AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ഏകദിനത്തില്‍ സഞ്ജുവിനെ എന്തിന് തഴഞ്ഞു? അഗാര്‍ക്കര്‍ കണ്ടെത്തിയ തൊടുന്യായം ഇങ്ങനെ

Sanju Samson dropped from Indian squad for ODI series against Australia: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞ സെലക്ടര്‍മാര്‍, രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജൂറലിനെ ഉള്‍പ്പെടുത്തി. ഇതുവരെ സഞ്ജു പുറത്തെടുത്ത മികച്ച പ്രകടനമെല്ലാം സെലക്ഷന്‍ കമ്മിറ്റി കണ്ടില്ലെന്ന് നടിച്ചു

jayadevan-am
Jayadevan AM | Published: 04 Oct 2025 17:11 PM
ഏകദിനത്തില്‍ സഞ്ജു സാംസണിന്റെ തിരിച്ചുവരവ് കാത്തിരുന്ന ആരാധകര്‍ക്ക് കേള്‍ക്കേണ്ടി വന്നത് ദുഃഖവാര്‍ത്ത. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞ സെലക്ടര്‍മാര്‍, രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജൂറലിനെ ഉള്‍പ്പെടുത്തി. ഏകദിനത്തില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത ജൂറലിന് സഞ്ജുവിന് പകരം അവസരം നല്‍കിയത് ആരാധകരെയും അമ്പരപ്പിച്ചു (Image Credits: PTI)

1 / 5
2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ആ മത്സരത്തില്‍ സെഞ്ചുറിയും നേടിയിരുന്നു. 16 ഏകദിനങ്ങളില്‍ നിന്നായി 512 റണ്‍സ് നേടിയ താരത്തിന്റെ ആവറേജ് 56.67 ആണ് (Image Credits: PTI)

2 / 5
ഏകദിനത്തില്‍ കിട്ടിയ അവസരങ്ങളിലെല്ലാം സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു സെഞ്ചുറിയും, മൂന്ന് അര്‍ധ സെഞ്ചുറിയും നേടി. എന്നാല്‍ സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്ന തൊടുന്യായം നിരത്തിയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിനെ തഴഞ്ഞത് (Image Credits: PTI)

3 / 5
ഇതുവരെ സഞ്ജു പുറത്തെടുത്ത മികച്ച പ്രകടനമെല്ലാം അവര്‍ കണ്ടില്ലെന്ന് നടിച്ചു. ഇനി ഏകദിനത്തിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവ് പ്രയാസകരമാകും. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട് (Image Credits: PTI)

4 / 5
രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിന്റെ പേര് ഉള്‍പ്പെട്ടത്. ഏഷ്യാ കപ്പിലും ഇതായിരുന്നു അവസ്ഥ. എന്നിട്ടും സഞ്ജു കളിച്ചു. അതുപോലെ, ഓസീസ് പര്യടനത്തിലും താരം കളിക്കുമെന്നാണ് പ്രതീക്ഷ (Image Credits: PTI)

5 / 5