7200mAh ബാറ്ററിയുണ്ട്! വിവോ T5x 5G ഫ്യൂഷൻ റെഡ് വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Vivo T5x 5G Fusion Red variant launched in India: വിവോ T5x 5ജി ഫ്യൂഷൻ റെഡ് വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 6GB + 128GB മോഡലിന് 24,999 രൂപയും 8GB + 128GB മോഡലിന് 27,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB മോഡലിന് 30,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, പാർട്ട്നർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാൻ ലഭ്യമായിട്ടുണ്ട്.

വിവോ ഈ വർഷത്തിന്റെ തുടക്കത്തിൽ കൃത്യമായി പറഞ്ഞാൽ 2026 മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് വിവോ T5x 5ജി. സ്റ്റാർ സിൽവർ, സൈബർ ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലായിരുന്നു ഇതുവരെ ഈ ഫോൺ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ വിവോ T5x 5ജി ഫ്യൂഷൻ റെഡ് വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. കളർ ഓപ്ഷൻ മാറിയെങ്കിലും ഫീച്ചറുകളിൽ മാറ്റം വന്നിട്ടില്ല. (Image credit: Vivo India website)

വിലയും ലഭ്യതയും: വിവോ T5x 5G ഫ്യൂഷൻ റെഡ് വേരിയന്റിന്റെ 6GB + 128GB മോഡലിന് 24,999 രൂപയും 8GB + 128GB മോഡലിന് 27,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB മോഡലിന് 30,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, പാർട്ട്നർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാൻ ലഭ്യമായിട്ടുണ്ട്.

കരുത്ത്: 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ 4nm പ്രൊസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്. മാലി-G615 MC2 GPU, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 -ൽ ആണ് പ്രവർത്തനം.

ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.76-ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ എച്ച്ഡി+ സ്ക്രീൻ, 1200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഉണ്ട്.

ക്യാമറ: സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.45 അപ്പർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

ബാറ്ററി, മറ്റ് ഫീച്ചറുകൾ: 44W ഫാസ്റ്റ് ചാർജിംഗുള്ള 7200mAh ബാറ്ററിയാണ് ഇതിലുള്ളത്. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA, NSA, 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.