'ഇങ്ങനെയാണെങ്കിൽ ഞാൻ കളിക്കാനില്ല, വേറെ ടീമിൽ പോകും'; കട്ടക്കലിപ്പിൽ വിനീഷ്യസ് ജൂനിയർ | Vinicus Junior Criticizes Real Madrid Coach Xabi Alonso After Being Subbed Out Against FC Barcelona During El Clasico Match Malayalam news - Malayalam Tv9

Vinicius Jr: ‘ഇങ്ങനെയാണെങ്കിൽ ഞാൻ കളിക്കാനില്ല, വേറെ ടീമിൽ പോകും’; കട്ടക്കലിപ്പിൽ വിനീഷ്യസ് ജൂനിയർ

Published: 

27 Oct 2025 19:46 PM

Vinicus Junior Against Real Madrid: സാബി അലോൺസോയ്ക്കെതിരെ വിനീഷ്യസ് ജൂനിയർ. എൽ ക്ലാസിക്കോയിൽ തന്നെ പിൻവലിച്ചതിനെതിരെയാണ് താരം രംഗത്തുവന്നത്.

1 / 5റയൽ മാഡ്രിഡിൻ്റെ പരിശീലകൻ സാബി അലോൻസോയോട് കലിപ്പിച്ച് യുവ ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ. കഴിഞ്ഞ ദിവസം ബാഴ്സലോണയ്ക്കെതിരായ എൽ ക്ലാസിക്കോയിൽ തന്നെ പിൻവലിച്ചതിന് പിന്നാലെയാണ് താരം പരിശീലകനെതിരെ വിമർശനമുയർത്തിയത്. (Image Courtesy- Social Media)

റയൽ മാഡ്രിഡിൻ്റെ പരിശീലകൻ സാബി അലോൻസോയോട് കലിപ്പിച്ച് യുവ ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ. കഴിഞ്ഞ ദിവസം ബാഴ്സലോണയ്ക്കെതിരായ എൽ ക്ലാസിക്കോയിൽ തന്നെ പിൻവലിച്ചതിന് പിന്നാലെയാണ് താരം പരിശീലകനെതിരെ വിമർശനമുയർത്തിയത്. (Image Courtesy- Social Media)

2 / 5

മത്സരത്തിൻ്റെ 72ആം മിനിട്ടിൽ വിനീഷ്യസിനെ പിൻവലിച്ച അലോൻസോ റോഡ്രിഗോയെ പകരം കളത്തിലിറക്കി. പിച്ചിൽ നിന്ന് ഡഗൗട്ടിലേക്ക് നടക്കുമ്പോൾ "എപ്പോഴും ഞാൻ. ഇങ്ങനെയാണെങ്കിൽ ഞാൻ ടീം വിടുകയാണ്. ടീം വിടുന്നത് തന്നെയാണ് എനിക്ക് നല്ലത്."- എന്ന് താരം പറഞ്ഞു.

3 / 5

സാബി അലോൻസോയുടെ സഹപരിശീലകനായ സബാസ് പരില്ലയോടാണ് വിനീഷ്യസ് തൻ്റെ ദേഷ്യവും വിമർശനവും അറിയിച്ചത്. ഇത് പരിശീലകൻ സാബി അലോൻസോയ്ക്കും റയൽ മാനേജ്മെൻ്റിനുമുള്ള മുന്നറിയിപ്പായാണ് സമൂഹമാധ്യമങ്ങൾ കണക്കാക്കുന്നത്.

4 / 5

വിനീഷ്യസിൻ്റെ വിമർശനം കേട്ട സാബി അലോൻസോ പറയുന്നതും ക്യാമറകൾ പിടിച്ചെടുത്തു. "എന്താണ് വിനീ ഇത്. ഛേ!" എന്നാണ് അലോൻസോ പറഞ്ഞത്. ഇതോടെ അലോൻസോയും വിനീഷ്യസും തമ്മിലുള്ളത് ഊഷ്മളമായ ബന്ധമല്ലെന്നും ആരാധകർ പറയുന്നു.

5 / 5

എൽ ക്ലാസിക്കോയിൽ ബാഴ്സലോണയ്ക്കെതിരെ 2-1ന് വിജയിക്കാൻ റയലിന് സാധിച്ചിരുന്നു. ഇതോടെ തൻ്റെ ആദ്യ എൽ ക്ലാസിക്കോയിൽ തന്നെ അലോൻസോ വിജയം രുചിച്ചു. തുടരെ ബാഴ്സയ്ക്കെതിരായ നാല് പരാജയങ്ങൾക്ക് അവസാനം കുറിച്ചായിരുന്നു റയലിൻ്റെ വിജയം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും