AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Wednesday Astro Tips: കുഴപ്പത്തിൽ ചെന്നു ചാടല്ലേ..! ബുധനാഴ്ച അബദ്ധത്തിൽ പോലും ഇവ വാങ്ങരുത്

Wednwsday Astrology Remedies: . ജീവിതത്തിലെ തടസ്സങ്ങൾ നീക്കുന്ന ഗണപതിയെ ബുധനാഴ്ച ആരാധിക്കുന്നത് ശുഭകരമാണ്. കൂടാതെ ബുധനാഴ്ച ബുധൻ ഗ്രഹത്തെയും ആരാധിക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധന്റെ സ്ഥാനം ദുർബലമാണെങ്കിൽ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരും.

Wednesday Astro Tips: കുഴപ്പത്തിൽ ചെന്നു ചാടല്ലേ..! ബുധനാഴ്ച അബദ്ധത്തിൽ പോലും ഇവ വാങ്ങരുത്
Wednesday Astro Tips (1)Image Credit source: PTI Photos
Ashli C
Ashli C | Published: 15 Oct 2025 | 07:09 AM

ഹിന്ദുമത വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവതയ്ക്കായി സമർപ്പിച്ചിരിക്കുന്നു. ഈ ദിവസങ്ങളിൽ ആ ദൈവങ്ങൾക്ക് പ്രിയപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിലൂടെ അവരുടെ പ്രീതി പിടിച്ച് പറ്റാൻ സാധിക്കുകയും ജീവിതത്തിൽ ഐശ്വര്യം ഉണ്ടാവുകയും ചെയ്യും എന്നാണ് വിശ്വാസം. അത്തരത്തിൽ ബുധനാഴ്ച സമർപ്പിക്കപ്പെട്ടിരിക്കുന്നത് ഗണപതി ഭഗവാനാണ്. ജീവിതത്തിലെ തടസ്സങ്ങൾ നീക്കുന്ന ഗണപതിയെ ബുധനാഴ്ച ആരാധിക്കുന്നത് ശുഭകരമാണ്.

കൂടാതെ ബുധനാഴ്ച ബുധൻ ഗ്രഹത്തെയും ആരാധിക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധന്റെ സ്ഥാനം ദുർബലമാണെങ്കിൽ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരും. അതിനാൽ ബുധനെ ജാതകത്തിൽ ശക്തിപ്പെടുത്തുന്നതിനായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ജാതകത്തിൽ ബുധൻ ദുർബലൻ ആണെങ്കിൽ, ബുധനാഴ്ച ദിവസത്തിൽ അബദ്ധത്തിൽ പോലും ചില സാധനങ്ങൾ വാങ്ങിക്കാൻ പാടില്ല. ഇവ വാങ്ങിക്കുന്നത് നിങ്ങളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും.

അതായത് ബുധനാഴ്ച ദിവസങ്ങളിൽ പുതിയ വസ്ത്രങ്ങളോ ചെരുപ്പുകളോ ഇത്തരത്തിൽ ജാതകത്തിൽ പ്രശ്നമുള്ളവർ വാങ്ങിക്കുവാൻ പാടില്ല. മാത്രമല്ല ബുധനാഴ്ച ദിവസങ്ങളിൽ ആർക്കും കടം കൊടുക്കരുത്. ഈ ദിവസങ്ങളിൽ നിങ്ങൾ വായ്പ നൽകുന്നത് പണം ക്ഷാമത്തിന് കാരണമാകും. നിങ്ങളുടെ കടം തിരിച്ചടയ്ക്കാനും ബുദ്ധിമുട്ട് ഉണ്ടാകും. അതിനാൽ ബുധനാഴ്ച ദിവസങ്ങളിൽ പണം കടം നൽകരുതെന്ന് വേദ പണ്ഡിതന്മാർ നിർദ്ദേശിക്കുന്നു.

കൂടാതെ മുടിയുമായി ബന്ധപ്പെട്ട ചീപ്പുകൾ, എണ്ണകൾ,ഹെയർ ഡ്രയറുകൾ, ബ്രഷുകൾ, സോപ്പ് എന്നിവ ബുധനാഴ്ച വാങ്ങരുത്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജാതകത്തിൽ കൂടുതൽ ദുർബലപ്പെടുത്തും. കൂടാതെ ബുധനാഴ്ച ദിവസങ്ങളിൽ പാലോ പാൽ ഉൽപ്പന്നങ്ങൾ എന്നിവ വീട്ടിലേക്ക് വാങ്ങിക്കരുത്. പാല് പനീർ തൈര് യോഗേട്ട് ചീസ് എന്നിവ ഈ ദിവസം വീട്ടിലേക്ക് വായിക്കുന്നത് ഒഴിവാക്കുക.

 

Follow Us