CBSE Board Exam 2027: സിബിഎസ്ഇ പരീക്ഷ 2027; ടൈംടേബിൾ എപ്പോൾ അറിയാം? ഇനിയും വൈകുമോ
CBSE Board Exam Timetable 2027: ടൈംടേബിൽ പുറത്തുവന്നാലുടൻ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in നിന്ന് വിദ്യാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്. ഔദ്യോഗിക സൂചനകൾ അനുസരിച്ച് 10, 12 ക്ലാസുകളിലെ പ്രധാന വാർഷിക ബോർഡ് പരീക്ഷകൾ 2027 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കും. വിദ്യാർത്ഥികൾ ഇടയ്ക്കിടെ വെബ്സൈറ്റി പരിശോധിക്കേണ്ടതാണ്.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) 2027 അധ്യയന വർഷത്തെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൈംടേബിൽ പുറത്തുവന്നാലുടൻ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in നിന്ന് വിദ്യാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്. ഔദ്യോഗിക സൂചനകൾ അനുസരിച്ച് 10, 12 ക്ലാസുകളിലെ പ്രധാന വാർഷിക ബോർഡ് പരീക്ഷകൾ 2027 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കും.
പരീക്ഷാ തീയതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിദ്യാർത്ഥികൾക്ക് cbse.gov.in അല്ലെങ്കിൽ cbseacademic.nic.in വഴി ഡൗൺലോഡ് ചെയ്യാനാകും. കഴിഞ്ഞ വർഷം, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ താൽക്കാലിക ടൈംടേബിൾ സെപ്റ്റംബർ 24-നും, അന്തിമ പരീക്ഷാ തീയതി പട്ടിക ഒക്ടോബർ 30-നുമാണ് സിബിഎസ്ഇ പുറത്തിറക്കിയത്. എന്നാൽ, വരാനിരിക്കുന്ന പരീക്ഷാ ഷെഡ്യൂളിനെക്കുറിച്ച് സിബിഎസ്ഇയിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അതിനാൽ വിദ്യാർത്ഥികൾ ഇടയ്ക്കിടെ വെബ്സൈറ്റി പരിശോധിക്കേണ്ടതാണ്.
ALSO READ: നന്നായി തയ്യാറെടുത്തോളു; എഞ്ചിനീയറിങ്, ഫാർമസി പ്രവേശ പരീക്ഷകൾ ഏപ്രിൽ 21 മുതൽ 26 വരെ
വിജ്ഞാപനത്തിൽ എന്തൊക്കെ പ്രതീക്ഷിക്കാം?
സിബിഎസ്ഇ ബോർഡ് പരീക്ഷാ സമയക്രമം, തീയതികൾ, ഓരോ വിഷയങ്ങളുടെയും സമയങ്ങൾ
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രധാന പരീക്ഷാ തീയതികൾ (ഡേറ്റ് ഷീറ്റ്)
കായിക താരങ്ങളായ വിദ്യാർത്ഥികൾക്കുള്ള സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ
സിബിഎസ്ഇ 10-ാം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ സമയക്രമം
സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ തീയതികൾ
2027-ലെ ബോർഡ് പരീക്ഷയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള ഒരു സൂചനയും വരാനിരിക്കുന്ന വിജ്ഞാപനത്തിൽ ബോർഡ് നൽകും.
ടൈംടേബിൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം
- ആദ്യം തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in സന്ദർശിക്കുക.
- ‘Examination-circulars’ (പരീക്ഷാ സർക്കുലറുകൾ) അല്ലെങ്കിൽ ‘Latest-notice’ (ഏറ്റവും പുതിയ അറിയിപ്പുകൾ) വിഭാഗം തുറക്കുക.
- 2027-ലെ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളെക്കുറിച്ചുള്ള അറിയിപ്പ് കണ്ടെത്തുക.
- തന്നിരിക്കുന്ന വിജ്ഞാപനത്തിൻ്റെ ഔദ്യോഗിക PDF ഫയൽ തുറക്കുക.
- ക്ലാസ്, വിഷയ കോഡ്, വിഷയത്തിന്റെ പേര്, പരീക്ഷാ തീയതി, സമയം എന്നിവ പരിശോധിക്കുക.
കണക്കിന് തോറ്റാലും പത്താംക്ലാസ് ജയിക്കാം
കണക്കും സയൻസും സോഷ്യൽ സയൻസും പേടിസ്വപ്നമായി കാണുന്ന പത്താം ക്ലാസ് വിദ്യാർഥികൾക്ക് വലിയ ആശ്വാസമായി സിബിഎസ്ഇയുടെ പുതിയ നിയമം. ഈ മൂന്ന് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ തോറ്റാലും ജയിക്കാൻ അവസരം നൽകുന്ന നിയമമാണ് സിബിഎസ്ഇ ബോർഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. 2028-ൽ പത്താംക്ലാസ് ബോർഡ് പരീക്ഷ എഴുതുന്നവർക്കാണ് ഈ മാറ്റം ബാധകമാകുക. അതായത് നിലവിൽ 2026-27 അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക്. നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ബാധിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഘടന പ്രകാരം രണ്ട് ഭാഷകൾക്കൊപ്പം കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ ബോർഡ് പരീക്ഷ നിർബന്ധമാണ്. ഇതിനൊപ്പം മൂന്നാം ഭാഷ, ആർട്ട്, ഫിസിക്കൽ എജ്യുക്കേഷൻ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെ ആകെ ഒമ്പത് വിഷയങ്ങൾ പഠിക്കണം.
English Summary:
CBSE is expected to release the board exam timetable for the 2027 academic cycle soon on its official portal. Class 10 and 12 students appearing for the upcoming annual exam will be able to check their CBSE schedule at cbse.gov.in.