Sweet Potato: 1 വര്‍ഷം മുഴുവന്‍ മധുരക്കിഴങ്ങ് കഴിക്കാം; ഷുഗര്‍ കൂടുമോ കുറയുമോ? ഉത്തരം ഇവിടുണ്ട്
Effects of Sweet Potatoes on Blood Sugar: മധുരക്കിഴങ്ങ് പതിവായി കഴിക്കാന്‍ പാടില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തം. ഒരു വര്‍ഷത്തേക്ക് എല്ലാ ദിവസവും മധുരക്കിഴങ്ങ് കഴിക്കുകയാണെങ്കില്‍ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?

മധുരക്കിഴങ്ങിന് ധാരാളം പോഷക ഗുണങ്ങളുണ്ട്. വീട്ടില്‍ സ്വന്തമായി കൃഷി ചെയ്തും കടകളില്‍ നിന്നും വാങ്ങിയും യഥേഷ്ടം കഴിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ മധുരക്കിഴങ്ങ് പതിവായി കഴിക്കാന്‍ പാടില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തം. ഒരു വര്‍ഷത്തേക്ക് എല്ലാ ദിവസവും മധുരക്കിഴങ്ങ് കഴിക്കുകയാണെങ്കില്‍ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ? (Image Credits: Getty Images

ഒരു വര്‍ഷത്തോളം പതിവായി മധുരക്കിഴങ്ങ് കഴിക്കുന്നത് ഹോര്‍മോണ്‍ മുതല്‍ ചര്‍മ്മം വരെയുള്ള കാര്യങ്ങള്‍ക്ക് ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മധുരക്കിഴങ്ങില്‍ നാരുകള്‍, കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, ബീറ്റ കരോട്ടിന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.

മധുരക്കിഴങ്ങിലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍, സെറോടോണിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ബി6 എന്നിവ സ്ത്രീകളില്‍ ഊര്‍ജം വര്‍ധിപ്പിക്കുക, പഞ്ചസാരയോടുള്ള ആസക്തിക്കുറയ്ക്കുക, മാനസികാവസ്ഥ മെച്ചപ്പെടുത്തുക എന്നിവയ്ക്ക് കാരണമായെന്നാണ് പറയുന്നത്. കൂടാതെ മധുരക്കിഴങ്ങ് പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

എന്നാല്‍ മധുരക്കിഴങ്ങ് സുരക്ഷിതമാണെങ്കിലും അതില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ ഉള്ള ആളുകള്‍ ഇവ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കൂടാതെ പ്രമേഹ രോഗികള്‍ മധുരക്കിഴങ്ങ് കഴിക്കുമ്പോള്‍ അളവില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച് മധുരക്കിഴങ്ങില്‍ ഗ്ലൈസെമിക് സൂചിക കുറവാണ്. എന്നാല്‍ അളവ് കുറച്ച് കഴിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

മധുരക്കിഴങ്ങ് ഫ്രൈ ചെയ്യുന്നതിന് പകരം റോസ്റ്റ് ചെയ്യുകയോ, ആവിയില്‍ വേവിക്കുകയോ, ബേക്ക് ചെയ്യുകയോ ചെയ്യുന്നതാണ് ഉചിതം. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പനീര്‍, മുട്ട എന്നിവയുമായി ചേര്‍ത്തും കഴിക്കാം.