Gold: പണികൂലി കുറഞ്ഞ സ്വര്‍ണാഭരണം ഇതാണ്; നിക്ഷേപിക്കാനാണെങ്കില്‍ മറിച്ചൊന്ന് ചിന്തിക്കേണ്ട
Gold With Lowest Making Charges: സ്വര്‍ണത്തിന് ദിനംപ്രതി വില വര്‍ധിക്കുകയാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ആരും സ്വര്‍ണം വേണ്ടെന്ന് വെക്കുന്നില്ല. സ്വര്‍ണത്തെ ആഭരണത്തിന് പുറമെ മികച്ചൊരു നിക്ഷേപമായാണ് ഭൂരിഭാഗം ആളുകളും പരിഗണിക്കുന്നത്.

സ്വര്‍ണാഭാരണം ഏറ്റവും പുതിയ മോഡലില്‍ തന്നെ വാങ്ങിക്കുമ്പോഴാണല്ലേ മനസിനൊരു സന്തോഷം തോന്നുന്നത്. എന്നാല്‍ സ്വര്‍ണവിലയ്ക്ക് പുറമെ ജിഎസ്ടി, പണികൂലി എന്നീയിനങ്ങളില്‍ ഈടാക്കുന്ന തുകയോര്‍ക്കുമ്പോള്‍ സ്വര്‍ണത്തോടുള്ള താത്പര്യം പോകും. പക്ഷെ ആഭരണങ്ങള്‍ തന്നെ വ്യത്യസ്ത തരങ്ങളുള്ളത് പോലെ തന്നെ, പണികൂലിയും വ്യത്യാസപ്പെട്ടിരിക്കുന്നു. (Image Credits: PTI)

പണികൂലി കുറഞ്ഞ ആഭരണങ്ങളാണ് നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ പരിഗണിക്കുമ്പോള്‍ വാങ്ങിക്കാന്‍ നല്ലത്. ഏതാണ് അപ്പോള്‍ ആ പണികൂലി കുറഞ്ഞ സ്വര്‍ണാഭരണമെന്ന് അറിയാമോ? (Image Credits: Getty Images)

ലേസര്‍ അല്ലെങ്കില്‍ സാധാരണ കട്ടിങ്ങുള്ള, എക്‌സ്ട്രാ ഡിസൈനുകളില്ലാത്ത ആഭരണങ്ങള്‍ക്ക് പണികൂലി കുറവാണ്. ഇവയ്ക്ക് ഡീറ്റെയ്ല്‍ഡ് ഡിസൈന്‍ ഇല്ലാത്തിനാല്‍ പണികൂലി കുറവായിരിക്കും. പ്ലെയ്ന്‍ ചെയ്‌നുകള്‍, മോതിരങ്ങള്‍, വളകള്‍ എന്നിവ ഉദാഹരണം.

ഹാന്‍ഡ് മെയ്ഡ് ആഭരണങ്ങളേക്കാള്‍ മെഷീന്‍ മെയ്ഡ് ആഭരണങ്ങള്‍ക്കാണ് പണികൂലി കുറവ്. അതിനാല്‍ തന്നെ നിക്ഷേപത്തിനായി ഇവ തിരഞ്ഞെടുക്കാം.

22കെ പ്ലെയ്ന്‍ ഗോള്‍ഡ് ജ്വല്ലറി, ബാര്‍സ്, കോയിനുകള്‍ ഇവയ്ക്കും സാധാരണയായി പണികൂലി വളരെ കുറവാണ്. എന്നാല്‍ ഡിസൈനര്‍ ജ്വല്ലറികള്‍, കസ്റ്റംമെയ്ഡ് അല്ലെങ്കില്‍ ഹാന്‍ഡ് മെയ്ഡ് ജ്വല്ലറികള്‍, സ്റ്റോണ്‍, ഡയമണ്ട് തുടങ്ങിയവയ്‌ക്കെല്ലാം പണികൂലി കൂടുതലാണ്.