Titanic Sinking Mystery: ടൈറ്റാനിക് മുക്കിയതോ? അപകടത്തിന് തൊട്ടുപിന്നാലെ ഉടമകൾക്ക് ലഭിച്ചത് 5 മില്യൺ ഡോളർ; ചർച്ചയായി ഇൻഷൂറൻസ് രേഖ! | Was Titanic Sunk on Purpose? 114-Year-Old Insurance Document Up for Auction Fuels Discussions Malayalam news - Malayalam Tv9

Titanic Sinking Mystery: ടൈറ്റാനിക് മുക്കിയതോ? അപകടത്തിന് തൊട്ടുപിന്നാലെ ഉടമകൾക്ക് ലഭിച്ചത് 5 മില്യൺ ഡോളർ; ചർച്ചയായി ഇൻഷൂറൻസ് രേഖ!

Published: 

05 Nov 2026 | 10:54 AM

Rare Titanic Insurance Document Sparks Conspiracy Theories: ടൈറ്റാനിക് ദുരന്തം നടന്ന് നൂറിലേറെ വർഷങ്ങൾക്ക് ശേഷം കപ്പലിൻ്റെ ഇൻഷുറൻസ് രേഖകൾ ലേലത്തിന്. ലണ്ടനിലെ ഹെൻട്രി ആൽഡ്രിഡ്ജ് ആൻഡ് സൺ എന്ന സ്ഥാപനമാണ് നവംബർ 21-ന് ഈ രേഖകൾ ലേലത്തിന് വെക്കുന്നത്. ദുരന്തത്തിന് വെറും രണ്ടാഴ്ച മുൻപ് മാത്രം തയ്യാറാക്കിയ ഈ ചരിത്ര രേഖയ്ക്ക് 40,000 മുതൽ 67,000 ഡോളർ വരെ ലേലത്തുകയായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1 / 5
ലോകത്ത് ഇന്ന് അവശേഷിക്കുന്ന ഒരേയൊരു ടൈറ്റാനിക് ഇൻഷുറൻസ് രേഖയാണിതെന്ന് ലേലത്തിന് നേതൃത്വം നൽകുന്ന ആൻഡ്രൂ ആൽഡ്രിഡ്ജ് അന്താരാഷ്ട്ര മാധ്യമമായ പീപ്പിളിനോട് പറഞ്ഞു. കാണാൻ വെറുമൊരു സാധാരണ കടലാസ് പോലെയാണെങ്കിലും ഇതിന് വലിയ ചരിത്ര പ്രാധാന്യമുണ്ട്. കപ്പൽ പൂർണ്ണമായി നശിച്ചാൽ ഇൻഷുറൻസ് തുക ലഭിക്കുമെന്ന ഇതിലെ വരികൾ ഒരു പ്രവചനം പോലെ അന്ന് സത്യമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (Image Credit Source: Getty Images)

2 / 5
അപകടം നടന്ന് വെറും മുപ്പത് ദിവസത്തിനുള്ളിൽ തന്നെ കപ്പൽ ഉടമകൾക്ക് ഇൻഷുറൻസ് തുകയായ അഞ്ച് മില്യൺ ഡോളർ ലഭിച്ചിരുന്നു. ഇന്നത്തെ കാലത്ത് ഏകദേശം 173 മില്യൺ ഡോളറെങ്കിലും ഇതിന് മൂല്യം വരും എന്ന് ഹെൻട്രി ആൽഡ്രിഡ്ജ് ആൻഡ് സൺ വ്യക്തമാക്കുന്നു. അപകടത്തിൽ ജിവൻ നഷ്ടമായവരുടെ സംസാരം പൂർത്തിയാകും മുൻപ് തന്നെ വളരെ വേഗത്തിൽ കപ്പലുടമകൾക്ക് പണം ലഭിച്ചു എന്നത് അമ്പരിപ്പിക്കുന്ന വസ്തുതയാണെന്നും ആൻഡ്രൂ ആൽഡ്രിഡ്ജ് വ്യക്തമാക്കി.

3 / 5
ഒരിക്കലും മുങ്ങില്ലെന്ന് വിശേഷണവുമായി യാത്ര അരംഭിച്ച ടൈറ്റാനിക് 1912 ഏപ്രിൽ പതിനാലിനാണ് മഞ്ഞുമലയിലിടിച്ച് തകർന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഈ കടൽ ദുരന്തത്തിൽ 1500-ഓളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അന്ന് ലൈഫ് ബോട്ടിൽ രക്ഷപ്പെട്ട മാർഗരറ്റ് എന്ന സ്ത്രീയുടെ കുറിപ്പുകൾ ഈ അപകടത്തിൻ്റെ ഭീകരത വെളിവാക്കുന്നതായിരുന്നു.

4 / 5
ഇൻഷുറൻസ് രേഖകൾക്ക് ഒപ്പം ടൈറ്റാനിക്കിൻ്റെ യഥാർത്ഥ നിർമ്മാണ പ്ലാനുകളും ഇത്തവണ ലേലത്തിന് എത്തുന്നുണ്ട്. അന്ന് കപ്പലുടമകൾക്ക് അതിവേഗം ഇൻഷുറൻസ് ലഭിച്ചെങ്കിലും, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കിട്ടാൻ നാല് വർഷത്തോളമാണ് കാത്തിരിക്കേണ്ടി വന്നത്. ഇരകളുടെയും കുടുംബങ്ങൾക്ക് നിയമപോരാട്ടത്തിനൊടുവിൽ ആകെ ലഭിച്ചത് വെറും 6,63,000 ഡോളർ മാത്രമായിരുന്നു

5 / 5
ഇന്നത്തെ കാലത്താണ് ഇങ്ങനെയൊരു ദുരന്തം നടക്കുന്നതെങ്കിൽ കപ്പൽ ഉടമകൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമായിരുന്നു എന്ന് ആൻഡ്രൂ പറയുന്നു. കൂടാതെ കോടിക്കണക്കിന് രൂപ അവർ പിഴയായി നൽകേണ്ടിയും വരുമായിരുന്നു. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തത്തിന് വെറും രണ്ടാഴ്ച മുൻപ് മാത്രമാണ് ഇൻഷൂറൻസ് രേഖ തയ്യാറാക്കിയത് എന്നതും. അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ തന്നെ ഉടമകൾക്ക് ഇൻഷൂറൻസ് തുക ലഭിച്ചു എന്നതും ഇന്നും ആളുകളിൽ സംശയം ജനിപ്പിക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി