ശൈത്യകാലം അടുത്തു! വൃക്കകള്‍ക്ക് 'പണി' കിട്ടാതിരിക്കാന്‍ ഈ മുന്‍കരുതലുകള്‍ മറക്കരുത്‌ | Winter kidney care: Essential tips to protect your organs in the cold Malayalam news - Malayalam Tv9

ശൈത്യകാലം അടുത്തു! വൃക്കകള്‍ക്ക് ‘പണി’ കിട്ടാതിരിക്കാന്‍ ഈ മുന്‍കരുതലുകള്‍ മറക്കരുത്‌

Published: 

01 Nov 2026 | 06:29 PM

Winter and Kidney Health: വൃക്കകളുടെ സംരക്ഷണത്തിന് ശൈത്യകാലത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നിസാരമെന്ന് കരുതി നമ്മള്‍ വരുത്തുന്ന ചില തെറ്റുകള്‍ അപകടമാകാം. വൃക്ക സംരക്ഷണത്തിന് ശൈത്യകാലത്ത് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം. പ്രമേഹം, രക്തസമ്മർദ്ദ സംബന്ധമായ അസുഖങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയുള്ളവർ തണുപ്പുകാലത്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

1 / 5
ശൈത്യകാലം അടുത്തു. വൃക്കകളുടെ സംരക്ഷണത്തിന് ശൈത്യകാലത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നിസാരമെന്ന് കരുതി നമ്മള്‍ വരുത്തുന്ന ചില തെറ്റുകള്‍ അപകടമാകാം. വൃക്ക സംരക്ഷണത്തിന് ശൈത്യകാലത്ത് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം  (Image Credit Source: Getty Images).

2 / 5
പ്രമേഹം, രക്തസമ്മർദ്ദ സംബന്ധമായ അസുഖങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയുള്ളവർ തണുപ്പുകാലത്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. തണുപ്പുകാലത്ത് ദാഹം അധികം തോന്നാറില്ല. എന്നാല്‍ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. നിശ്ചിത ഇടവേളകളില്‍ വെള്ളം കുടിക്കണം. എന്നാല്‍ വെള്ളം കുടിക്കുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ നിയന്ത്രണം നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ അത് പാലിക്കണം.

3 / 5
രക്തസമ്മര്‍ദ്ദം കൃത്യമായി നിയന്ത്രിക്കണം. തണുത്ത വായു രക്തക്കുഴലുകളെ ചുരുക്കാൻ കാരണമാകുന്നു. ഇത് രക്തസമ്മർദ്ദം ഉയരാൻ കാരണമായേക്കാം. രക്തസമ്മർദ്ദ സംബന്ധമായ പ്രശ്നങ്ങളുള്ളവർ കൃത്യമായ ഇടവേളകളിൽ ബിപി പരിശോധിക്കണം. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ മുടങ്ങാതെ കഴിക്കണം.

4 / 5
മൂത്രനാളിയിലെ അണുബാധകളെ അവഗണിക്കരുത്. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പുകച്ചിൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, പനി, നടുവേദന എന്നിവ പ്രധാന ലക്ഷണങ്ങളാണ്. അണുബാധകൾ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അത് പ്രശ്‌നമാകും. ഡോക്ടറുടെ ചികിത്സ ഉടന്‍ തേടണം. സ്വയംചികിത്സ നടത്തരുത്.

5 / 5
അമിതമായി ഉപ്പ് ഉപയോഗിക്കരുത്. കൃത്യമായി വ്യായാമം ചെയ്യണം. വേദനസംഹാരികളും മരുന്നുകളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക. കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് നടത്താനും മറക്കരുത് (നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയതാണ്, പ്രൊഫഷണല്‍ വൈദ്യോപദേശത്തിന് പകരമല്ല).

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ജിമ്മിൽ പോകുന്നവർക്ക് വാഴപ്പഴം ഒരു 'സൂപ്പർ ഫുഡ്'; കാരണമിതാണ്!
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം