Astrology Malayalam: സൂര്യനും കേതുവും ചിങ്ങത്തിൽ ; ശ്രദ്ധിക്കേണ്ട 3 രാശിക്കാർ

സൂര്യ- കേതു സംയോജനം വഴി വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. തൊഴിൽ, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ വേണം. സാമ്പത്തിക നഷ്ടം നേരിടേണ്ടി വരാം. ആരോഗ്യ കാര്യത്തിൽ, നിങ്ങൾ ശ്രദ്ധിക്കണം. ചെയ്യുന്നതെല്ലാം നിങ്ങളുടെ കുടുംബവുമായി പങ്കിടുന്നത് ഭാവിയിലെ സംഘർഷങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ജോലികൾ ചിലപ്പോൾ നിശ്ചലമായേക്കാം. ഇത് നിങ്ങളുടെ സമ്മർദ്ദം വർദ്ധിപ്പിക്കും.

Astrology Malayalam: സൂര്യനും കേതുവും ചിങ്ങത്തിൽ ; ശ്രദ്ധിക്കേണ്ട 3 രാശിക്കാർ

Astrology Malayalam Sun Ketu Conjunction

Published: 

10 Aug 2026 | 01:06 PM

ജ്യോതിഷ പ്രകാരം സൂര്യനും-കേതുവും ഒരേ രാശിയിലേക്ക് എത്തുകയാണ്. ആഗസ്റ്റ് 17-നാണ് ചിങ്ങം രാശിയിൽ ഇരു ഗ്രഹങ്ങളും സംഗമിക്കുന്നത്. ഇതുവഴി ചില രാശികൾക്ക് നേട്ടം കൈവരും. ഇത് ചില രാശിചിഹ്നങ്ങളെ പ്രതികൂലമായി ബാധിക്കും. തൊഴിൽ, ബിസിനസ് മേഖലകളിൽ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. ഇവരുടെ ആത്മവിശ്വാസം കുറയാം. ഏതൊക്കെയാണ് ആ രാശിചിഹ്നങ്ങൾ എന്ന് നോക്കാം.

മിഥുനം രാശി

മിഥുനം രാശിക്കാർക്ക് സൂര്യ- കേതു സംയോജനം വഴി വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. തൊഴിൽ, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ വേണം. സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. എന്തെങ്കിലും വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ… ചില തടസ്സങ്ങൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ കുറച്ചു കാത്തിരിക്കുന്നതാണ് നല്ലത്. വലിയ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് തിടുക്കം കൂട്ടുന്നത് നല്ലതല്ല. നിസ്സാര കാര്യങ്ങളിൽ തർക്കിക്കുന്നതിൻ്റെ ആവശ്യമില്ല.

ALSO READ:ബലിയിടുന്നതിന് തുല്ല്യം! കർക്കിടകവാവിന് പിതൃക്കൾക്കായി ഈ വഴിപാടുകൾ ചെയ്യൂ

കന്നി രാശി

സൂര്യ- കേതു സംക്രമണം വഴി കന്നി രാശിക്കാർക്ക് ചില നേട്ടങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വരാം. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം. അനാവശ്യ ചെലവുകൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കിയേക്കാം. വിവാദങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ പ്രധാനപ്പെട്ട വലിയ ജോലികൾ ചിലപ്പോൾ നിശ്ചലമായേക്കാം. ഇത് നിങ്ങളുടെ സമ്മർദ്ദം വർദ്ധിപ്പിക്കും. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്.

മീനം രാശി

സൂര്യ- കേതു സംക്രമണ സമയം, മീനം രാശിക്കാർ ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും ആരോഗ്യ കാര്യത്തിൽ, നിങ്ങൾ ശ്രദ്ധിക്കണം. ചെയ്യുന്നതെല്ലാം നിങ്ങളുടെ കുടുംബവുമായി പങ്കിടുന്നത് ഭാവിയിലെ സംഘർഷങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ബിസിനസ് മേഖലയിലുള്ളവർക്ക് ദീർഘദൂര യാത്ര ചെയ്യേണ്ടിവരും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളില് ജാഗ്രത പുലർത്തുക. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് ദാമ്പത്യ ജീവിതം സന്തോഷത്തോടെ ആസ്വദിക്കുക.

ചെയ്യാം

ഇഷ്ടദേവതകളെ ഭജിക്കുന്നതും, വേണ്ട വഴിപാടുകൾ ചെയ്യുന്നതും നന്നായിരിക്കും. കുലദൈവം, പരദേവതാ സങ്കൽപ്പങ്ങൾക്കും വഴിപാടുകളും, പ്രാർഥനകളും ആവശ്യമാണ്. എല്ലാത്തിലും താൻപാതി ദൈവം പാതി എന്ന തത്ത്വം പിന്തുടരാം.

( പൊതുവായ രാശി മാറ്റങ്ങളും അതിനോട് അനുബന്ധിച്ച ഫലങ്ങളുമാണ് ഇവിടെ നൽകിയിരിക്കുന്നത്- ഇതിൽ മാറ്റങ്ങൾ വന്നേക്കാം )

Follow Us
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
പുതിയ സ്കോർപിയോയിൽ വന്ന മാറ്റങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു