AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Cinnamon Benefits For Hair: താരനും മുടികൊഴിച്ചിലും പമ്പകടക്കും! കറുവപ്പട്ട തലയിൽ ഇങ്ങനെ തേച്ചു നോക്കൂ

Cinnamon Benefits For Hair Growth: വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഉൽപന്നങ്ങൾക്ക് പുറകെ പോകാതെ, നമ്മുടെ അടുക്കളയിൽ കാണപ്പെടുന്ന കറുവപ്പട്ട ഉപയോഗിച്ച് ഈ പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണാം. ആന്റിഫംഗൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമായ കറുവപ്പട്ട തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും, തലയോട്ടിയെ അണുബാധകളിൽ നിന്ന് മുക്തമാക്കാനും സഹായിക്കും.

Cinnamon Benefits For Hair: താരനും മുടികൊഴിച്ചിലും പമ്പകടക്കും! കറുവപ്പട്ട തലയിൽ ഇങ്ങനെ തേച്ചു നോക്കൂ
Cinnamon Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Updated On: 10 Aug 2026 | 12:44 PM

എത്ര നല്ല മുടിയായാലും താരൻ കയറിയാൽ പിന്നെ കൊഴിഞ്ഞുപോകുന്നതിന് കണക്കുകളില്ല. മുടി കൊഴിച്ചിൽ, താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ ഇന്ന് ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇതിനായി വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഉൽപന്നങ്ങൾക്ക് പുറകെ പോകാതെ, നമ്മുടെ അടുക്കളയിൽ കാണപ്പെടുന്ന കറുവപ്പട്ട (Cinnamon) ഉപയോഗിച്ച് ഈ പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണാം. ആന്റിഫംഗൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമായ കറുവപ്പട്ട തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും, തലയോട്ടിയെ അണുബാധകളിൽ നിന്ന് മുക്തമാക്കാനും സഹായിക്കും.

ALSO READ: പാഡ് മാറ്റാൻ വൈകരുതേ! മഴക്കാല ആർത്തവ ശുചിത്വം: ഈ തെറ്റുകൾ അണുബാധയുണ്ടാക്കും

കറുവപ്പട്ട എങ്ങനെ സഹായിക്കുന്നു?

രക്തയോട്ടം കൂട്ടുന്നു: തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് മുടിയിഴകളുടെ വേരുകൾക്ക് വേണ്ടത്ര പോഷണം എത്തിക്കുന്നു എന്നതാണ് കറുവപ്പട്ട ഉപയോ​ഗിക്കുന്നതിൻ്റെ പ്രധാന ​ഗുണം.

താരൻ അകറ്റുന്നു: കറുവപ്പട്ടയിലെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ താരനും തലയോട്ടിയിലെ ഫംഗസ് അണുബാധയും തടയുന്നു. ഇതിലൂടെ സ്വാഭാവികമായും മുടികൊഴിച്ചിൽ തടയാനാകും.

മുടി കൊഴിച്ചിൽ തടയുന്നു: മുടിയുടെ വേരുകൾക്ക് ബലം നൽകി അകാലത്തിലുള്ള മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നു.

ഹെയർ മാസ്കുകൾ

ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത്, 2-3 ടേബിൾ സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ. വെളിച്ചെണ്ണ നേരിയ രീതിയിൽ ചൂടാക്കി അതിലേക്ക് കറുവപ്പട്ട പൊടി ചേർക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിച്ച് 15-20 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ഒരു ടീസ്പൂൺ കറുവപ്പട്ട പൊടി, ഒരു ടേബിൾ സ്പൂൺ തേൻ, 2 ടേബിൾ സ്പൂൺ തൈര്. മൂന്നും ചേർത്ത് നല്ലൊരു പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയുടെ വേരുകൾ മുതൽ അറ്റം വരെ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ‌‌

കറുവപ്പട്ട ഒരു സു​ഗന്ധവ്യജ്ഞനമാണ് എന്നാൽ ചിലർക്ക് ഇത് ഉപയോ​ഗിക്കുമ്പോൾ ചർമ്മത്തിൽ നേരിയ പുകച്ചിലോ അലർജിയോ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ, തലയിൽ തേക്കുന്നതിന് മുൻപ് കൈയിലോ ചെവിയുടെ പിൻഭാഗത്തോ അൽപം പുരട്ടി പാച്ച് ടെസ്റ്റ് നടത്തുക. അതുപോലെ കറുവപ്പട്ട ഒരിക്കലും നേരിട്ട് തലയോട്ടിയിൽ പുരട്ടരുത്. വെളിച്ചെണ്ണയുടെയും തൈരിൻ്റെയോ കൂടെ ചേർത്ത് വേണം ഉപയോ​ഗിക്കാൻ. ആഴ്ചയിൽ ഒരു തവണ മാത്രം ഈ ഹെയർ മാസ്കുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, അന്തരീക്ഷ മലിനീകരണം, ഭക്ഷണരീതി, മാനസിക സമ്മർദ്ദം എന്നിവ കാരണം ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. രാസവസ്തുക്കൾ അടങ്ങിയ ഉൽപന്നങ്ങൾക്ക് പുറകെ പോകാതെ, വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ചില കാര്യങ്ങളിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടാൻ സഹായിക്കും. ഇത് മുടിയുടെ വേരുകളെ ഉത്തേജിപ്പിക്കുകയും വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.

English Summary:

Cinnamon benefits for hair growth and dandruff Removal, Find the beauty tips. Also read about advantages of using cinnamon for hair and how to use this hair mask

Follow Us