Bile Disease: എന്താണ് പിത്ത രോഗം.. ഈ അവസ്ഥയുള്ളവർ അരിവാരി തിന്നുമോ?; പ്രതിവിധി എന്ത്
Bile Disease Symptoms: മധുരം, കയ്പ്, ചവർപ്പ് എന്നീ രുചികളോട് ഇവർക്ക് താല്പര്യം കൂടുതലായിരിക്കും. ഈ അവസ്ഥ കണ്ടെത്തിയാൽ പാൽ, തൈര്, വെണ്ണ, നെയ്യ് എന്നിവ അമിതമായി ഉപയോഗിക്കരുത്. ഇളനീര്, കരിമ്പിൻ ജ്യൂസ്, നെല്ലിക്കാനീര്, മുന്തിരി ജ്യൂസ് എന്നിവ കഴിക്കുകയും ചെയ്യാം.

മലയാളത്തിൽ ഏറെ ആരാധകരുള്ള ഒരു ഷോയാണ് ബിഗ് ബോസ്. അവിടെ നടക്കുന്ന ഓരോ സംഭവങ്ങളും സോഷ്യൽ മീഡിയകളിലും വീടുകളിലും ഇപ്പോഴത്തെ ചർച്ചാവിഷയമാണ്. അതിൽ ഏറ്റവുമധികം ചർച്ചയാകുന്ന മത്സരാർത്ഥികളിൽ ഒരാളാണ് രേണു സുധി. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും കൂടുതൽ വൈറലാകുന്നതും രേണുവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. രേണുവിൻ്റെ ചില ഭക്ഷണശീലങ്ങളാണ് ആളുകൾക്കിടയിൽ ചർച്ചയാകുന്നത്. (Image Credits: Instagram/Renu Sudhi)

രേണുവിന് മധുരത്തോട് ഏറെ പ്രിയമാണെന്നും അരി വെറുതെ കഴിക്കുമെന്നും അനുമോളോട് പറയുന്നതാണ് വൈറലാകുന്നത്. എന്നാൽ ഇതെല്ലാം പിത്തരോഗത്തിൻ്റെ ലക്ഷണമാണെന്നാണ് കമൻ്റുകളിലൂടെ പ്രേക്ഷകർ പറയുന്നത്. പിത്തം ഉള്ളവർ അരി തിന്നും. അതിനു മരുന്ന് കൊടുക്കണം എന്നൊക്കെയാണ് കമൻ്റുകൾ വരുന്നത്. എന്നാൽ ശരിക്കും എന്താണ് പിത്തരോഗമെന്നും അതിൻ്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും നമുക്ക് നോക്കാം. (Image Credits: Instagram/Renu Sudhi)

പിത്തദോഷം അധികമുള്ളവരുടെ ശരീരം എണ്ണമയമുള്ളതും ദഹനശക്തി കൂടുതലുള്ളതും ആയിരിക്കും. ഉഷ്ണം കൂടുതലായതുകൊണ്ട് വിയർപ്പും അധികമാണ്. പെട്ടെന്നു ദേഷ്യം വരിക, വിശപ്പ് സഹിക്കാനാകാതെ ദേഷ്യം കാണിക്കുക, മലം അയഞ്ഞുപോകുക എന്നത് ഇതിൻ്റെ ചില ലക്ഷണങ്ങളാണ്. ഇത്തരക്കാർ തണുത്ത സാധനങ്ങളും തണുപ്പും ഇഷ്ടപ്പെടുന്നവരുമായിരിക്കും. (Image Credits: Gettyimages)

കൂടാതെ മധുരം, കയ്പ്, ചവർപ്പ് എന്നീ രുചികളോട് ഇവർക്ക് താല്പര്യം കൂടുതലായിരിക്കും. ഈ അവസ്ഥ കണ്ടെത്തിയാൽ പാൽ, തൈര്, വെണ്ണ, നെയ്യ് എന്നിവ അമിതമായി ഉപയോഗിക്കരുത്. ഇളനീര്, കരിമ്പിൻ ജ്യൂസ്, നെല്ലിക്കാനീര്, മുന്തിരി ജ്യൂസ് എന്നിവ കഴിക്കുകയും ചെയ്യാം. എന്നാൽ പണ്ടുമുതൽക്കെ കേൾക്കുന്ന ഒന്നാണ് പിത്തമുള്ളവർ അരി കഴികുമെന്ന്. ഇതിൽ എത്രത്തോളം സത്യമുണ്ട്. (Image Credits: Gettyimages)

എന്നാൽ വേവിയ്ക്കാത്ത, അതായത് പാകം ചെയ്യാത്ത അരി കഴിയ്ക്കുന്നതോ, ഇത് കഴിയ്ക്കണം എന്ന തോന്നൽ ഉണ്ടാകുന്നതോ പൈക (pica) എന്ന പ്രത്യേക അവസ്ഥ മൂലമാണ്. ഭക്ഷണമല്ലാത്ത ചിലതിനോട് തോന്നുന്ന താൽപര്യമാണിത്. പിത്തത്തിൻ്റെ അളവ് വർദ്ധിച്ചാൽ അൾസർ, ശാരീരിക വീക്കം തുടങ്ങിയ തകരാറുകൾക്ക് കാരണമാവുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. (Image Credits: Gettyimages)