Science behind mist: തൂവെള്ള മഞ്ഞ് എന്ന് ഉറപ്പിച്ചു പറയല്ലേ… കറുത്ത മഞ്ഞുമുണ്ട്… പ്രത്യേകതകൾ ഇതെല്ലാം
White Snow And black Snow: മഞ്ഞ് പലതരത്തിലുണ്ട്. അതിന്റെ പ്രത്യകതകളും വ്യത്യാസങ്ങളും എന്തെല്ലാമെന്നു നോക്കാം.

പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ടാകും കറുത്ത മഞ്ഞും വെളുത്ത മഞ്ഞുമുണ്ടെന്ന്. അത്തരത്തില്‍ ഒന്ന് യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്നു നോക്കാം.

വെളുത്ത മഞ്ഞ് സാധാരണയായി നാം കാണുന്ന മഞ്ഞാണിത്. മഞ്ഞുവീഴ്ചയ്ക്ക് ശേഷം രൂപപ്പെടുന്നതാണ് ഇത്. ഇത് സതാര്യവും അപകടം കുറഞ്ഞതുമാണ്. കാര്യമായി ഡ്രൈവിങ് തടസപ്പെടുത്തില്ല.

വായു കുമിളകള്‍ ഇതില്‍ ധാരാളമായി ഉണ്ട്. മഞ്ഞുവീഴ്ചയ്ക്ക് ശേഷം മഞ്ഞ് ഉരുകി വീണ്ടും തണുത്തുറയുമ്പോഴോ അല്ലെങ്കില്‍ മഴയ്ക്ക് ശേഷമോ ആവാം ഇത് രൂപപ്പെടുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ, കറുത്ത നിറത്തിലുള്ള മഞ്ഞല്ല ഇത്. തണുത്ത പ്രതലത്തില്‍ മഴ പെയ്യുമ്പോള്‍, ആ വെള്ളം ഉടനടി മരവിച്ചുപോകുന്നതിലൂടെയാണ് ഇത് ഉണ്ടാകുന്നത്.

ഇത് കാണാന്‍ പ്രയാസമാണ്. അതിനാല്‍ തന്നെ റോഡില്‍ പാളികള്‍ രൂപപ്പെട്ടാല്‍ ഡ്രൈവിങ്ങിനിടെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം നിശ്ചയം.