Harmanpreet Kaur: ‘ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല’; സഹതാരങ്ങളെ പൊരിച്ച് ഹര്‍മന്‍പ്രീത് കൗര്‍
Harmanpreet Kaur slams top order batters: ടോപ് ഓര്‍ഡറിന്റെ മോശം പ്രകടനത്തെയാണ് ഹര്‍മന്‍പ്രീത് കുറ്റപ്പെടുത്തുന്നത്. ടോപ് ഓര്‍ഡര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് മത്സരശേഷം ഹര്‍മന്‍പ്രീത് പറഞ്ഞു. ധാരാളം വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയതെന്നും ഹര്‍മന്‍പ്രീത്

വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ ടീം. എട്ടാം നമ്പര്‍ ബാറ്ററായ നദൈന്‍ ഡി ക്ലര്‍ക്കിന്റെ ബാറ്റിങ് മികവില്‍ (പുറത്താകാതെ 54 പന്തില്‍ 84) ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പ്രോട്ടീസ് ഇന്ത്യയെ തോല്‍പിച്ചത്. ഇന്ത്യ തോറ്റതിന്റെ കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രംഗത്തെത്തി (Image Credits: PTI)

ടോപ് ഓര്‍ഡറിന്റെ മോശം പ്രകടനത്തെയാണ് ഹര്‍മന്‍പ്രീത് കുറ്റപ്പെടുത്തുന്നത്. ടോപ് ഓര്‍ഡര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് മത്സരശേഷം ഹര്‍മന്‍പ്രീത് പറഞ്ഞു. ധാരാളം വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയതെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു (Image Credits: PTI)

മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ഇതാണ് സംഭവിക്കുന്നത്. ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. മികച്ച സ്‌കോറുകള്‍ കണ്ടെത്താന്‍ എന്ത് ചെയ്യണമെന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ഹര്‍മന്‍പ്രീത് വ്യക്തമാക്കി (Image Credits: PTI)

ഇത് നീണ്ട ടൂര്‍ണമെന്റാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശക്തമായ മത്സരമാണ് നടന്നത്. ടോപ് ഓര്‍ഡര്‍ പരാജയപ്പപെട്ടിട്ടും 250 നേടാനായി (Image Credits: PTI)

ഇത് ടീമിന്റെ കഴിവ് വ്യക്തമാക്കുന്നു. എന്നാല്‍ സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കണമെങ്കില്‍ മികച്ച പ്രകടനം നടത്തണം. എട്ടാം നമ്പറില്‍ ബാറ്റിങിന് എത്തി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത റിച്ച ഘോഷിനെ (77 പന്തില്‍ 94) ഹര്‍മന്‍പ്രീത് പുകഴ്ത്തി (Image Credits: PTI)