Attukal pongala 2026: ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല ഇന്ന്! അടുപ്പുകൂട്ടുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

Attukal pongala 2026: ഉച്ചയ്ക്ക് 2:15 നാണ് നിവേദ്യത്തിന്റെ സമയം. ചന്ദ്രഗ്രഹണത്തിന്റെ ദിവസമാണ് ഇത്തവണത്തെ പൊങ്കാല എന്നതും മറ്റൊരു പ്രത്യേകതയാണ്....

Attukal pongala 2026: ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല ഇന്ന്! അടുപ്പുകൂട്ടുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

Attukal Pongala (1)

Published: 

03 Mar 2026 | 07:39 AM

ആറ്റുകാൽ പൊങ്കാല ഇന്ന്. ഭക്തജനങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. രാവിലെ 9:15ന് പുണ്യാഹം തളിക്കുന്നതോടെ ക്ഷേത്രത്തിൽ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 9: 45 ഓടെ ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിൽ നിന്നുള്ള ഭദ്രദീപം ക്ഷേത്രമുറ്റത്ത് തയ്യാറാക്കിയ പണ്ടാര അടുപ്പിലേക്ക് പകരും. ഉച്ചയ്ക്ക് 2:15 നാണ് നിവേദ്യത്തിന്റെ സമയം. ചന്ദ്രഗ്രഹണത്തിന്റെ ദിവസമാണ് ഇത്തവണത്തെ പൊങ്കാല എന്നതും മറ്റൊരു പ്രത്യേകതയാണ്.

പൊങ്കാല അടുപ്പ് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അടുപ്പുകൂട്ടാനായി ഇഷ്ടികയാണ് ഉപയോഗിക്കേണ്ടത്. അതിനായി അടുപ്പുകൂട്ടുന്ന ഭാഗം ആദ്യം അൽപ്പം വെള്ളം തളിച്ചു വൃത്തിയാക്കുക. മൂന്ന് ഇഷ്ടികകൾ മുക്കോൺ ആകൃതിയിൽ (V ഷേപ്പിൽ) വെക്കുക. പൊങ്കാല കലത്തിന്റെ വലിപ്പത്തിനനുസരിച്ച് വേണം ഇഷ്ടികകൾ തമ്മിലുള്ള അകലം ക്രമീകരിക്കാൻ.

ALSO READ:ആറ്റുകാൽ പൊങ്കാല വ്രതം: ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഷ്ഠാനരീതിയും

ഇഷ്ടികകൾ ഇളകി പോകാതിരിക്കാൻ ചാണകവും മണ്ണ് ഉപയോഗിച്ച് പരസ്പരം ഉറപ്പിക്കാം. ശേഷം ഇഷ്ടികയുടെ മേൽ ചന്ദനവും പൂക്കളും വെച്ച് അലങ്കരിക്കാം.ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ നിന്ന് തീ പകർന്നു കിട്ടിയ ശേഷമേ സ്വന്തം അടുപ്പിൽ തീ കത്തിക്കാവൂ. നിവേദ്യത്തിന്റെ സമയത്ത് മാത്രം അത് നിവേദിക്കുക.

 

Loading...
Unable to load recommendations.
Follow Us
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി