AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Land of Fragrances: ലാൻഡ് ഓഫ് ഫ്രാ​ഗ്രൻസ് : ഇതാ ഇവിടെയാണ് ലോകത്തിന്റെ സു​ഗന്ധം മുഴുവനുള്ളത്

France perfume industry: പാരമ്പര്യത്തിലൂന്നിയ ഈ സു​ഗന്ധനിർമ്മാണ കലയാണ് ഫ്രാൻസിനെ ലോകത്തിലെ സുഗന്ധങ്ങളുടെ ശക്തികേന്ദ്രമാക്കി മാറ്റിയത്

aswathy-balachandran
Aswathy Balachandran | Published: 04 Nov 2025 17:01 PM
വിലയേറിയ പെർഫ്യൂമുകൾ ലഭിക്കുന്ന നാട്, സുഗന്ധമുള്ള പൂന്തോട്ടങ്ങളുള്ള രാജ്യം, നൂറ്റാണ്ടുകൾ പഴക്കമുള്ള സുഗന്ധ പാരമ്പര്യം എന്നിവയാണ് ഫ്രാൻസിന് ഈ പേര് നേടിക്കൊടുത്തത്.

1 / 5
മധ്യകാലഘട്ടം മുതൽ തന്നെ ഇവിടെ സുഗന്ധദ്രവ്യങ്ങൾക്ക് വളരെയധികം പ്രാധാന്യം ലഭിച്ചിരുന്നു. സു​ഗന്ധതൈലങ്ങളും പെർഫ്യൂമുകളും ജനിക്കാനും അത് നിർമ്മിക്കുന്നത് ഒരു കലാരൂപമായി മാറാനുമെല്ലാം ഫ്രാൻസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇതിനു കാരണം അവിടുത്തെ കലാകാരന്മാരും സസ്യശാസ്ത്രജ്ഞരുമാണ്.

2 / 5
ഫ്രഞ്ച് റിവിയേരയിലെ ഗ്രാസ് (Grasse) ആണ് ലോകത്തിൻ്റെ പെർഫ്യൂം തലസ്ഥാനം. ജാസ്മിൻ, റോസ്, ഓറഞ്ച് ബ്ലോസം തുടങ്ങിയവ ലോകോത്തര പെർഫ്യൂമുകൾ നിർമ്മിക്കാനായി ഇവിടെ കൃഷിചെയ്യുന്നു. പണ്ട് തുകൽ കയ്യുറകളിൽ സുഗന്ധം ചേർത്തിരുന്ന കച്ചവടക്കാരിൽ നിന്നാണ് ഈ വ്യവസായം ആഢംബര പെർഫ്യൂമറിയിലേക്ക് വളർന്നത്. ഇന്ന്, പ്രകൃതിദത്ത പൂക്കളിൽ നിന്ന് സുഗന്ധം വേർതിരിച്ചെടുക്കുന്നതിൻ്റെ ആഗോള കേന്ദ്രമാണ് ഗ്രാസ്.

3 / 5
ഷാനൽ, ഡിയോർ, ഗർലെയ്ൻ തുടങ്ങിയ പ്രമുഖ പെർഫ്യൂം ബ്രാൻഡുകൾക്ക് ജന്മം നൽകിയതും ഫ്രാൻസാണ്. നോസ് (Noses) എന്നറിയപ്പെടുന്ന പ്രത്യേക വൈദഗ്ധ്യമുള്ള പെർഫ്യൂമർമാരെ ഇവിടെ പരിശീലിപ്പിക്കുന്നു. ഇവർക്ക് ആയിരക്കണക്കിന് സുഗന്ധങ്ങൾ തിരിച്ചറിയാൻ കഴിയും എന്നാണ് കരുതുന്നത്.

4 / 5
ഫ്രാൻസിലെ പെർഫ്യൂം മ്യൂസിയങ്ങളും വർക്ക്‌ഷോപ്പുകളും സന്ദർശകർക്ക് സുഗന്ധത്തിൻ്റെ ചരിത്രം അടുത്തറിയാനുള്ള അവസരം നൽകുന്നുണ്ട്. പാരമ്പര്യത്തിലൂന്നിയ  ഈ സു​ഗന്ധനിർമ്മാണ കലയാണ് ഫ്രാൻസിനെ ലോകത്തിലെ സുഗന്ധങ്ങളുടെ ശക്തികേന്ദ്രമാക്കി മാറ്റിയത്

5 / 5