Christmas New Year Bumper 2026: ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ ഈ നക്ഷത്രക്കാര്‍ക്ക്; ധനയോഗമുണ്ട്, വിശ്വസിച്ചേ പറ്റൂ
Lucky Zodiac Signs for Christmas-New Year Bumper: ഓണം, പൂജ ബമ്പറുകളില്‍ സമ്മാനം ലഭിക്കാതെ പോയവര്‍ക്ക് ഭാഗ്യം പരീക്ഷിക്കാനുള്ള അടുത്ത മാര്‍ഗമാണ് ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍. എന്നാല്‍ ലോട്ടറി എടുത്താല്‍ മാത്രം പോരല്ലോ, അത് അടിക്കാനുള്ള ഭാഗ്യം കൂടിവേണ്ടേ? ലോട്ടറി അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍ പരിചയപ്പെടാം.

ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ജനുവരി 24നാണ് ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. ഓണം, പൂജ ബമ്പറുകളില്‍ സമ്മാനം ലഭിക്കാതെ പോയവര്‍ക്ക് ഭാഗ്യം പരീക്ഷിക്കാനുള്ള അടുത്ത മാര്‍ഗമാണ് ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍. എന്നാല്‍ ലോട്ടറി എടുത്താല്‍ മാത്രം പോരല്ലോ, അത് അടിക്കാനുള്ള ഭാഗ്യം കൂടിവേണ്ടേ? ലോട്ടറി അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍ പരിചയപ്പെടാം. (Image Credits: Social Media and Getty)

രോഹിണി- രോഹിണി നക്ഷത്രക്കാര്‍ക്ക് ഇത് വളരെ നല്ല സമയമാണ്. വ്യാഴം രണ്ടാം, മൂന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ധനഭാഗ്യം വന്നുചേരാം. സാമ്പത്തികമായി മുന്നേറ്റം കൈവരിക്കാനാകും. ലോട്ടറി ഭാഗ്യം വളരെ കൂടുതലാണ്. അതിനാല്‍ നിങ്ങള്‍ ലോട്ടറി ടിക്കറ്റെടുക്കാന്‍ മറക്കരുത്.

പുണര്‍തം- നിങ്ങളുടെ ജീവിതത്തിലും വ്യാഴം അനുകൂല സ്ഥാനത്താണ്. ഗജകേസരി യോഗം പോലുള്ള അനുകൂല യോഗങ്ങള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ബമ്പര്‍ ഭാഗ്യക്കുറികളില്‍ പരീക്ഷണം നടത്താവുന്നതാണ്.

മകം- മകം നക്ഷത്രക്കാര്‍ക്കും വ്യാഴം അനുകൂല സ്ഥാനത്താണ്. കേതുവിന്റെ ദോഷം മാറി, വ്യാഴം ഭാഗ്യസ്ഥാനത്തേക്ക് നീങ്ങുന്നതിനാല്‍ ജീവിതത്തില്‍ ഉയര്‍ച്ച കൈവരിക്കാനാകും. കോടികള്‍ നിങ്ങളുടെ കയ്യിലേക്ക് വന്നുചേരാനുള്ള അവസരം പാഴാക്കി കളയരുത്.

ചിത്തിര- ചിത്തിര നക്ഷത്രക്കാര്‍ക്ക് വ്യാഴം പത്താം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ തൊഴില്‍ മേഖലയിലും സമ്പത്തിലും ഉയര്‍ച്ചയുണ്ടാകും. അതിനാല്‍ ലോട്ടറിയില്‍ പരീക്ഷണം നടത്താവുന്നതാണ്.

അനിഴം- വ്യാഴത്തിന്റെ അനുഗ്രഹം അനിഴം നക്ഷത്രക്കാര്‍ക്കും ഉണ്ട്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് സമ്മാനം നേടാനുള്ള സാധ്യത നിങ്ങള്‍ക്ക് വളരെ കൂടുതലാണ്.

ഉത്രാടം- ഈ വര്‍ഷം വ്യാഴം ഏഴാം ഭാവത്തില്‍ ബലവാനായാണ് നില്‍ക്കുന്നത്. അതിനാല്‍ തന്നെ ഉത്രാടം നക്ഷത്രക്കാരെ തേടി ഭാഗ്യമെത്തും.