AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Womens ODI World Cup 2025: ‘അവൾ ദൈവത്തിൻ്റെ പ്രിയപ്പെട്ട കുട്ടിയാണ്’; ജമീമക്കെതിരായ ട്രോളുകളിൽ പ്രതികരിച്ച് ഇന്ത്യൻ പേസർ

Shikha Pandey Supports Jemimah Rodrigues: ജമീമ റോഡ്രിഗസിനെ പിന്തുണച്ച് ഇന്ത്യൻ പേസർ. ജമീമയ്ക്കെതിരായ ട്രോളുകളിലാണ് താരത്തിൻ്റെ പ്രതികരണം.

abdul-basith
Abdul Basith | Published: 04 Nov 2025 09:19 AM
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിനെതിരായ ട്രോളുകളിൽ പ്രതികരിച്ച് പേസർ ശിഖ പാണ്ഡെ. ജമീമ ദൈവത്തിൻ്റെ പ്രിയപ്പെട്ട കുട്ടിയാണെന്ന് താരം പറഞ്ഞു. തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഡൽഹി ക്യാപിറ്റൽസിൽ ജമീമയുടെ സഹതാരമായ ശിഖ പാണ്ഡെയുടെ പ്രതികരണം. (Image Credits- PTI)

1 / 5
'സ്പഷ്ടമായ കാര്യം കേൾക്കാൻ താത്പര്യമുള്ളവർക്കായി ഒരു കാര്യം പറയാം. അതെ. ജമി ദൈവത്തിൻ്റെ പ്രിയപ്പെട്ട കുട്ടിയാണ്. നിങ്ങൾക്ക് അതിൽ അസൂയയുണ്ടെങ്കിൽ ക്ഷമിക്കണം, ആർക്കും നിങ്ങളെ സഹായിക്കാനാവില്ല."- എക്സ് പ്ലാറ്റ്ഫോമിൽ ശിഖ പാണ്ഡെ കുറിച്ചു.

2 / 5
ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിലെ ഗംഭീര പ്രകടനത്തിന് ശേഷമാണ് ജമീമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വന്നുതുടങ്ങിയത്. സെമിയിൽ പുറത്താവാതെ 127 റൺസ് നേടിയ ശേഷം യേശുവിന് നന്ദി പറഞ്ഞത് ഒരു കൂട്ടം ആളുകളെ ചൊടിപ്പിക്കുകയായിരുന്നു.

3 / 5
ആദ്യം ഇതേച്ചൊല്ലി ട്രോളുകൾ പങ്കുവച്ച സോഷ്യൽ മീഡിയ ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിന് ശേഷം ട്രോളുകളുടെ കാഠിന്യം വർധിപ്പിപ്പിച്ചു. ഫൈനലിൽ 24 റൺസ് മാത്രമേ ജമീമയ്ക്ക് നേടാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ടാണ് ശിഖ പാണ്ഡെയുടെ എക്സ് പോസ്റ്റ്.

4 / 5
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 299 റൺസ് വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓളൗട്ടായി. ദീപ്തി ശർമ്മയാണ് കളിയിലെ താരം.

5 / 5