AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

November 2026 Sports: കളിക്കളങ്ങളിൽ ആവേശക്കടൽ! നവംബറിൽ കാത്തിരിക്കുന്ന വൻ പോരാട്ടങ്ങൾ

Comprehensive Sports Schedule for November 2026 : ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര, ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ തുടങ്ങിയവ നവംബറിന് മാറ്റുകൂട്ടുന്നു. കായികലോകത്ത് നവംബറില്‍ അരങ്ങേറുന്ന പ്രധാന മത്സരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് നവംബര്‍ നാലിന് തുടക്കമാകും.

November 2026 Sports: കളിക്കളങ്ങളിൽ ആവേശക്കടൽ! നവംബറിൽ കാത്തിരിക്കുന്ന വൻ പോരാട്ടങ്ങൾ
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 01 Nov 2026 | 07:40 PM

കായിക പ്രേമികള്‍ക്ക് ആവേശത്തിന്റെ തിരി കൊളുത്തി നവംബര്‍ മാസം എത്തി. മൈതാനങ്ങളില്‍ പോരാട്ടവീര്യം അലതല്ലുന്ന ഈ മാസത്തില്‍ കായികപ്രേമികളെ കാത്തിരിക്കുന്നത് ആവേശ നിമിഷങ്ങളാണ്. ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര, ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ തുടങ്ങിയവ നവംബറിന് മാറ്റുകൂട്ടുന്നു. കായികലോകത്ത് നവംബറില്‍ അരങ്ങേറുന്ന പ്രധാന മത്സരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് നവംബര്‍ നാലിന് തുടക്കമാകും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഐഎസ്എല്‍ മത്സരങ്ങളും നവംബറില്‍ പുരോഗമിക്കും. രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയുടെയും, ആഭ്യന്തര മത്സരങ്ങളില്‍ കേരളത്തിന്റെയും മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ലിസ്റ്റ് ചുവടെ നല്‍കിയിരിക്കുന്നു.

ക്രിക്കറ്റ് മത്സരങ്ങള്‍

  • നവംബര്‍ രണ്ട്: രഞ്ജി ട്രോഫി കേരളം-ഗുജറാത്ത്‌
  • നവംബര്‍ നാല്: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ഏകദിനം
  • നവംബര്‍ ഏഴ്: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം
  • നവംബര്‍ 10: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം
  • നവംബര്‍ 13: ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനം
  • നവംബര്‍ 14: സയ്യിദ് മുഷ്താഖ് അലി ട്രോഫി കേരളം-മധ്യപ്രദേശ്‌
  • നവംബര്‍ 15: ഇന്ത്യ-ന്യൂസിലന്‍ഡ് അഞ്ചാം ഏകദിനം
  • നവംബര്‍ 16: സയ്യിദ് മുഷ്താഖ് അലി ട്രോഫി കേരളം-മഹാരാഷ്ട്ര
  • നവംബര്‍ 18: സയ്യിദ് മുഷ്താഖ് അലി ട്രോഫി കേരളം-ആന്ധ്രാപ്രദേശ്
  • നവംബര്‍ 19-23: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ്
  • നവംബര്‍ 24: സയ്യിദ് മുഷ്താഖ് അലി ട്രോഫി കേരളം-അസം
  • നവംബര്‍ 26: സയ്യിദ് മുഷ്താഖ് അലി ട്രോഫി കേരളം-ഹിമാചല്‍ പ്രദേശ്
  • നവംബര്‍ 27-ഡിസംബര്‍ ഒന്ന്: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ്‌

കൂടാതെ അഫ്ഗാനിസ്ഥാന്‍-സിംബാബ്‌വെ, ബംഗ്ലാദേശ്-വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍-ശ്രീലങ്ക, ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് തുടങ്ങിയ ടീമുകളുടെ ക്രിക്കറ്റ് മത്സരങ്ങളുമുണ്ട്.

ഫുട്‌ബോള്‍

  • നവംബര്‍ അഞ്ച്: സാഫ് ഫുട്‌ബോള്‍ ഇന്ത്യ-പാകിസ്ഥാന്‍
  • നവംബര്‍ 11: സാഫ് ഫുട്‌ബോള്‍ ഇന്ത്യ-മാലിദ്വീപ്
  • നവംബര്‍ 14: സാഫ് ഫുട്‌ബോള്‍ സെമി ഫൈനല്‍
  • നവംബര്‍ 17: സാഫ് ഫുട്‌ബോള്‍ ഫൈനല്‍
  • നവംബര്‍ 29: കേരള ബ്ലാസ്‌റ്റേഴ്‌സ്-ഗോവ

കൂടാതെ ഇപിഎല്‍, ലാ ലിഗ, സീരീ എ, ബുണ്ടസ്‌ലിഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങളും നവംബറില്‍ തുടരും.

Also Read: Sanju Samson: തുടക്കം മിന്നിച്ചു, ഒടുക്കം എല്ലാം പാളി! സഞ്ജുവിന് പിഴച്ചത് എവിടെ?

മറ്റ് പോരാട്ടങ്ങള്‍

മറ്റ് ഇനങ്ങളില്‍ ഹോക്കിയില്‍ എഫ്‌ഐഎച്ച് പ്രോ ലീഗ്, അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ എന്നിവയും, ഫോര്‍മുല 1 പോരാട്ടങ്ങളും, ഐഎസ്എസ്എഫ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഷൂട്ടിങ് മത്സരങ്ങളും, ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍, എടിപി ഫൈനല്‍സ് ഇനങ്ങളും സമ്മര്‍ യൂത്ത് ഒളിമ്പിക് ഗെയിംസും നവംബറില്‍ കായികപ്രേമികളെ കാത്തിരിക്കുന്നു.

English Summary

November 2026 features a packed global sports calendar. India faces New Zealand in high-stakes ODI and Test series. European football leagues and UEFA Champions League matches continue full swing. Formula 1, international hockey, and ATP tennis round out an exciting month.

Follow Us