Virat Kohli: ‘വേണ്ടെന്ന് വയ്ക്കുമ്പോഴാണ് പരാജയപ്പെടുന്നത്’; ദുരൂഹത ഒളിപ്പിച്ച് കോഹ്ലിയുടെ ട്വീറ്റ്
Virat Kohli Tweet: കോഹ്ലി പങ്കുവച്ച ഒരു ട്വീറ്റ് ശ്രദ്ധേയമാവുകയാണ്. നിങ്ങള്‍ വേണ്ടെന്ന് വയ്ക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ പരാജയപ്പെടുന്നത് എന്നായിരുന്നു കോഹ്ലിയുടെ ട്വീറ്റ്. വിജയം ഒരിക്കലും പഠിപ്പിക്കാത്തത് പരാജയം നിങ്ങളെ പഠിപ്പിക്കുന്നുവെന്നും താരം ട്വീറ്റ് ചെയ്തു

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. താരങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടിരുന്നു. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും ആദ്യ ബാച്ച് സംഘത്തിലുണ്ടായിരുന്നു. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കോഹ്ലിയും രോഹിതും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത് ഈ മത്സരത്തിലാണ് (Image Credits: PTI)

അടുത്ത ഏകദിന ലോകകപ്പ് വരെ കളിക്കാനാണ് ഇവരുടെ ശ്രമം. അതുകൊണ്ട് ഇരുതാരങ്ങള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഏകദിന ലോകകപ്പ് വരെ ഇരുവര്‍ക്കും ഫിറ്റ്‌നസ് നിലനിര്‍ത്താനാകുമോയെന്നതാണ് പ്രശ്‌നം. കോഹ്ലിക്കും 36, രോഹിതിന് 38 എന്നിങ്ങനെയാണ് പ്രായം. യുവതാരനിരയെ ലോകകപ്പിന് സജ്ജമാക്കാനാണ് ബിസിസിഐയ്ക്ക് താല്‍പര്യം (Image Credits: PTI)

ഇതിനിടെ കോഹ്ലി പങ്കുവച്ച ഒരു ട്വീറ്റ് ശ്രദ്ധേയമാവുകയാണ്. നിങ്ങള്‍ വേണ്ടെന്ന് വയ്ക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ പരാജയപ്പെടുന്നത് എന്നായിരുന്നു കോഹ്ലിയുടെ ട്വീറ്റ്. ഒരുപക്ഷേ, കോഹ്ലിക്കും, രോഹിതിനും ഓസീസ് പരമ്പര അവസാന മത്സരമായേക്കുമെന്ന് അഭ്യൂഹമുണ്ട് (Image Credits: PTI)

എന്നാല്‍ പിന്മാറാന്‍ ഒരുക്കമല്ലെന്ന സൂചനയാണോ കോഹ്ലി നല്‍കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും, കോഹ്ലിയുടെ വാചകങ്ങള്‍ക്ക് പിന്നില്‍ ആരാധകര്‍ ആദ്യം 'ദുരൂഹത' സംശയിച്ചു. വിജയം ഒരിക്കലും പഠിപ്പിക്കാത്തത് പരാജയം നിങ്ങളെ പഠിപ്പിക്കുന്നുവെന്നും താരം വീണ്ടും ട്വീറ്റ് ചെയ്തു (Image Credits: PTI)

അപ്പോഴാണ് ആരാധകര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായത്. റോണ്‍ (Wrogn) എന്ന യൂത്ത് ഫാഷന്‍ ബ്രാന്‍ഡിന്റെ പ്രമോഷന്റെ ഭാഗമായി കോഹ്ലി പങ്കുവച്ച ട്വീറ്റായിരുന്നു ഇത്. താരം പ്രമോഷന്‍ വീഡിയോയും പങ്കുവച്ചിട്ടുണ്ട് (Image Credits: PTI)