AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ച് അപകടം; പി ശശിയുടെ സഹോദരൻ മരിച്ചു

Motorcyclist dies after colliding with a bus in Koothuparamba: കൂത്തുപറമ്പ് ആടൂർ പാലത്തിൽ ഉണ്ടായ അ‌പകടത്തിൽ മാവിലായി സ്വദേശിയുമായ സരസ്സൻ ആണ് മരിച്ചത്. രാവിലെ 7. 20 ന് ആയിരുന്നു അപകടം. ബൈക്കിൽ വരികയായിരുന്ന സരസ്സൻ പെട്ടെന്ന് വാഹനം നിർത്തി തിരികെ വരാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.

ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ച് അപകടം; പി ശശിയുടെ സഹോദരൻ മരിച്ചു
Brother Of Cpm Leader P Sasi DiesImage Credit source: Jaromir/Moment/Getty Images
Prasanth Kumar
Prasanth Kumar | Published: 05 Nov 2026 | 11:48 AM

കണ്ണൂർ: ​ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അ‌പകടത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം പി ശശിയുടെ സഹോദരൻ മരിച്ചു. കൂത്തുപറമ്പ് ആടൂർ പാലത്തിൽ ഉണ്ടായ അ‌പകടത്തിൽ മാവിലായി സ്വദേശിയുമായ സരസ്സൻ ആണ് മരിച്ചത്. രാവിലെ 7. 20 ന് ആയിരുന്നു അപകടം. ബൈക്കിൽ വരികയായിരുന്ന സരസ്സൻ പെട്ടെന്ന് വാഹനം നിർത്തി തിരികെ വരാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഇടിയുടെ ആഘ‍ാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മലബാർ ദേവസ്വം ബോർഡ് ജീവനക്കാരനാണ്. കണ്ണൂർ പിള്ളയാർ കോവിലിലാണ് ജോലി ചെയ്തിരുന്നത്.

Follow Us