AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Plus One Exam Time Table : അപ്പോ എങ്ങനാ പഠിക്കാൻ തുടങ്ങുവല്ലേ? ഇതാ പ്ലസ് വൺ പരീക്ഷ ടൈം ടേബിൾ

Kerala Higher Secondary Plus One Exam 2027 Time Table And Date Sheet : മാർച്ച് രണ്ടാം തീയതിയാണ് പ്ലസ് പരീക്ഷ ആരംഭിക്കുന്നത്. 30-ാം തീയതി പരീക്ഷ അവസാനിക്കുന്നതാണ്. രണ്ടാം തീയതി ആരംഭിക്കുന്ന ആർട്ട് വിഷയങ്ങളുടെ പരീക്ഷ 29-ാം തീയതിയാണ് അവസാനിക്കുന്നത്.

Kerala Plus One Exam Time Table : അപ്പോ എങ്ങനാ പഠിക്കാൻ തുടങ്ങുവല്ലേ? ഇതാ പ്ലസ് വൺ പരീക്ഷ ടൈം ടേബിൾ
Representational ImageImage Credit source: Pratham Gokhale/HT via Getty Images
Jenish Thomas
Jenish Thomas | Published: 13 Nov 2026 | 11:03 PM

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിച്ചിരുന്നു. മാർച്ച് രണ്ടാം തീയതി മുതലാണ് ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ആരംഭിക്കുക. രണ്ടാം തീയതി ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30-ാം തീയതി വരെ നീണ്ട് നിൽക്കുന്നതാണ്. അതേസമയം ആർട്ട് വിഷയങ്ങളുടെ പരീക്ഷ 29-ാം തീയതി പൂർത്തിയാകുന്നതാണ്. പ്ലസ് ടു പരീക്ഷയ്ക്കൊപ്പം തന്നെയാണ് ഇത്തവണയും പ്ലസ് വൺ പരീക്ഷക സംഘടിപ്പിക്കുന്നത്.

ഹയർ സക്കൻഡറിയിൽ മാർച്ച് 12, 30 തീയതികളിലെ പരീക്ഷകൾ ഒഴികെ ബാക്കി എല്ലാ ദിവസവും പ്ലസ് വൺ പരീക്ഷ രാവിലെയാണ് സംഘടിപ്പിക്കുന്നത്. പ്രാക്ടിക്കലുകൾ ഇല്ലാത്ത വിഷയങ്ങൾക്ക് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.15 വരെയും പ്രാക്ടിക്കലുകൾ ഉള്ള വിഷയങ്ങൾക്ക് രാവിലെ 9.30 മുതൽ 11.45 വരെയാണ് പരീക്ഷ. 12,30 തീയതികളിൽ ഉച്ചയ്ക്ക് സംഘടിപ്പിക്കുന്ന പ്രാക്ടിക്കലുകൾ ഇല്ലാത്ത വിഷയങ്ങളുടെ രണ്ട് മണി മുതൽ 4.45 വരെയാണ്. പ്രാക്ടിക്കലുള്ള ബയോളജിക്ക് രണ്ട് മണി മുതൽ 4.15 വരെയാണ് പരീക്ഷ സമയം.

ALSO READ : Kerala SSLC Timetable 2027: പത്താം ക്ലാസ് പരീക്ഷാ ചൂടിലേക്ക്; എസ്എസ്എല്‍സി എന്ന് തുടങ്ങും? സമ്പൂർണ്ണ ടൈംടേബിൾ അറിയാം

പ്ലസ് വൺ പരീക്ഷ 2027 ടൈം ടേബിൾ പരിശോധിക്കാം

തീയതി ദിവസം സമയം വിഷയം
മാർച്ച് 2 ചൊവ്വാഴ്ച രാവിലെ ജിയോഗ്രഫി, മ്യൂസിക്*, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി,
മാർച്ച് 8 തിങ്കൾ രാവിലെ ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപ്പോളജി
മാർച്ച് 12 വെള്ളി ഉച്ചയ്ക്ക് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനെസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
മാർച്ച് 15 തിങ്കൾ രാവിലെ ഇംഗ്ലീഷ്- പാർട്ട് 1
മാർച്ച് 17 ബുധൻ രാവിലെ പാർട്ട് 3 ലാംഗ്വേജ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി
മാർച്ച് 19 വെള്ളി രാവിലെ കണക്ക്
മാർച്ച് 22 തിങ്കൾ രാവിലെ എകണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്
മാർച്ച് 24 ബുധൻ രാവിലെ പാർട്ട് 2 ലാംഗ്വേജ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി
മാർച്ച് 29 തിങ്കൾ രാവിലെ ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
മാർച്ച് 30 ചൊവ്വ ഉച്ചയ്ക്ക് ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം,  കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിട്രേച്ചർ

ഏപ്രിൽ മാസത്തിലാണ് എസ്എസ്എൽസി പ്ലസ് ടു മൂല്യനിർണയം. അതിനുശേഷം മാത്രമെ പ്ലസ് വൺ മൂല്യനിർണയം ആരംഭിക്കൂ. ജൂണിലാകും പ്ലസ് വൺ പരീക്ഷ ഫലം പുറപ്പെടുവിക്കുക. അതേസമയം, സ്‌കൂളുകളിലെ രണ്ടാംപാദ പരീക്ഷ (ക്രിസ്മസ് പരീക്ഷ) ഡിസംബര്‍ എട്ട് മുതല്‍ 17 വരെ നടക്കും. 18-ന് ക്രിസ്മസ് ആഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. 27-ന് സ്‌കൂളുകള്‍ തുറക്കും.

Follow Us