Kingdom Movie Actress Bhagyashri: ഡയറി മിൽക്കിൻ്റെ പരസ്യത്തിലെ സുന്ദരി!: കിങ്ഡത്തിലെ നായിക ഭാഗ്യശ്രീയെ കുറിച്ച് നിങ്ങൾക്ക് അറിയാത്തത്
Kingdom Movie Actress Bhagyashri Unknown Facts: ജൂലൈ 31-നാണ് കിംഗ്ഡം തിയേറ്ററിൽ എത്തുന്നത്. വിജയുടെ മാസ് ആക്ഷൻ വേഷത്തിലുള്ള നിരവധി പോസ്റ്ററുകൾ അണിയറ പ്രവർത്തകർ ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. സിനിമയുടെ സെൻസർ നടപടികൾ പൂർത്തിയായി. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ഇപ്പോൾ താരങ്ങൾ.

തെലുങ്ക് സിനിമാലോകത്തെ പിടിച്ചുകുലുക്കാൻ പോകുന്ന അടുത്ത പെൺപുലിയാണ് വിജയ് ദേവരകൊണ്ട നായകനാകുന്ന 'കിംഗ്ഡം' എന്ന ചിത്രത്തിലെ നായികയായ എത്തുന്ന ഭാഗ്യശ്രീ ബോർസെ. ചിത്രം റിലീസ് ആകുന്നതിന് മുമ്പ് തന്നെ പ്രക്ഷകർക പ്രീതി പിടിച്ചുപറ്റിയിരിക്കുകയാണ് താരം. ഭാഗ്യശ്രീ തന്റെ കഥാപാത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയതായി ഇൻസ്റ്റാഗ്രാമിലൂടെ അറിയച്ചതോടെ ആരാധക ലോകത്തെ കീഴടക്കിയിരിക്കുകയാണ് നായിക.

അഭിനയത്തിൽ മാത്രമല്ല, സ്വന്തം കഥാപാത്രത്തിന് ശബ്ദം നൽകികൊണ്ടാണ് ഭാഗ്യശ്രീ തൻ്റെ കഴിവ് ലോകത്തെ അറിയിച്ചിരിക്കുന്നത്. ഗൗതം തിന്നനൂരിയാണ് ഈ മാസ് ആക്ഷൻ ഡ്രാമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വിജയുടെ മാസ് ലുക്കും പ്രകടനവും കാണാനുള്ള ആകാക്ഷയിലാണ് സിനിമാലോകം. എന്നാൽ തൻ്റെ നായികയായി എത്തുന്ന ഭാഗ്യശ്രീയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താരത്തിന്റെ അധികം ആരും ശ്രദ്ധിക്കാതെ പോയ ചില കഥാപാത്രങ്ങളും പരസ്യങ്ങളുമൊക്കെയാണ് യുവാക്കൾക്കിടയിൽ ഇപ്പോൾ ഹരം കൊള്ളിക്കുന്നത്.

കാഡ്ബറി ഡയറി മിൽക്കിൻ്റെ പരസ്യത്തിലൂടെ എത്തിയ ആ സുന്ദരിയെ ആരും മറക്കാൻ സാധ്യതയില്ല. നൈജീരിയയിലെ ലാഗോസിൽ പഠനം പൂർത്തിയാക്കി എത്തിയ ഭാഗ്യശ്രീ ബിസിനസ് മാനേജ്‌മെന്റിൽ ഇന്ത്യയിൽ നിന്ന് ബിരുദവും സ്വന്തമാക്കി. ആ സമയത്താണ് നടിക്ക് മോഡലിങ്ങിലേക്ക് താല്പര്യം തോന്നുന്നത്. മോഡലിംഗ് ഒരു കരിയറായി തിരഞ്ഞെടുത്ത് ഒരു ഏജൻസിയിൽ ജോലി ചെയ്യുകയും ചെയ്തു. പിന്നീട് നിരവധി ബ്രാൻഡുകളുടെ അംബാസഡറായും താരം പ്രവർത്തിച്ചിട്ടുണ്ട്.

ബോളിവുഡ് ചിത്രമായ യാരിയൻ 2 ലെ രാജ്യലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ യുവാക്കൾക്കിടയിൽ ഏറെ ചർച്ചയായ നടിയാണ് ഭാഗ്യശ്രീ. കാർത്തിക് ആര്യനൊപ്പം ചന്ദു ചാമ്പ്യനിലും ഭാഗ്യശ്രീ വേഷമിട്ടിട്ടുണ്ട്. ഹരീഷ് ശങ്കർ സംവിധാനം ചെയ്ത മിസ്റ്റർ ബച്ചനിലൂടെയാണ് അവർ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായത്.

ജൂലൈ 31-നാണ് കിംഗ്ഡം തിയേറ്ററിൽ എത്തുന്നത്. വിജയുടെ മാസ് ആക്ഷൻ വേഷത്തിലുള്ള നിരവധി പോസ്റ്ററുകൾ അണിയറ പ്രവർത്തകർ ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. സിനിമയുടെ സെൻസർ നടപടികൾ പൂർത്തിയായി. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ഇപ്പോൾ താരങ്ങൾ. 50 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വിറ്റുപോയതായും വിവരമുണ്ട്. പോലീസ് ഓഫീസറായിട്ടായിരിക്കും ചിത്രത്തിൽ വിജയ് ദേവെരകൊണ്ട എത്തുക എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.