AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vastu Tips: വീടോ സ്ഥലമോ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ അവ​ഗണിക്കരുത്

Vastu Tips for Home: നിങ്ങൾ ഒരു വീട് വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണെങ്കിൽ ചില പ്രധാനപ്പെട്ട നിയമങ്ങൾ അവഗണിക്കരുത്. അവയെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

Vastu Tips: വീടോ സ്ഥലമോ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ അവ​ഗണിക്കരുത്
Vastu TipsImage Credit source: Tv9 Network
Ashli C
Ashli C | Published: 22 Feb 2026 | 11:19 AM

ഒരു വ്യക്തിയുടെ ജീവിതത്തിൽ വാസ്തുശാസ്ത്രത്തിന് വലിയ പ്രാധാന്യമാണുള്ളത്. അതായത് നാം ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും വാസ്തുവിന് അതിന്റെതായ സ്വാധീനം ഉണ്ട്. ഭൂമി വാങ്ങുന്നത് മുതൽ വീട് പണിയുക താമസം മാറുക ജീവിതത്തിൽ എന്ത് കാര്യങ്ങൾക്കും വാസ്തു അതിന്റേതായ നിയമങ്ങൾ അനുശാസിക്കുന്നു. വാസ്തുപ്രകാരമല്ല ഉണ്ടെങ്കിൽ ഇത് കുടുംബത്തിന്റെ സമാധാനം ആരോഗ്യം സാമ്പത്തിക സ്ഥിതി എന്നിവയെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. അത്തരത്തിൽ നിങ്ങൾ ഒരു വീട് വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണെങ്കിൽ ചില പ്രധാനപ്പെട്ട വാസ്തു നിയമങ്ങൾ അവഗണിക്കരുത്. അവയെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

ആദ്യം തന്നെ ഒരു വീടോ വാസ്തുമോ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ചുറ്റുപാടും നന്നായി ശ്രദ്ധിക്കണം. ഒരിക്കലും ഒരു ശ്മശാനത്തിന്റെ സമീപത്തായി വീട് വയ്ക്കരുത്. ഇത്തരം പ്രദേശങ്ങളിൽ നെഗറ്റീവ് എനർജി കൂടുതൽ ഉണ്ടാകുമെന്നാണ് വിശ്വാസം. ഇത് വീടിനു മുന്നിലെ സമാധാനവും സന്തോഷവും ഇല്ലാതാക്കും. അതുപോലെ വീടിനു ചുറ്റും മാലിന്യ കുമ്പാരങ്ങളും വൃത്തിഹായനമായ സ്ഥലങ്ങളും ഉണ്ടെങ്കിൽ അവ തെരഞ്ഞെടുക്കാതിരിക്കുക. മാലിന്യ കുമ്മനങ്ങൾ ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല വാസ്തുപരമായ അത്ര നല്ലതല്ല എന്നാണ് വിശ്വാസം. വൃത്തിയുള്ള അന്തരീക്ഷം പോസിറ്റീവ് എനർജി ആകർഷിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ വീടും സ്ഥലമാകുമ്പോൾ ശുചിത്വത്തിന് നല്ല പ്രാധാന്യം നൽകണം.

അതുപോലെ നിങ്ങൾ വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഉപയോഗിക്കാൻ സാധിക്കാത്ത വലിയ കുഴിയോ കിണറോ ഉണ്ടെങ്കിൽ അത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. അത്തരം കുഴികളോ താഴ്ന്ന പ്രദേശങ്ങളോ വീടിന്റെ ഊർജ്ജ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. അതിനാൽ, ഒരു വീട് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചുറ്റുമുള്ള ഭൂപ്രകൃതി പരിശോധിക്കുന്നത് നല്ലതാണ്.കുന്നോ വലിയ തടസ്സമോ ഉണ്ടാകരുത് എന്നതാണ് മറ്റൊരു പ്രധാന നിയമം. വടക്ക് ദിശ സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ആ ദിശയിൽ ഒരു തടസ്സമുണ്ടെങ്കിൽ, വായുവിന്റെ ഒഴുക്കും ഊർജ്ജ വ്യാപനവും തടയപ്പെടുമെന്നും അത് വീടിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.