Dogs And Cats Crying At Night: നായ്ക്കളും പൂച്ചകളും അർദ്ധരാത്രിയിൽ കരയുന്നത് ദോഷമോ? സത്യമിത്
Dogs And Cats Crying At Night: പണ്ടുകാലത്ത് അർദ്ധരാത്രിയിൽ നായ്ക്കളോ പൂച്ചകളോ കരയുകയാണെങ്കിൽ പണ്ടുള്ളവർ പറയുമായിരുന്നു വീട്ടിൽ എന്തോ ആപത്ത് വരാൻ പോകുന്നു എന്ന്. മൃഗങ്ങൾക്ക് പക്ഷികൾക്കും...
അന്തരീക്ഷത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി സൂചന ലഭിക്കാൻ കഴിവുള്ളവയാണ് മൃഗങ്ങൾ എന്നാണ് പൊതുവിൽ വിശ്വാസം. അതിനാൽ തന്നെ പണ്ടുകാലത്ത് അർദ്ധരാത്രിയിൽ നായ്ക്കളോ പൂച്ചകളോ കരയുകയാണെങ്കിൽ പണ്ടുള്ളവർ പറയുമായിരുന്നു വീട്ടിൽ എന്തോ ആപത്ത് വരാൻ പോകുന്നു എന്ന്. മൃഗങ്ങൾക്ക് പക്ഷികൾക്കും ആറാം ഇന്ദ്രിയം ഉണ്ടെന്നാണ് പലപ്പോളും പറയാറുള്ളത്.
അവയ്ക്ക് സമീപത്ത് എന്തെങ്കിലും അസ്വാഭാവികമായി നടക്കാൻ പോകുന്നുണ്ടെങ്കിൽ മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും. ഒരു കാരണവുമില്ലാതെ ഒരു നായയെ പൂച്ചയോ ഓരിയിടുകയാണെങ്കിൽ എന്തോ ആപത്ത് വരുന്നു എന്നാണ് പണ്ടുള്ളവർ പറയാറുള്ളത്. അതിനാൽ തന്നെ പല കാര്യങ്ങളിലും നമ്മളുടെ സൂക്ഷിക്കണം എന്നും ജാഗ്രത പാലിക്കണമെന്നും പറയും അത്തരത്തിൽ നിങ്ങളുടെ വീടിനടുത്ത് രാത്രിയിൽ ഒരു നായയോ പൂച്ചയോ കരഞ്ഞാൽ നൽകുന്ന പ്രധാന സൂചനകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
രാത്രിയിൽ നായയുടെ കരച്ചിൽ
രാത്രിയിൽ ഒരു നായ പെട്ടെന്ന് കരയുവാൻ തുടങ്ങിയാൽ അത് അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. ചിലപ്പോൾ നമ്മുടെ വീടിന്റെ മറ്റൊരു ദിക്കിൽ നിന്നോ നായയുടെ കരച്ചിൽ കേട്ടാൽ അതിന് എതിർവശത്തുള്ള സ്ഥലത്ത് എന്തെങ്കിലും ആപത്ത് അല്ലെങ്കിൽ ദുഃഖകരമായ സംഭവങ്ങൾ നടക്കും എന്നാണ് വിശ്വാസം. അതുമല്ലെങ്കിൽ പ്രകൃതിയിൽ സംഭവിക്കാൻ പോകുന്ന എന്തെങ്കിലും ദുരന്തത്തിന്റെയോ ആപത്തിന്റെയും സൂചനയാകാം നായയുടെ പെരുമാറ്റത്തിലുള്ള ഈ മാറ്റം എന്നും വിശ്വസിക്കപ്പെടുന്നു.
രാത്രിയിലെ പൂച്ചയുടെ കരച്ചിൽ
രാത്രിയിൽ വീടിന്റെ മുന്നിൽ വന്ന പൂച്ച കരയുകയോ പൂച്ചകൾ തമ്മിൽ കലഹം ഉണ്ടാക്കുകയും ചെയ്യുകയാണെങ്കിൽ അത് നല്ല ശകുനമായി കണക്കാക്കുന്നില്ല. കൂടാതെ എന്തെങ്കിലും ഒരു മോശം കാര്യം സംഭവിക്കാൻ പോകുന്നതിന്റെ സൂചനയായും വിശ്വസിക്കപ്പെടാറുണ്ട്.. ഇത്തരം വിശ്വാസങ്ങൾക്ക് പിന്നിലെ മറ്റൊരു വശം എന്താണെന്ന് വെച്ചാൽ ഈ മൃഗങ്ങൾ അവയുടെ ഇണകളെ കാണാതാകുമ്പോഴും വിശക്കുമ്പോഴും അവയ്ക്ക് എന്തെങ്കിലും ശാരീരികമായി അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോഴും ഇത്തരത്തിൽ കരയാറുണ്ട്.
ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.