Chanakya Niti: ഈ സ്വഭാവം നിങ്ങൾക്കുണ്ടോ? എളുപ്പത്തിൽ ചതിക്കപ്പെടും!
Chanakya Niti Life Lessons: ജീവിതത്തിൽ പലപ്പോഴും ആളുകൾക്ക് ചതിയും വഞ്ചനയും നേരിടേണ്ടി വരാറുണ്ട്. എന്നാൽ ചാണക്യനീതി അനുസരിച്ച് ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ള ആളുകളെയാണ് മറ്റുള്ളവർ വളരെ എളുപ്പത്തിൽ ചൂഷണം ചെയ്യുന്നതും ചതിയിൽപ്പെടുത്തുന്നതും. ആചാര്യ ചാണക്യൻ ചൂണ്ടിക്കാണിക്കുന്ന ആ ആളുകൾ ആരെല്ലാമെന്ന് അറിഞ്ഞാലോ...
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതത്തിൽ വിജയം നേടാനുള്ള വഴികളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാർമശിച്ചിട്ടുണ്ട്. ജീവിതത്തിൽ പലപ്പോഴും ആളുകൾക്ക് ചതിയും വഞ്ചനയും നേരിടേണ്ടി വരാറുണ്ട്. എന്നാൽ ചാണക്യനീതി അനുസരിച്ച് ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ള ആളുകളെയാണ് മറ്റുള്ളവർ വളരെ എളുപ്പത്തിൽ ചൂഷണം ചെയ്യുന്നതും ചതിയിൽപ്പെടുത്തുന്നതും. ആചാര്യ ചാണക്യൻ ചൂണ്ടിക്കാണിക്കുന്ന ആ ആളുകൾ ആരെല്ലാമെന്ന് അറിഞ്ഞാലോ…
അമിത സത്യസന്ധർ
കാട്ടിൽ നേർരേഖയിൽ വളരുന്ന മരങ്ങളാണ് ആളുകൾ ആദ്യം മുറിച്ചുമാറ്റുന്നത്, വളഞ്ഞ മരങ്ങൾ അവശേഷിക്കും. അതുപോലെ, ലോകത്ത് അമിത നിഷ്കളങ്കരും സത്യസന്ധരുമായ ആളുകളെ മറ്റുള്ളവർ സ്വന്തം ആവശ്യങ്ങൾക്കായി എളുപ്പത്തിൽ ഉപയോഗപ്പെടുത്തുന്നു. മറ്റുള്ളവരുടെ തന്ത്രങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തതാണ് ഇവർ വഞ്ചിക്കപ്പെടാൻ കാരണമെന്ന് ചാണക്യൻ പറയുന്നു.
അന്ധമായി വിശ്വസിക്കുന്നവർ
ആളുകളെ വിശ്വസിക്കുന്നത് തെറ്റല്ല, എന്നാൽ അത് അന്ധമായ വിശ്വാസമാകരുത്. ഒരാളെ ചിന്തിക്കാതെ പെട്ടെന്ന് വിശ്വസിക്കുന്നവർ ജീവിതത്തിൽ തിരിച്ചടികൾ നേരിടും. എത്ര അടുത്ത വ്യക്തിയാണെങ്കിലും പൂർണ്ണമായി വിശ്വസിക്കുന്നതിന് മുമ്പ് പലതവണ ചിന്തിക്കണമെന്ന് ചാണക്യൻ വ്യക്തമാക്കുന്നു.
ALSO READ: കാക്കയെ കണ്ട് പഠിച്ചോളൂ, ജീവിതത്തിൽ വിജയിക്കാം!
രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവർ
സ്വന്തം രഹസ്യങ്ങളും വ്യക്തിപരമായ ബലഹീനതകളും ഭാവി പദ്ധതികളും മറ്റുള്ളവരുമായി പങ്കുവെക്കുന്നവർ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ഇന്നത്തെ സുഹൃത്ത് നാളെ ശത്രുവായി മാറിയാൽ, ഈ രഹസ്യങ്ങൾ നിങ്ങൾക്കെതിരെ തന്നെ ആയുധമാക്കപ്പെടാക്കാമെന്ന് അദ്ദേഹം ചാണക്യനീതിയിൽ പറയുന്നു.
അമിത അത്യാഗ്രഹികൾ
അത്യാഗ്രഹം മനുഷ്യന്റെ ബുദ്ധിയെയും വിവേകത്തെയും നശിപ്പിക്കുന്നു. അധ്വാനമില്ലാതെ അനായാസമായി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരെ ചതിക്കാൻ തട്ടിപ്പുകാർക്ക് എളുപ്പമാണ്. വലിയ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇത്തരക്കാരെ വലയിലാക്കുന്നത്.
അമിത വികാരഭരിതർ
ഹൃദയം കൊണ്ട് മാത്രം ചിന്തിക്കുകയും ബുദ്ധി ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നവർ ഇമോഷണൽ ബ്ലാക്ക്‌മെയിലിംഗിന് എളുപ്പത്തിൽ ഇരയാകുന്നു. മറ്റുള്ളവരുടെ വ്യാജ കണ്ണീരിലും മധുരവാക്കുകളിലും മയങ്ങിപ്പോകുന്ന ഇവർ ഒടുവിൽ വലിയ സാമ്പത്തിക-വൈകാരിക നഷ്ടങ്ങൾ സഹിക്കേണ്ടി വരുമെന്ന് ചാണക്യൻ ഓർമപ്പെടുത്തുന്നു.
(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല. )
English Summary:
According to Chanakya Niti, certain types of people are more likely to be deceived in life because of their personality traits. The list includes overly innocent and straightforward people who may fail to recognize others’ hidden intentions, those who blindly trust others without thinking carefully, and people who openly share their secrets, weaknesses, or future plans.