Attukal Pongala: ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല; ഒരുങ്ങി അനന്തപുരി; ക്ഷേത്രത്തിലെ നാളത്തെ ചടങ്ങുകള്‍ അറിയാം

ഇത്തവണയും പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും പൊങ്കാല ആഘോഷം. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പേർ പൊങ്കാല അർപ്പിക്കാൻ എത്തുമെന്നാണ് ഭാരവാഹികളുടെ വിലയിരുത്തൽ.

Attukal Pongala: ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല; ഒരുങ്ങി അനന്തപുരി;  ക്ഷേത്രത്തിലെ നാളത്തെ ചടങ്ങുകള്‍ അറിയാം

Attukal Pongala

Published: 

12 Mar 2025 | 10:51 AM

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി അനന്തപുരി. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പൊങ്കാല അർപ്പിക്കാനായി ലക്ഷക്കണക്കിന് ഭക്തരാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഇതിന്റെ ഭാ​​ഗമായി വന്‍ ഭക്തജനപ്രവാഹമാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇവിടെ എത്തുന്നവർക്ക് സുരക്ഷിതമായി പൊ​ങ്കാല അർപ്പിക്കുന്നതിനായി വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര പരിസരത്തും ന​ഗരത്തിന്റെ വിവിധ ഇടങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

പൊങ്കാലയിടാനുള്ള ക്രമീകരണങ്ങളും ഒരുങ്ങികഴിഞ്ഞു. തിരുവനന്തപുരം ന​ഗരത്തിന്റെ വഴികളിലെല്ലാം അടുപ്പുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. എല്ലായിടങ്ങളിലും പോലീസിന്റെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇത്തവണയും പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും പൊങ്കാല ആഘോഷം. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പേർ പൊങ്കാല അർപ്പിക്കാൻ എത്തുമെന്നാണ് ഭാരവാഹികളുടെ വിലയിരുത്തൽ. റവന്യൂ, ജല അതോറിറ്റി, ആരോഗ്യം, എന്നീ വകുപ്പുകളും ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നു.

Also Read:ആറ്റുകാൽ പൊങ്കാല നാളെ; ഇന്ന് ഉച്ച മുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം; പൊങ്കാലയ്ക്ക് വരുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പ്രധാന ചടങ്ങുകളും സമയവും

നാളെ രാവിലെ (മാർച്ച 12) 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. തുടർന്ന് രാവിലെ 10.30ഓടെ അടുപ്പ് വെട്ട് ചടങ്ങിന് ശേഷം പണ്ഡാര അടുപ്പിൽ തീ പകരും. ഇതോടെ ന​ഗരത്തിൽ ഉടനീളം ഒരുക്കിയിട്ടുള്ള ഭക്തരുടെ അടുപ്പുകളിലും തീ പടരും. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും.

അതേസമയം തിരുവനന്തപുരത്ത് ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ട് വരെ ​ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ക്രമീകരിച്ചിട്ടുണ്ട്. ഈ സമയത്ത് കണ്ടെയ്നർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവ നഗരാതിർത്തിക്കുള്ളിൽ പ്രവേശിക്കാനോ പാർക്ക് ചെയ്യുന്നിനോ അനുവദിക്കില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
Today’s Horoscope: ഒക്ടോബര്‍ 29-ലെ നക്ഷത്രഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം
Jupiter Transit in Makam: വ്യാഴം മകം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു! അടുത്ത രണ്ടര മാസം ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തിലെ സുവർണ്ണകാലം
Mahalakshmi Rajayog 2026: ദീപാവലിക്ക് മുന്നോടിയായി മഹാലക്ഷ്മി രാജയോഗം! ഈ 4 രാശിക്കാർക്ക് സാമ്പത്തിക മുന്നേറ്റവും കരിയറിൽ പുരോഗതിയും
Chanakya Niti: അമ്പതുകളിലും മധുരിക്കും, സന്തോഷകരമായ ദാമ്പത്യജീവിതത്തിന് ചെയ്യേണ്ടത് ഇത്രമാത്രം
Horoscope Today: ഈ നാളുകാരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത മാറ്റങ്ങൾ; അറിയാം ഇന്നത്തെ നക്ഷത്രഫലം
Chanakya Niti: ഈ സ്വഭാവമുള്ള കുടുംബനാഥൻ ഉണ്ടെങ്കിൽ വീട് ഒരിക്കലും രക്ഷപ്പെടില്ല!
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു