Diya Krishna: ‘ഇത് ശരിയായില്ല, കുഞ്ഞിന് ഒരു മാസം ആയതല്ലേയുള്ളൂ’: ദിയയ്ക്ക് വിമര്‍ശനം
Diya Krishna: ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിയറ്ററിൽ പോയത് ശരിയായില്ലെന്നാണ് ഭൂരിഭാഗം കമന്റുകളും. കുഞ്ഞിന് ഈ സമയത്ത് വലിയ ശബ്ദങ്ങൾ കേൾക്കുന്നത് ചെവിക്കും തലച്ചോറിനും നല്ലതല്ല.

സോഷ്യൽ മീഡിയ പ്രേക്ഷകരുട പ്രിയ താരമാണ് ദിയ കൃഷ്ണയും കുടുംബവും. കഴിഞ്ഞ മാസമാണ് ദിയയ്ക്കും ഭർത്താവ് അശ്വിനും ആൺ കുഞ്ഞ് പിറന്നത്. ഓമി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ദിയയുടെ കുഞ്ഞിനും ഏറെ ആരാധകരാണുള്ളത്. എന്നാൽ ഇതുവരെ കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ചിട്ടില്ല. (Image Credits:Instagram)

ഇപ്പോഴിതാ ദിയ യൂട്യൂബിൽ പങ്കുവച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുടുംബ വീട്ടില്‍ നിന്നും മാറി കുഞ്ഞുമായി ഫ്‌ളാറ്റിലേക്ക് പോകുന്ന വീഡിയോയാണ് പങ്കുവെച്ചത്. ഇതിനു ശേഷം ദിയ കുഞ്ഞിനും അശ്വിൻ ഗണേശിനുമൊപ്പം പുറത്ത് പോയി.

തിയറ്ററിൽ സിനിമ കാണാൻ പോയതായിരുന്നു ഇവർ. ഇതിനെക്കുറിച്ച് ദിയ തന്റെ പുതിയ വ്ലോഗിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. തിയറ്ററില്‍ എത്തിയ ശേഷമുള്ള വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട്. സിനിമ കഴിഞ്ഞതിനു ശേഷം അശ്വിന്റെ കൈയിൽ നിന്ന് കിടന്ന് ഉറങ്ങുന്ന കുഞ്ഞിനെയും വീഡിയോയിൽ കാണിക്കുന്നുണ്ട്.

എന്നാൽ ഇതോടെ നിരവധി പേരാണ് ദിയയുടെ പ്രവർത്തി കണ്ട് വിമർശനവുമായെത്തിയത്. ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിയറ്ററിൽ പോയത് ശരിയായില്ലെന്നാണ് ഭൂരിഭാഗം കമന്റുകളും. കുഞ്ഞിന് ഈ സമയത്ത് വലിയ ശബ്ദങ്ങൾ കേൾക്കുന്നത് ചെവിക്കും തലച്ചോറിനും നല്ലതല്ല.

ദിയ ചെയ്തത് തീർത്തും തെറ്റാണെന്ന് ഇവർ പറയുന്നു. അതേസമയം ദിയയെ അനുകൂലിച്ചും നിരവധി പേർ എത്തുന്നുണ്ട്. കുഞ്ഞിന്റെ കാര്യങ്ങള്‍ അവര്‍ തീരുമാനിക്കും എന്നാണ് ദിയയെ പിന്തുണയ്ക്കുന്നവർ പറയുന്നത്.