AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Attukal pongala 2026: അമ്മയുടെ ബാലഭടന്മാർ! ആറ്റുകാൽ പൊങ്കാലയിലെ കുത്തിയോട്ടം വഴിപാടിന്റെ പ്രാധാന്യം

Attukal pongala 2026 Rituals: പ്രധാനമായും 10 വയസ്സിന് താഴെയുള്ള ആൺകുട്ടികളാണ് ഈ വഴിപാട് നടത്തുന്നത്. ആറ്റുകാലമ്മയുടെ ഭടന്മാരാണ് കുത്തിയോട്ട വ്രതം എടുക്കുന്ന കുട്ടികളെ കണക്കാക്കുന്നത്....

Attukal pongala 2026: അമ്മയുടെ ബാലഭടന്മാർ! ആറ്റുകാൽ പൊങ്കാലയിലെ കുത്തിയോട്ടം വഴിപാടിന്റെ പ്രാധാന്യം
KuthiyottamImage Credit source: youtube screen grab
Ashli C
Ashli C | Published: 27 Feb 2026 | 08:28 AM

പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ദിവസങ്ങൾ കൂടി. മാർച്ച് 3നാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം. ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിപാടാണ് കുത്തിയോട്ടം. പ്രധാനമായും 10 വയസ്സിന് താഴെയുള്ള ആൺകുട്ടികളാണ് ഈ വഴിപാട് നടത്തുന്നത്. ആറ്റുകാലമ്മയുടെ ഭടന്മാരാണ് കുത്തിയോട്ട വ്രതം എടുക്കുന്ന കുട്ടികളെ കണക്കാക്കുന്നത്.

മഹിഷാസുര വധത്തിന് ഭഗവതിയെ സഹായിച്ച ബാലഭടന്മാരുടെ പ്രതീകമാണിത്. പൊങ്കാലയോട് അനുബന്ധിച്ച് ഏഴു ദിവസങ്ങളിൽ ക്ഷേത്രത്തിൽ താമസിച്ച് അതികഠിനമായ വ്രതം ആണ് ഈ കുട്ടികൾ അനുഷ്ഠിക്കുക. കുംഭമാസത്തിലെ ഭരണി നക്ഷത്രത്തിൽ അതായത് ഉത്സവത്തിന്റെ മൂന്നാം ദിവസമാണ് കുട്ടികൾ വ്രതം ആരംഭിക്കുക. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് മേൽശാന്തിയിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ചാണ് വ്രതം ആരംഭിക്കുക.

ദിവസവും മൂന്ന് നേരം തണുത്ത വെള്ളത്തിൽ കുളിക്കുക , ഭജന, ക്ഷേത്രത്തിലെ നിശ്ചിത എണ്ണം പ്രണമിക്കൽ (നമസ്കാരം) എന്നിവ വ്രതാനുഷ്ഠാനത്തിൽ നിർബന്ധമാണ്. ഈ ദിവസങ്ങളിൽ മാതാപിതാക്കളെ കാണാനോ പുറത്തുപോകാനോ അനുവാദമില്ല. തിയോട്ട വഴിപാട് യോട് അനുബന്ധിച്ച് പ്രധാന ചടങ്ങാണ് ചൂരൽ കുത്ത്. ഇതിനായി പൊങ്കാല ദിവസം വൈകുന്നേരം ബാലന്മാരെ പ്രത്യേകമായി അണിയിച്ചൊരുക്കുന്നു.തുടർന്ന് തന്ത്രിയുടെയും പൂജാരിമാരുടെയും സാന്നിധ്യത്തിൽ കുട്ടിളുടെ വശങ്ങളിൽ (ഇടുപ്പിന് മുകൾഭാഗം) വെള്ളിനൂൽ കോർക്കുന്നു. ഇതിനെയാണ് ‘ചൂരൽ കുത്ത്’ എന്ന് പറയുന്നത്.

വളർന്നുവരുന്ന കുട്ടികളിൽ അച്ചടക്കം, ഏകാഗ്രത ഭക്തി എന്നിവ വർദ്ധിപ്പിക്കുവാൻ ഈ ഏഴു ദിവസത്തെ വ്രതം സഹായിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ വക ഭഗവതിയുടെ അനുഗ്രഹത്താൽ ലോകങ്ങളിൽ നിന്നും മുക്തി ജീവിതത്തിൽ ഐശ്വര്യം സമ്പത്ത് സമൃദ്ധി എന്നിവയും ഈ കുട്ടികൾക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.ദേവിയുടെ ബാലഭടന്മാരായി മാറുന്നതിലൂടെ ഈ കുട്ടികളിൽ അച്ചടക്കവും ഭക്തിയും വളരുമെന്നും വിശ്വസിക്കപ്പെടുന്നു.

Follow Us