സിനിമയ്ക്ക് അനിരുദ്ധ് ജീവന്‍ പകര്‍ന്നുവെന്നാണ് ചെന്നൈയില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ വിജയ് വ്യക്തമാക്കിയത്. ഇതിനു മുമ്പ് ചെന്നൈയിലെത്തിയപ്പോള്‍ അനിരുദ്ധിനെ തട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹമുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു (Image Credits: youtube.com/@adityamusic)

കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹത്തോടൊപ്പം വളരെയധികം സമയം ചെലവഴിച്ചു. ഇപ്പോള്‍ അദ്ദേഹത്തെ കിഡ്‌നാപ്പ് ചെയ്യാന്‍ താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നുവെന്നും വിജയ് ദേവരകൊണ്ട തമാശരൂപേണ പറഞ്ഞു (Image Credits: facebook.com/TheDeverakonda)