Banana: വെറും വയറ്റിൽ പഴം കഴിക്കാറുണ്ടോ; ശരീരത്തിന് സംഭവിക്കുന്നത് ഇത്…..
Banana on empty stomach: വെറും വയറ്റിൽ പഴം കഴിക്കുന്നത് മിക്ക ആളുകളുടെയും പതിവ് ശീലമാണ്. എന്നാൽ വെറും വയറ്റിൽ നേരിട്ട് പഴം കഴിക്കുന്നത് ഗുണകരം അല്ല എന്ന് നിങ്ങൾക്ക് അറിയാമോ?

പഴത്തിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ഘടകങ്ങള്‍ രക്തത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ അളവിന്റെ തുലനതയെ ഇല്ലാതാക്കുന്നു. അതിനാല്‍ മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം മാത്രം പഴം കഴിക്കാൻ ശ്രദ്ധിക്കുക. (Image Credit: Unsplash)

കൂടാതെ, ഉയർന്ന നിലയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാര ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കും. എന്നാൽ മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തത് മൂലം മറ്റ് ധാതുക്കളുടെ അഭാവം ഉണ്ടാകുകയും ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യും. (Image Credit: Unsplash)

പഴത്തിന് അസിഡിക് സ്വഭാവമാണ് ഉള്ളത്. അതിനാല്‍ ഇത് വെറുംവയറ്റില്‍ കഴിച്ചാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാൻ ഇടയുണ്ട് എന്ന കാര്യവും മറക്കരുത്. (Image Credit: Unsplash)

ഈ കാരണങ്ങളാൽ പഴം വെറുംവയറ്റിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതേസമയം ധാരാളം ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടവും ആണ് ഇവ. പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. (Image Credit: Unsplash)

കൊളസ്ട്രോൾ നിയന്ത്രിക്കുക, ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവർത്തനങ്ങൾ, മാനസികാരോഗ്യം തുടങ്ങിയവയ്ക്കും പഴം കഴിക്കുന്നത് ഗുണകരമാണ്. (Image Credit: Unsplash)