Yamaha Xenter E: 108 KM റേഞ്ച്, പുതിയ ഇലക്ട്രിക് സ്കൂട്ടറിനെ അവതരിപ്പിച്ച് യമഹ
പുതിയൊരു ഇലക്ട്രിക് സ്കൂട്ടർ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് യമഹ. എകസ്ന്റർ ഇ (Xenter E) എന്ന മോഡലിനെയാണ് കമ്പനി പുറത്തിറക്കിയത്. 125 സിസി ശേഷിയുള്ള സ്കൂട്ടറുകൾക്ക് തുല്യമായ പ്രകടനമാണ് യമഹ ഈ ഇവി സ്കൂട്ടറിന് വാഗ്ദാനം ചെയ്യുന്നത്. തീർത്തും സൈലന്റായി പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

ദൈനംദിന യാത്രകൾക്ക് ഏറെ അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിസൈനിന്റെ കാര്യമെടുത്താൽ, മുൻവശത്ത് സ്വയർ ടൈപ്പ് ഹെഡ്‌ലാമ്പും നേർത്തതും നിവർന്നുനിൽക്കുന്നതുമായ ഏപ്രൺ ഡിസൈനും ഇതിനുണ്ട്. ( Image Credit Source Yamaha Website)

സാധാരണ സ്കൂട്ടറുകളിലേതുപോലെ ഫ്ലോർ ബോർഡ് നൽകിയിരിക്കുന്നത് ഇതിന്റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നു. 'സ്റ്റെപ്പ്ഡ്' (തട്ടുകളായുള്ള) സീറ്റാണ് ഇതിൽ നൽകിയിരിക്കുന്നത്; കൂടാതെ, അലുമിനിയം സ്വിംഗ്‌ആർം ഇതിന് കൂടുതൽ പ്രീമിയം ഭംഗി നൽകുന്നു.

യമഹ സെന്ററിൽ (Yamaha Xenter) 16 ഇഞ്ച് വലിപ്പമുള്ള വലിയ ചക്രങ്ങളാണ് നൽകിയിരിക്കുന്നത്. മുൻവശത്ത് 100-സെക്ഷൻ ടയറും പിൻവശത്ത് 120-സെക്ഷൻ ടയറുമാണ് ഉപയോഗിച്ചിരിക്കുന്നത്.

മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിൻവശത്ത് ഷോക്ക് അബ്‌സോർബറുകളോട് കൂടിയ സ്വിംഗ്‌ആർമുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. ഇരുവശങ്ങളിലും 245 എംഎം ഡിസ്‌ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്.

യമഹ എക്സ്ന്റർ ഇ-യിൽ (Yamaha Xenter E) 3-ഫേസ് എക്സൈറ്റേഷൻ മോട്ടോറാണ് നൽകിയിരിക്കുന്നത്. ഇത് 7.5 kW പീക്ക് പവറും 33.3 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 70.2 Ah ശേഷിയുള്ള ഫിക്സഡ് ബാറ്ററി പാക്കാണ് മോട്ടോറിന് കരുത്ത് പകരുന്നത്.