ലൈസൻസ് പ്രായപരിധി മുതൽ വാഹന രജിസ്ട്രേഷൻ വരെ: യു.എ.ഇ പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ!
New UAE Vehicle Registration and License Rules Starting January 2027: പുതിയ നിയമപ്രകാരം യു.എ.ഇ നിരത്തുകളിൽ വലതുവശത്ത് സ്റ്റിയറിംഗുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇത്തരം വാഹനങ്ങൾക്ക് ഇനിമുതൽ രജിസ്ട്രേഷൻ അനുവദിക്കില്ല. എന്നാൽ പ്രദർശന ആവശ്യങ്ങൾക്കായി മാത്രം ഇവ ഉപയോഗിക്കാവുന്നതാണ്. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കും രജിസ്ട്രേഷൻ ലഭിക്കില്ല.
ദുബായ്: യു.എ.ഇയിൽ 2027 ജനുവരി ഒന്ന് മുതൽ പുതിയ ഗതാഗത നിയമങ്ങൾ നിലവിൽ വരുന്നു. പുതിയ നിയമപ്രകാരം നിബന്ധനകൾ പാലിക്കുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഇനി മുതൽ രണ്ട് വർഷത്തേക്ക് രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കും. ഓരോ വർഷവവും വാഹന രജിസ്ട്രേഷൻ പുതുക്കുക എന്നതിനാൽ നിലവിലെ നിയമപ്രകാരമുള്ള യു,എ.ഇയിലെ രീതി.പുതിയ ഫെഡറൽ ഗതാഗത നിയമത്തിലെ 2026-ലെ ക്യാബിനറ്റ് തീരുമാനം നമ്പർ 174, ആർട്ടിക്കിൾ 98 പ്രകാരമാണ് രണ്ട് വർഷത്തേക്ക് വാഹനം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകുന്നത്.
വാഹന ഉടമകളുടെ അഭ്യർത്ഥന പ്രകാരം ലൈസൻസിംഗ് അതോറിറ്റികൾക്ക് രണ്ട് വർഷത്തെ രജിസ്ട്രേഷൻ അനുവദിക്കുന്നതാണ് എന്നാൽ .ഇതിനായി വാഹന ഉടമകൾ പ്രധാനമായും മൂന്ന് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. വാഹനം ആദ്യം രജിസ്റ്റർ ചെയ്ത സമയത്ത് അത് പുതിയ വാഹനമായിർക്കണം എന്നതാണ് ഒരു പ്രധാന നിബന്ധന. വാഹനം നിർമ്മിച്ച തീയതി മുതൽ ആറ് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകാൻ പാടില്ല. വാഹനം ഏതെങ്കിലും കമ്പനിയുടെയോ സ്ഥാപനത്തിൻ്റെയോ പേരിലായിരിക്കരുത്. വ്യക്തിഗത ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂ.
പുതിയ നിയമപ്രകാരം യു.എ.ഇ നിരത്തുകളിൽ വലതുവശത്ത് സ്റ്റിയറിംഗുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇത്തരം വാഹനങ്ങൾക്ക് ഇനിമുതൽ രജിസ്ട്രേഷൻ അനുവദിക്കില്ല. എന്നാൽ പ്രദർശന ആവശ്യങ്ങൾക്കായി മാത്രം ഇവ ഉപയോഗിക്കാവുന്നതാണ്. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കും രജിസ്ട്രേഷൻ ലഭിക്കില്ല. അഞ്ച് വർഷത്തിലധികമായി രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളെ ട്രാഫിക് രേഖകളിൽ നിന്നും നീക്കം ചെയ്യാൻ അധികൃതർക്ക് അധികാരമുണ്ട്. കൂടാതെ മുൻകൂർ അനുമതിയില്ലാതെ വാഹനത്തിൻ്റെ ബോഡി, എഞ്ചിൻ, നിറം എന്നിവയിൽ മാറ്റം വരുത്തിയാലും രജിസ്ട്രേഷൻ റദ്ദാക്കപ്പെടും.
വിവിധ വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധിയിലും മാറ്റങ്ങളുണ്ട്. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 18 വയസ്സും ഹെവി വാഹനങ്ങൾക്ക് 20 വയസ്സുമാണ് പ്രായപരിധി. കാറ്റഗറി 1 മോട്ടോർ സൈക്കിളിന് 17 വയസ്സും കാറ്റഗറി 2-ന് 21 വയസ്സുമാണ് കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. 21 വയസ്സിന് താഴെയുള്ളവർക്ക് ഒരു വർഷത്തെ താൽക്കാലിക ലൈസൻസാണ് ലഭിക്കുക. എന്നാൽ 21 വയസ്സിന് മുകളിലുള്ളവർക്ക് ആദ്യമായി ലൈസൻസ് എടുക്കുമ്പോൾ രണ്ട് വർഷത്തെ കാലാവധി ലഭിക്കും. പിന്നീട് പുതുക്കുമ്പോൾ സ്വദേശികൾക്ക് 10 വർഷത്തേക്കും പ്രവാസികൾക്ക് 5 വർഷത്തേക്കുമാകും ലൈസൻസ് ലഭിക്കുക
English Summary
The UAE will implement new traffic regulations on January 1, 2027, introducing two-year vehicle registrations for eligible cars, banning right-hand-drive vehicles, and updating driving license age limits and validities.