Rohit Sharma: രോഹിത് ശര്‍മ ഏകദിന ക്യാപ്റ്റനായി തുടരും? ഐസിസി പോസ്റ്റര്‍ പറയുന്നത്
Rohit Sharma ODI Captaincy: ഉടനൊന്നും ഏകദിനത്തില്‍ നിന്ന് വിരമിക്കില്ലെന്ന സൂചനകളാണ് രോഹിത് നല്‍കുന്നത്. ഏകദിനത്തില്‍ തുടര്‍ന്നും കളിക്കാനാണ് താരത്തിന്റെ പദ്ധതി

ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് നിലവില്‍ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും കളിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഏകദിനത്തിലെ ഭാവിപദ്ധതികളില്‍ ഇരുവര്‍ക്കും ഇടമുണ്ടാകുമോയെന്നാണ് സമീപദിവസങ്ങളിലെ ചര്‍ച്ചാവിഷയം (Image Credits: PTI)

രോഹിതിനെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് വരെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ഉടനൊന്നും ഏകദിനത്തില്‍ നിന്ന് വിരമിക്കില്ലെന്ന സൂചനകളാണ് രോഹിത് നല്‍കുന്നത്. ഏകദിനത്തില്‍ തുടര്‍ന്നും കളിക്കാനാണ് താരത്തിന്റെ പദ്ധതി (Image Credits: PTI)

എന്നാലും, ടീമിന്റെ ഭാവി കണക്കിലെടുത്ത് 38കാരനായ താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതിനിടെ, ഐസിസി പങ്കുവച്ച ഒരു പോസ്റ്റര്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. 2026ലെ ഇംഗ്ലണ്ട് പര്യടനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററാണ് ഐസിസി പങ്കുവച്ചത് (Image Credits: PTI)

പോസ്റ്ററില്‍ രോഹിത് ശര്‍മയുടെയും, ഹാരി ബ്രൂക്കിന്റെ ചിത്രങ്ങളാണ് ഐസിസി ഉള്‍പ്പെടുത്തിയത്. രോഹിത് ഏകദിന ക്യാപ്റ്റനായി തുടരുമെന്നതിന്റെ സൂചനയാകാം ഇതെന്നാണ് ആരാധകരുടെ അനുമാനം (Image Credits: PTI)

എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയുടേതാണ് അന്തിമ തീരുമാനം. അതുകൊണ്ട് ഐസിസി പോസ്റ്റര്‍ ഒന്നും അര്‍ത്ഥമാക്കുന്നില്ലെന്നാണ് മറുവാദം (Image Credits: PTI)