ഏറ്റവും കൂടുതൽ മയിലുകളുള്ള രാജ്യം ഏത്? ഇന്ത്യയുടെ ദേശീയ പക്ഷിയെക്കുറിച്ച് അറിയാം | Which Country Has the Largest Peacock Population in the World Malayalam news - Malayalam Tv9

Largest Peacock Population: ഏറ്റവും കൂടുതൽ മയിലുകളുള്ള രാജ്യം ഏത്? ഇന്ത്യയുടെ ദേശീയ പക്ഷിയെക്കുറിച്ച് അറിയാം

Published: 

04 Nov 2026 | 09:27 AM

World's Largest Peacock Population: Know Why These Colourful Birds Thrive in India: കാടുകളിലും പുല്‍മേടുകളിലും കൃഷിയിടങ്ങളിലുമെല്ലാം ഇവയെ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയിലുകളുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ മയിലുകളുള്ള രാജ്യമായി അറിയപ്പെടുന്നത് ഇന്ത്യയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തനത് പക്ഷിയായ ഇന്ത്യന്‍ മയില്‍ രാജ്യത്തിന്റെ പ്രകൃതിയിലും സംസ്‌കാരത്തിലും പ്രത്യേക സ്ഥാനമുണ്ട്.

1 / 5
ലോകത്തിലെ ഏറ്റവും മനോഹരമായ പക്ഷികളിലൊന്നാണ് മയില്‍. തിളങ്ങുന്ന നീലനിറവും വര്‍ണാഭമായ പീലികളും വിടര്‍ത്തിയുള്ള നൃത്തവുമാണ് ഈ പക്ഷിയെ വേറിട്ടുനിര്‍ത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയിലുകളെ കാണാമെങ്കിലും ഇവയുടെ ഏറ്റവും വലിയ സ്വാഭാവിക ആവാസകേന്ദ്രം ഏത് രാജ്യത്താണെന്ന് അറിയാമോ? (Image Credit Source: Getty Images)

2 / 5
കാടുകളിലും പുല്‍മേടുകളിലും കൃഷിയിടങ്ങളിലുമെല്ലാം ഇവയെ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയിലുകളുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ മയിലുകളുള്ള രാജ്യമായി അറിയപ്പെടുന്നത് ഇന്ത്യയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തനത് പക്ഷിയായ ഇന്ത്യന്‍ മയില്‍ രാജ്യത്തിന്റെ പ്രകൃതിയിലും സംസ്‌കാരത്തിലും പ്രത്യേക സ്ഥാനമുണ്ട്. ഇന്ത്യന്‍ മയില്‍ അഥവാ ഇന്ത്യന്‍ പീഫൗള്‍ എന്നറിയപ്പെടുന്ന ഈ പക്ഷി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നു. കാലാവസ്ഥയും ഭക്ഷണലഭ്യതയും അനുയോജ്യമായതിനാല്‍ കാടുകള്‍, ഗ്രാമപ്രദേശങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ ഇവയ്ക്ക് വളരാന്‍ സാധിക്കുന്നു.

3 / 5
മയില്‍ സാധാരണയായി വിത്തുകള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പ്രാണികള്‍, ചെറിയ ജീവികള്‍ എന്നിവയാണ് ഭക്ഷണമാക്കുന്നത്. തുറസായ പ്രദേശങ്ങളും മരങ്ങളും കുറ്റിച്ചെടികളുമുള്ള ഇടങ്ങളാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. ഇന്ത്യയുടെ ദേശീയ പക്ഷിയാണ് ഇന്ത്യന്‍ മയില്‍. 1963ലാണ് മയിലിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത്. മനോഹരമായ രൂപം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാന്നിധ്യം, സാംസ്‌കാരിക പ്രാധാന്യം എന്നിവയാണ് ഈ തിരഞ്ഞെടുപ്പിന് പിന്നിലെ പ്രധാന കാരണങ്ങള്‍.

4 / 5
ഇന്ത്യന്‍ സംസ്‌കാരത്തിലും കലകളിലും പുരാണങ്ങളിലും മയിലിന് പ്രത്യേക സ്ഥാനമുണ്ട്. ക്ഷേത്രങ്ങളിലും പരമ്പരാഗത ചിത്രകലകളിലും സാഹിത്യത്തിലും മയിലിന്റെ സാന്നിധ്യം കാണാം. ഇതിന് പുറമെ പല പ്രദേശങ്ങളിലും മയിലിനെ വിശുദ്ധ പക്ഷിയായി കണക്കാക്കി സംരക്ഷിക്കുകയും ചെയ്യുന്നു. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഗുജറാത്തിലും കര്‍ണാടകയിലും മയിലുകളെ വ്യാപകമായി കാണാം. ഗ്രാമപ്രദേശങ്ങള്‍, കൃഷിയിടങ്ങള്‍, വനമേഖലകള്‍, ക്ഷേത്രപരിസരങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ സാധാരണമാണ്.

5 / 5
ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഇന്ത്യന്‍ മയിലുകളെ കാണാം. എന്നാല്‍ ഇന്ത്യയിലാണ് ഇവയുടെ സ്വാഭാവിക സാന്നിധ്യം ഏറ്റവും വ്യാപകമായിട്ടുള്ളത്. മയിലുകളെ സംരക്ഷിക്കുന്നതില്‍ വനമേഖലകള്‍ക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഇന്ത്യയില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം മയിലിന് സംരക്ഷണം ലഭിക്കുന്നുണ്ട്. ഇവയുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതും വേട്ടയാടല്‍ തടയുന്നതും പക്ഷികളുടെ നിലനില്‍പ്പിന് നിര്‍ണായകമാണ്.

Loading...
Unable to load recommendations.
Follow Us
മരണം അടുത്തെത്തുമ്പോൾ ശരീരം കാണിച്ചുതരുന്ന 7 സൂചനകൾ
ആപ്പിൾ തൊലിയോട് കൂടിയാണോ കഴിക്കുന്നത്?
രണ്ടേ രണ്ട് ബദാം ദിവസവും കഴിച്ചാൽ എന്താണ് സംഭവിക്കുന്നത്?
വെറൈറ്റി ലുക്ക്, വില 1 ലക്ഷത്തിൽ താഴെ- ഹീറോ എക്സട്രീം 125 R
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു