AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vishnu Sahasranamam: പണം ഒഴുകിയെത്തും, മാനസിക സമ്മർ‍ദ്ധങ്ങൾ ഇല്ലാതാകും; വിഷ്ണു സഹസ്രനാമം പതിവായി ജപിച്ചാലുള്ള ​ഗുണങ്ങൾ

Vishnu Sahasranamam: ഇത് നിത്യവും ജപിക്കുന്നത് ജീവിതത്തിൽ ഭൗതികവും ആത്മീയവുമായ നിരവധി ഗുണങ്ങൾ നൽകുമെന്നാണ് വിശ്വാസം...

Vishnu Sahasranamam: പണം ഒഴുകിയെത്തും, മാനസിക സമ്മർ‍ദ്ധങ്ങൾ ഇല്ലാതാകും; വിഷ്ണു സഹസ്രനാമം പതിവായി ജപിച്ചാലുള്ള ​ഗുണങ്ങൾ
Lord VishnuImage Credit source: Tv9 Network
Ashli C
Ashli C | Published: 04 Jan 2026 | 01:47 PM

മഹാവിഷ്ണുവിന്റെ ആയിരം നാമങ്ങൾ ഉൾക്കൊണ്ട ഏറ്റവും പുണ്യകരമായ ഒരു മന്ത്രമാണ് വിഷ്ണു സഹസ്രനാമം. ഇത് നിത്യവും ജപിക്കുന്നത് ജീവിതത്തിൽ ഭൗതികവും ആത്മീയവുമായ നിരവധി ഗുണങ്ങൾ നൽകുമെന്നാണ് വിശ്വാസം. മഹാഭാരതത്തിലെ അനുശാസന പർവ്വത്തിൽ ഭീഷ്മപിതാമഹൻ യുധിഷ്ഠിരന് ഉപദേശിച്ചു നൽകുന്നതാണ് ഈ സ്തോത്രം. വിഷ്ണു സഹസ്രനാമം പതിവായി ജപിക്കുന്നത് ആ വ്യക്തിക്ക് മനോധൈര്യവും ആത്മവിശ്വാസവും വർധിപ്പിക്കും. ഇത് ഒരു വ്യക്തിയിലെ ഭയം, ഉത്കണ്ഠ, അനാവശ്യമായ ചിന്തകൾ എന്നിവയിൽ നിന്ന് മോചനം ലഭിക്കുവാൻ സഹായിക്കുന്നു. കൂടാതെ പഠിക്കുന്ന കുട്ടികൾ സ്ഥിരമായി വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് ബുദ്ധിശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കുവാൻ സഹായിക്കും എന്നാണ് വിശ്വാസം.

ഇതിലൂടെ പഠനത്തിൽ മികവ് പുലർത്തുവാനും സഹായിക്കും. ജീവിതത്തിലെ തടസ്സങ്ങൾ മാറാനും കാര്യ വിജയത്തിനും വിഷ്ണു സഹസ്രനാമം പതിവായി ജപിക്കുന്നത് വളരെ നല്ലതാണ്. മത്സര പരീക്ഷകളിലെ വിജയം ജോലിയിൽ പുരോഗതി എന്നിവയ്ക്കും ഇത് സഹായകരമാകുന്നു. കുടുംബത്തിൽ സമ്പത്തും ഐശ്വര്യവും വർധിക്കുവാനും സവിഷ്ണു സഹസ്രനാമം ജപിക്കുന്നത് നല്ലതാണ്. വിഷ്ണു സഹസ്രനാമം ജപിക്കുന്നതിലൂടെ വിഷ്ണുവിന്റെ അനുഗ്രഹം മാത്രമല്ല ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ലഭിക്കുവാൻ സഹായിക്കും.

കൂടാതെ എന്തെങ്കിലും രോഗത്താൽ ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ പതിവായി വിഷ്ണു സഹസ്രനാമം ജപിക്കുന്നത് വളരെ നല്ലതാണ്. ഇത് ശാരീരിക ആശ്വാസങ്ങൾ നൽകും. നല്ല ആരോഗ്യം നിലനിർത്താനും സഹായിക്കും. കൂടാതെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങളിൽ നിന്നും മോചനം നേടാനും നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ നിറവേറ്റാനും വിഷ്ണു സഹസ്രനാമം പതിവായി ജപിക്കുന്നത് വളരെ നല്ലതാണ്.

കൂടാതെ ജാതകത്തിലെ ദോഷങ്ങൾ അകറ്റാനും ഗ്രഹപ്പിഴകൾ കുറയ്ക്കാനും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് പരിഹാരമായി നിർദ്ദേശിക്കാറുണ്ട്. പ്രത്യേകിച്ച് രാഹു, കേതു ദോഷങ്ങൾ അനുഭവിക്കുന്നവർക്ക് വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ആശ്വാസം നൽകുന്നു.പുലർച്ചെ കുളിച്ച് ശുദ്ധിയോടെ നിലവിളക്കിന് മുന്നിലിരുന്ന് ജപിക്കുന്നതാണ് ഏറ്റവും ഉത്തമം. വൈകുന്നേരം 5 മണി മുതൽ 7 മണി വരെയുള്ള സമയവും ജപത്തിന് അനുയോജ്യമാണ്.

Follow Us