AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tripushkar Yoga: മേടം, തുലാം… 5 രാശിക്കാർ ശ്രദ്ധിക്കുക! ത്രിപുഷ്കർ യോഗത്തിന്റെ ശുഭകരമായ സംയോജനം നിങ്ങളെ കാത്തിരിക്കുന്നത് ബംമ്പർ നേട്ടങ്ങൾ

Top 5 Lucky Zodiac Signs: കുടുംബ ബിസിനസ്സിൽ നിന്നും ലാഭം ലഭിച്ചേക്കാം. സുഹൃത്തിൽ നിന്ന് ബന്ധുവിൽ നിന്ന് പിന്തുണ ലഭിക്കും. അവിവാഹിതരായവരെ സംബന്ധിച്ച് ഇന്ന് ശുഭകരമായ ദിവസമാണ്. നിങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കപ്പെട്ടേക്കാം.

Tripushkar Yoga: മേടം, തുലാം… 5 രാശിക്കാർ ശ്രദ്ധിക്കുക! ത്രിപുഷ്കർ യോഗത്തിന്റെ ശുഭകരമായ സംയോജനം നിങ്ങളെ കാത്തിരിക്കുന്നത് ബംമ്പർ നേട്ടങ്ങൾ
Tripushkar YogaImage Credit source: Social Media
ashli
Ashli C | Published: 02 Nov 2025 06:39 AM

ഇന്ന് നവംബർ 2 ഞായറാഴ്ച. ഇന്നത്തെ ദിവസത്തിലെ അധിപന്മാർ മഹാവിഷ്ണുവും തുളസി ദേവിയും ആണ്. ഇന്ന് കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശിയാണ്. ഈ മുഹൂർത്തത്തിലാണ് തുളസി വിവാഹം. കൂടാതെ ഇതിനൊപ്പം ഉള്ള ചന്ദ്രന്റെ സംക്രമണവും ശുഭകരമായി നടക്കും. ഇതും ശുഭകരമായ പല യോഗങ്ങൾക്കുമാണ് രൂപം നൽകുന്നത്. അതിൽ പ്രധാനമാണ് ത്രിപുഷ്കര്‍ യോഗം. ഇത് തുലാം വൃശ്ചികം മകരം എന്നീ 5 രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

മേടം: മേടം രാശിക്കാർക്ക് ഇന്ന് പല കാര്യങ്ങളിലും ഗുണകരവും സന്തോഷകരവുമായ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രത്യേകിച്ച് ഫാഷൻ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക്. ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും. കുടുംബ ബിസിനസ്സിൽ ലാഭം നേടാൻ കഴിയും. മേടം രാശിക്കാർ ഞായറാഴ്ച തുളസി ചാലിസ ചൊല്ലുക. ദരിദ്രനായ വ്യക്തിക്ക് ഭക്ഷണം ദാനം നൽകുക.

കർക്കിടകം: കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. കുടുംബ ബിസിനസ്സിൽ നിന്നും ലാഭം ലഭിച്ചേക്കാം. സുഹൃത്തിൽ നിന്ന് ബന്ധുവിൽ നിന്ന് പിന്തുണ ലഭിക്കും. അവിവാഹിതരായവരെ സംബന്ധിച്ച് ഇന്ന് ശുഭകരമായ ദിവസമാണ്. നിങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കപ്പെട്ടേക്കാം. പൊതുവിൽ മനസ്സമാധാനം ലഭിക്കും. ഞായറാഴ്ച കർക്കിടക രാശിക്കാർ വിവാഹിതയായ ഒരു സ്ത്രീക്ക് എന്തെങ്കിലും ദാനം നൽകുക.

തുലാം: നിങ്ങൾക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. തൊഴിൽ അന്വേഷിക്കുന്നവർക്കും ശുഭകരം. വീട്ടിൽ സന്തോഷം നിലനിൽക്കും. തുലാം രാശിക്കാർ ഇന്ന് ശുക്രൻ്റെ മന്ത്രം ജപിക്കുക.

വൃശ്ചിക രാശി: ഞായറാഴ്ച ശുഭകരമായ ദിനം ആയിരിക്കും. സാമൂഹിക ബഹുമാനവും അന്തസ്സും വർദ്ധിക്കും. ജീവിതത്തിൽ സ്നേഹവും പരസ്പരം ഐക്യവും നിലനിൽക്കും. പൂർത്തിയാകാത്ത ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. വൃശ്ചിക രാശി ഞായറാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുക. ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ജപിക്കുക.

മകരം : മകരം രാശിക്കാർക്ക് ഞായറാഴ്ച ഗുണകരമായ ദിനം ആയിരിക്കും. കുടുംബത്തിൽ ശുഭകരമായ സംഭവങ്ങൾ നടന്നേക്കാം. പിതാവിൽ നിന്നും മുതിർന്നവരിൽ നിന്നും പിന്തുണ ലഭിക്കും. ബിസിനസ് മേഖലയിലുള്ളവർക്കും ശുഭകരം. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. മകരം രാശിക്കാർ ഞായറാഴ്ച തുളസി ചാലിസ പാരായണം ചെയ്യുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. Tv9 ഇത് സ്ഥിരീകരിക്കുന്നില്ല)