AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Piravi 2025 Dhruv Yog: കേരളപ്പിറവി ദിനത്തിൽ ധ്രുവയോഗത്തിന്റെ ശുഭകരമായ സംയോജനം! ഈ 5 രാശിക്കാർക്ക് ഇനി ഭാ​ഗ്യത്തിന്റെ പെരുമഴ

Kerala Piravi Day Lucky Zodiac Signs:നാളത്തെ ദിവസത്തിന്റെ ദേവത ഭഗവാൻ വിഷ്ണു ഭ​ഗവാനാണ്. കൂടാതെ നാളെ പല ശുഭ യോ​ഗങ്ങളും രൂപപ്പെടും. നാളെ ശുഭഗ്രഹങ്ങളായ വ്യാഴവും ശുക്രനും ചന്ദ്രനിൽ നിന്ന് ആറാമത്തെയും എട്ടാമത്തെയും ഭാവങ്ങളിലായിരിക്കും വസിക്കുക.

Kerala Piravi 2025 Dhruv Yog: കേരളപ്പിറവി ദിനത്തിൽ ധ്രുവയോഗത്തിന്റെ ശുഭകരമായ സംയോജനം! ഈ 5 രാശിക്കാർക്ക് ഇനി ഭാ​ഗ്യത്തിന്റെ പെരുമഴ
Lord VishnuImage Credit source: Tv9 Network
ashli
Ashli C | Published: 31 Oct 2025 22:34 PM

നാളെ നവംബർ 1 കേരളപ്പിറവി ദിനമാണ്. പ്രബോധിനി ഏകാദശി എന്ന് വിളിക്കപ്പെടുന്ന കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയാണ് തീയതി കൂടിയാണ് നാളെ. ശനിയാഴ്ച്ച ദിവസത്തിന്റെ അധിപൻ വിഷ്ണു ഭ​ഗവാനാണ്. അതിനാൽ നാളത്തെ ദിവസത്തിന്റെ ദേവത ഭഗവാൻ വിഷ്ണു ഭ​ഗവാനാണ്. കൂടാതെ നാളെ പല ശുഭ യോ​ഗങ്ങളും രൂപപ്പെടും. നാളെ ശുഭഗ്രഹങ്ങളായ വ്യാഴവും ശുക്രനും ചന്ദ്രനിൽ നിന്ന് ആറാമത്തെയും എട്ടാമത്തെയും ഭാവങ്ങളിലായിരിക്കും വസിക്കുക. പ്രധാനമായും ധ്രുവയോഗവും രവിയോഗവുമാണ് രൂപപ്പെടുക. ഇത് 5 രാശിക്കാർക്ക് ഭാ​ഗ്യത്തിന് ഇടയാക്കും. അവ ഏതൊക്കെയെന്നു നോക്കാം

ഇടവം: ഇടവം രാശിക്കാർക്ക് ശനിയാഴ്ച മികച്ചത് ആയിരിക്കും. പുതിയ ബന്ധങ്ങൾ ഉണ്ടാകും. നിക്ഷേപങ്ങൾ നടത്താൻ മികച്ച ദിവസം. വിജയം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. സാമ്പത്തിക നിലയും മെച്ചപ്പെടും. ശനിയാഴ്ച ഇടവ രാശിക്കാർ ശ്രീകൃഷ്ണ ചാലിസ ചൊല്ലുക.

കർക്കിടക രാശി: കർക്കിടക രാശിക്കാർക്ക് നാളെ ലാഭകരമായി ദിവസം. ബിസിനസ് രംഗത്തുള്ളവർക്ക് മികച്ച ദിവസമാണ്. സാമ്പത്തികമായി നേട്ടം ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ശുഭകരമായ കാര്യങ്ങൾ സംഭവിക്കും. കർക്കിടക രാശിക്കാർ ശനിയാഴ്ച ആൽമരത്തിൽ വെള്ളം അർപ്പിക്കുകയും ആരാധിക്കുകയും ചെയ്യുക.

കന്നി രാശി: കന്നി രാശിക്കാർക്ക് നാളെ ഭാഗ്യകരമായ ദിവസമായിരിക്കും. ബിസിനസ് മേഖലയിലുള്ളവർക്ക് ലാഭമുണ്ടാകും. സമ്പാദ്യം വർദ്ധിക്കും. കുടുംബജീവിതം മികച്ചത് ആയിരിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും പരസ്പരം നിലനിൽക്കും. കന്നിരാശിക്കാർ നാളെ പരിഹാരമായി ദാമോദരാഷ്ടകം ചൊല്ലുകയും തുളസി മാതാവിന് ആരാധിക്കുകയും ചെയ്യുക.
.
ധനു രാശി: ധനു രാശിക്കാർക്ക് നാളെ ശുഭകരമായ ദിവസമാണ്. ജോലി സ്ഥലത്ത് ഉദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് വിജയം കൈവരിക്കും. വീടുകളോ ഭൂമിയോ വാങ്ങുകയോ നിൽക്കുകയോ ചെയ്യുന്നവർക്ക് നാളെ നല്ല ദിവസമാണ്. അവിവാഹിതരായ ആളുകളെ സംബന്ധിച്ച് നാളെ നല്ല ആലോചനകൾ വരാനുള്ള സാധ്യതയുണ്ട്. കുടുംബ ജീവിതം മികച്ചത് ആയിരിക്കും. ധനുരാശിക്കാർ നാളെ തുളസി ദേവിയേ ആരാധിക്കുക.

മീനം രാശിക്കാർ: മീനം രാശിക്കാർക്ക് ശനിയാഴ്ച ശുഭകരമായ ദിവസമായിരിക്കും. എല്ലാ ജോലികളും ഭംഗിയായി പൂർത്തിയാക്കും.. ബിസിനസ് മേഖലയിലുള്ളവർക്ക് മികച്ച ദിവസമാണ്. പൂർവിക സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ശനിയാഴ്ച ദിവസങ്ങളിൽ മീനം രാശിക്കാർ വിഷ്ണു ചാലിസ് പാരായണം ചെയ്യുക.