'ഞാൻ ചതിച്ചിട്ടില്ല; ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചു': വിവാഹമോചനത്തിൽ പ്രതികരിച്ച് യുസ്‌വേന്ദ്ര ചഹാൽ | Yuzvendra Chahal Opens Up About His Divorce And Married Life With Dhanashree Verma Reveals He Once Considered Quitting Life Malayalam news - Malayalam Tv9

Yuzvendra Chahal: ‘ഞാൻ ചതിച്ചിട്ടില്ല; ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചു’: വിവാഹമോചനത്തിൽ പ്രതികരിച്ച് യുസ്‌വേന്ദ്ര ചഹാൽ

Published: 

01 Aug 2025 08:05 AM

Yuzvendra Chahal About His Married Life: താൻ ധനശ്രീ വർമ്മയെ ഒരിക്കലും ചതിച്ചിട്ടില്ലെന്ന് യുസ്‌വേന്ദ്ര ചഹൽ. ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

1 / 5ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനത്തിൽ പ്രതികരിച്ച് യുസ്‌വേന്ദ്ര ചഹാൽ. വിഷയത്തിൽ ഏറെക്കാലം നിശബ്ദനായിരുന്ന ചഹാൽ, രാജ് ശമാനിയുടെ പോഡ്കാസ്റ്റിലാണ് തങ്ങളുടെ വിവാഹജീവിതത്തെയും വിവാഹമോചനത്തെയും പറ്റി പ്രതികരിച്ചത്. താൻ ഒരിക്കലും ചതിച്ചിട്ടില്ലെന്നും ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ച സമയത്താണ് വിവാഹമോചിതരാവാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. (Image Credits- PTI)

ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനത്തിൽ പ്രതികരിച്ച് യുസ്‌വേന്ദ്ര ചഹാൽ. വിഷയത്തിൽ ഏറെക്കാലം നിശബ്ദനായിരുന്ന ചഹാൽ, രാജ് ശമാനിയുടെ പോഡ്കാസ്റ്റിലാണ് തങ്ങളുടെ വിവാഹജീവിതത്തെയും വിവാഹമോചനത്തെയും പറ്റി പ്രതികരിച്ചത്. താൻ ഒരിക്കലും ചതിച്ചിട്ടില്ലെന്നും ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ച സമയത്താണ് വിവാഹമോചിതരാവാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. (Image Credits- PTI)

2 / 5

"കുറേ കാലമായി പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ, മറ്റുള്ളവർക്ക് മുന്നിൽ അത് കാണിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. സാധാരണ ദമ്പതിമാരെപ്പോലെയാണ് സമൂഹമാധ്യമങ്ങളിൽ ഞങ്ങൾ പെരുമാറിയത്. ആളുകൾ എന്നെ ചതിയനെന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ, ഞാൻ ചതിച്ചിട്ടില്ല."- ചഹാൽ പറഞ്ഞു.

3 / 5

"എന്നെപ്പോലെ ആത്മാർത്ഥതയുള്ള ആളുകളെ കിട്ടില്ല. ഞാൻ ഹൃദയത്തിൽ നിന്നാണ് ചിന്തിക്കാറ്. ഒരിക്കലും ഞാനൊന്നും ചോദിക്കാറില്ല, കൊടുക്കാറാണ് പതിവ്. എനിക്ക് രണ്ട് സഹോദരിമാരുണ്ട്. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് എനിക്കറിയാം. മറ്റൊരാൾക്കൊപ്പം കണ്ടതുകൊണ്ട് മാത്രം അവരെ തമ്മിൽ കൂട്ടിയിണക്കി കഥകളെഴുതും."- അദ്ദേഹം കൂട്ടിച്ചേർത്തു.

4 / 5

ഞാൻ ജീവിതത്തെ മടുത്തിരുന്നു. എല്ലാ ദിവസവും ഒരു കാര്യം ആവർത്തിക്കാൻ പറ്റില്ല. ഒരേ കാര്യങ്ങൾ, ആകാംക്ഷ. ദിവസവും രണ്ട് മണിക്കൂറുകളോളം കരയും. 2-3 മണിക്കൂർ ഉറങ്ങും. എന്നിട്ടും ഒരേ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്നു. ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് തോന്നി. മാസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും തോന്നുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

5 / 5

2020ലാണ് ചഹലും അഭിനേത്രിയും നർത്തകിയുമായ ധനശ്രീ വർമ്മയും തമ്മിൽ വിവാഹിതരായത്. ഈ വർഷം ഫെബ്രുവരിയിൽ ഇരുവരും വിവാഹമോചിതരായി. റേഡിയോ ജോക്കിയും നടിയുമായ ആർജെ മഹ്‌വാഷുമായി ചഹൽ പ്രണയത്തിലാണെന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം