AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rohit Sharma: രോഹിത് ശര്‍മ ഏകദിന ക്യാപ്റ്റനായി തുടരും? ഐസിസി പോസ്റ്റര്‍ പറയുന്നത്

Rohit Sharma ODI Captaincy: ഉടനൊന്നും ഏകദിനത്തില്‍ നിന്ന് വിരമിക്കില്ലെന്ന സൂചനകളാണ് രോഹിത് നല്‍കുന്നത്. ഏകദിനത്തില്‍ തുടര്‍ന്നും കളിക്കാനാണ് താരത്തിന്റെ പദ്ധതി

jayadevan-am
Jayadevan AM | Published: 09 Aug 2025 11:22 AM
ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് നിലവില്‍ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും കളിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഏകദിനത്തിലെ ഭാവിപദ്ധതികളില്‍ ഇരുവര്‍ക്കും ഇടമുണ്ടാകുമോയെന്നാണ് സമീപദിവസങ്ങളിലെ ചര്‍ച്ചാവിഷയം  (Image Credits: PTI)

1 / 5
രോഹിതിനെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് വരെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ഉടനൊന്നും ഏകദിനത്തില്‍ നിന്ന് വിരമിക്കില്ലെന്ന സൂചനകളാണ് രോഹിത് നല്‍കുന്നത്. ഏകദിനത്തില്‍ തുടര്‍ന്നും കളിക്കാനാണ് താരത്തിന്റെ പദ്ധതി (Image Credits: PTI)

2 / 5
എന്നാലും, ടീമിന്റെ ഭാവി കണക്കിലെടുത്ത് 38കാരനായ താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതിനിടെ, ഐസിസി പങ്കുവച്ച ഒരു പോസ്റ്റര്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. 2026ലെ ഇംഗ്ലണ്ട് പര്യടനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററാണ് ഐസിസി പങ്കുവച്ചത്  (Image Credits: PTI)

3 / 5
പോസ്റ്ററില്‍ രോഹിത് ശര്‍മയുടെയും, ഹാരി ബ്രൂക്കിന്റെ ചിത്രങ്ങളാണ് ഐസിസി ഉള്‍പ്പെടുത്തിയത്. രോഹിത് ഏകദിന ക്യാപ്റ്റനായി തുടരുമെന്നതിന്റെ സൂചനയാകാം ഇതെന്നാണ് ആരാധകരുടെ അനുമാനം  (Image Credits: PTI)

4 / 5
എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയുടേതാണ് അന്തിമ തീരുമാനം. അതുകൊണ്ട്‌ ഐസിസി പോസ്റ്റര്‍ ഒന്നും അര്‍ത്ഥമാക്കുന്നില്ലെന്നാണ് മറുവാദം  (Image Credits: PTI)

5 / 5