Pooja Bumper 2025: പൂജ നേടാനാഗ്രഹമില്ലേ? പിന്നെന്തിനിത്ര മടി, ഇന്നുതന്നെ ഒരു ടിക്കറ്റെടുക്ക്
Pooja Bumper Draw Date: ഒന്നാം സമ്മാനം- 12 കോടി, രണ്ടാം സമ്മാനം- 1 കോടി, മൂന്നാം സമ്മാനം- 5 ലക്ഷം, നാലാം സമ്മാനം- 3 ലക്ഷം, അഞ്ചാം സമ്മാനം- 2 ലക്ഷം, ആറാം സമ്മാനം- 5,000 രൂപ, ഏഴാം സമ്മാനം- 1,000 രൂപ, എട്ടാം സമ്മാനം- 500 രൂപ, ഒന്‍പതാം സമ്മാനം- 300 രൂപ എന്നിങ്ങനെയാണ് സമ്മാനഘടന.

പൂജ ബമ്പര്‍ 2025 ലോട്ടറി വില്‍പന പുരോഗമിക്കുകയാണ്. ഓണം ബമ്പര്‍ ടിക്കറ്റില്‍ പരീക്ഷണം നടത്തി ഫലം കാണാതെ പോയവര്‍ക്ക് പൂജ ബമ്പര്‍ ആശ്വാസമാകുന്നു. 500 രൂപയായിരുന്നു ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില. എന്നാല്‍ വെറും 300 രൂപ മുടക്കിയാല്‍ നിങ്ങള്‍ക്ക് പൂജ ബമ്പര്‍ സ്വന്തമാക്കാനാകും. (Image Credits: Social Media)

ഒന്നാം സമ്മാനം- 12 കോടി, രണ്ടാം സമ്മാനം- 1 കോടി, മൂന്നാം സമ്മാനം- 5 ലക്ഷം, നാലാം സമ്മാനം- 3 ലക്ഷം, അഞ്ചാം സമ്മാനം- 2 ലക്ഷം, ആറാം സമ്മാനം- 5,000 രൂപ, ഏഴാം സമ്മാനം- 1,000 രൂപ, എട്ടാം സമ്മാനം- 500 രൂപ, ഒന്‍പതാം സമ്മാനം- 300 രൂപ എന്നിങ്ങനെയാണ് സമ്മാനഘടന.

നവംബര്‍ 22നാണ് പൂജ ബമ്പറിന്റെ നറുക്കെടുപ്പ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ച് നറുക്കെടുപ്പ് നടക്കും. എന്നാല്‍ നറുക്കെടുപ്പ് തീയതിയില്‍ മാറ്റം സംഭവിക്കുമോ എന്ന കാര്യം വ്യക്തമല്ല.

എന്നാല്‍ 12 കോടി രൂപ സമ്മാനം നേടുന്ന ഭാഗ്യശാലിയ്ക്ക് ഈ തുക മുഴുവനായി ലഭിക്കുകയില്ല. വിവിധ നികുതികള്‍ക്കും ഏജന്റ് കമ്മീഷനും പോയതിന് ശേഷമാണ് സമ്മാനത്തുക ഭാഗ്യവാന്റെ അക്കൗണ്ടിലേക്കെത്തുക.

1.2 കോടി രൂപ ഏജന്റ് കമ്മീഷന്‍, 30 ശതമാനം ടിഡിഎസ്, 3.24 കോടി രൂപയാണ് ടിഡിഎസ്. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 37 ശതമാനം സര്‍ചാര്‍ജും നല്‍കണം. ഏകദേശം 1.19 കോടിയുണ്ടാകുമിത്. 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ്, ഇത് ഏകദേശം 14.40 ലക്ഷം രൂപ. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് 6.22 കോടി രൂപ.