AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: വിവിധ രാശിക്കാര്‍ക്ക് ശുഭവാര്‍ത്ത; അംഗീകാരവും നേട്ടങ്ങളും തേടിയെത്താം! ഇന്നത്തെ രാശിഫലം വിശദമായി

Today’s Horoscope and Astrology Predictions, August 10: പത്രങ്ങളിലെയും ഓൺലൈൻ പോർട്ടലുകളിലെയും രാശിഫലങ്ങൾ ദിവസവും ഏറെ കൗതുകത്തോടെ വായിക്കുന്നവരാണ് നമ്മളിൽ പലരും. രാശിഫലങ്ങൾ എന്തുതന്നെയായാലും, പൂർണ്ണ ആത്മവിശ്വാസത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും ജീവിതത്തെ സമീപിക്കുകയാണ് പ്രധാനം. ഇന്നത്തെ (ഓഗസ്ത് 10) രാശിഫലം വിശദമായി പരിശോധിക്കാം.

Today’s Horoscope: വിവിധ രാശിക്കാര്‍ക്ക് ശുഭവാര്‍ത്ത; അംഗീകാരവും നേട്ടങ്ങളും തേടിയെത്താം! ഇന്നത്തെ രാശിഫലം വിശദമായി
Malayalam Horoscope Today August 10Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 10 Aug 2026 | 05:40 AM

പത്രങ്ങളിലെയും ഓൺലൈൻ പോർട്ടലുകളിലെയും രാശിഫലങ്ങൾ ദിവസവും ഏറെ കൗതുകത്തോടെ വായിക്കുന്നവരാണ് നമ്മളിൽ പലരും. മനുഷ്യ മനസ്സിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കും ഭയങ്ങൾക്കും ഇടയിൽ, വരാനിരിക്കുന്ന പുതിയ ദിവസത്തെക്കുറിച്ച് ചെറിയ പ്രതീക്ഷകൾ നൽകാൻ ഇത്തരം പ്രവചനങ്ങൾ സഹായിക്കുന്നു. എന്നാൽ, ചില ദിവസങ്ങളിലെ പ്രതികൂലമായ പ്രവചനങ്ങൾ ചിലരിൽ വലിയ നിരാശയും വിഷമവും ഉണ്ടാക്കിയേക്കാം. രാശിഫലങ്ങൾ എന്തുതന്നെയായാലും, പൂർണ്ണ ആത്മവിശ്വാസത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും ജീവിതത്തെ സമീപിക്കുകയാണ് പ്രധാനം. ഇന്നത്തെ (ഓഗസ്ത് 10) രാശിഫലം വിശദമായി പരിശോധിക്കാം:

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ ഭാഗം വരെ)

ഈ നാളുകാര്‍ ഇന്ന് ചില വെല്ലുവിളികള്‍ നേരിട്ടേക്കാം. കാര്യപരാജയം, അസ്വസ്ഥത, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവ കാണുന്നു.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)

ഇന്ന് മികച്ച ദിനമായേക്കാം. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇവ കാണുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടായേക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)

ഇന്ന് ചില പ്രതിസന്ധികള്‍ നേരിട്ടേക്കാം. സാമ്പത്തിക പ്രശ്‌നങ്ങള്‍, മനഃപ്രയാസം, ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയേക്കാം.

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

ഇന്ന് നല്ല ദിവസമാകാന്‍ സാധ്യത. യാത്രാവിജയം, അംഗീകാരം, സാമ്പത്തിക നേട്ടങ്ങള്‍, കാര്യവിജയം ഇവയ്ക്ക് സാധ്യത.

Also Read: Ramayana Masam 2026: ഭയം മാറും, ആത്മവിശ്വാസം വർദ്ധിക്കും!രാമായണമാസത്തിൽ ഹനുമാൻ ദേവന്റെ ഈ മന്ത്രം ജപിക്കു!

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

ഉല്ലാസയാത്രയോഗം, സുഹൃദ്-ബന്ധു സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, അംഗീകാരം ഇവയ്ക്ക് സാധ്യത.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)

വാഹനയാത്രികര്‍ സൂക്ഷിക്കണം. വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം. അനാവശ്യ കലഹം, മനഃപ്രയാസം ഇവയ്ക്ക് സാധ്യത.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം)

ശത്രുശല്യം, വാഗ്വാദം, ആരോഗ്യപ്രശ്‌നങ്ങള്‍, അനാവശ്യ ചെലവ് ഇവ കാണുന്നു. വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത വേണം.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

മത്സരവിജയം, അംഗീകാരം, നേട്ടം ഇവ കാണുന്നു. തൊഴില്‍ അന്വേഷകരുടെ ശ്രമങ്ങള്‍ വിജയിച്ചേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)

തൊഴിലിടങ്ങളില്‍ അനുകൂല സ്ഥലംമാറ്റം, സ്ഥാനക്കയറ്റം ഇവ കാണുന്നു. വായ്പാശ്രമങ്ങള്‍ വിജയിച്ചേക്കാം.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

കാര്യപരാജയം, അലച്ചില്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, അമിത ചെലവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

കുംഭം (അവിട്ടം രണ്ടാം പകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

യാത്രാപരാജയം, കാര്യതടസം, അസ്വസ്ഥിത, വാഗ്വാദം ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

ആഗ്രഹങ്ങള്‍ സഫലമായേക്കാം. ആരോഗ്യം, അംഗീകാരം ഇവ കാണുന്നു.

നിരാകരണം

ഈ ലേഖനത്തിൽ നൽകിയിട്ടുള്ള രാശിഫലങ്ങളും ജ്യോതിഷ പ്രവചനങ്ങളും പൂർണ്ണമായും പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിലെ വിവരങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്ക് ഈ വെബ്‌സൈറ്റോ ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല.

English Summary

Many people read daily horoscopes seeking hope amidst uncertainty, though negative predictions can sometimes cause distress. A positive and confident mindset remains essential regardless of what the horoscopes predict for the day. August 10 brings favorable outcomes for signs like Taurus, Cancer, Leo, Scorpio, Sagittarius, and Pisces with success and financial gains. Conversely, Aries, Gemini, Virgo, Libra, Capricorn, and Aquarius may face hurdles, health issues, or unexpected expenses.

Follow Us