Chanakya Niti: ആരും നിങ്ങളെ ചതിക്കില്ല, കള്ളം പറയുന്നവരെ തിരിച്ചറിയാനുള്ള ട്രിക്കിതാ….

How to Detect Liars with Chanakya Niti: നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഇന്നത്തെ ആധുനിക കാലത്തും ചാണക്യ ഉപദേശങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആളുകളുടെ യഥാർത്ഥ സ്വഭാവവും അവരുടെ മനസ്സിലിരിപ്പും മനസ്സിലാക്കാൻ ഇത്തരത്തിൽ ചാണക്യനീതി നമ്മെ സഹായിക്കുന്നുണ്ട്. മറ്റുള്ളവരുടെ കള്ളങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ ചാണക്യൻ ചില വഴികൾ പറഞ്ഞുനൽകുന്നു. അവ ഏതെല്ലാമാണെന്ന് നോക്കിയാലോ....

Chanakya Niti: ആരും നിങ്ങളെ ചതിക്കില്ല, കള്ളം പറയുന്നവരെ തിരിച്ചറിയാനുള്ള ട്രിക്കിതാ....

പ്രതീകാത്മക ചിത്രം

Published: 

29 Sep 2026 | 10:36 AM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായ കണക്കാക്കുന്ന ആചാര്യനായ ചാണക്യൻ നയതന്ത്രജ്ഞനും തത്വചിന്തകനുമാണ്. ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് ആവശ്യമായ തന്ത്രങ്ങളും ഉപദേശങ്ങളും അദ്ദേഹം തന്റെ ചാണക്യ നീതിയിലൂടെ നൽകിയിട്ടുണ്ട്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഇന്നത്തെ ആധുനിക കാലത്തും അദ്ദേഹത്തിന്റെ ആ ഉപദേശങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആളുകളുടെ യഥാർത്ഥ സ്വഭാവവും അവരുടെ മനസ്സിലിരിപ്പും മനസ്സിലാക്കാൻ ഇത്തരത്തിൽ ചാണക്യനീതി നമ്മെ സഹായിക്കുന്നുണ്ട്. മറ്റുള്ളവരുടെ കള്ളങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ ചാണക്യൻ ചില വഴികൾ പറഞ്ഞുനൽകുന്നു. അവ ഏതെല്ലാമാണെന്ന് നോക്കിയാലോ….

കണ്ണുകളിൽ നോക്കാതിരിക്കുക

സംസാരിക്കുന്നതിനിടയിൽ ഒരാൾ നിരന്തരം നോട്ടം മാറ്റുകയോ, താഴേക്ക് നോക്കുകയോ, ചോദ്യങ്ങൾ ചോദിക്കുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്താൽ അവരുടെ വാക്കുകളെ പൂർണ്ണമായും വിശ്വസിക്കരുതെന്ന് ചാണക്യൻ പറയുന്നു.

വാക്കുകളും ശരീരഭാഷയും തമ്മിലുള്ള വ്യത്യാസം

കള്ളം പറയുന്ന ആളുകളുടെ സംസാരവും അവരുടെ ബോഡി ലാംഗ്വേജും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാകും. അവർ പറയുന്നത് മറ്റൊന്നായിരിക്കുമെങ്കിലും അവരുടെ മുഖഭാവമോ പെരുമാറ്റമോ മറ്റൊന്നിനെക്കുറിച്ചായിരിക്കും സൂചിപ്പിക്കുന്നത്.

ALSO READ: കുടുംബജീവിതം സന്തോഷകരമല്ലേ? ഈ 5 വഴികൾ പരീക്ഷിക്കൂ

ആവശ്യത്തിൽ കൂടുതൽ മധുരമുള്ള വാക്കുകൾ

ചിലർ ആവശ്യമില്ലാത്ത വിധം അമിതമായി പുകഴ്ത്തി സംസാരിക്കുകയും മധുരമുള്ള വാക്കുകൾ ഉപയോഗിക്കുകയും ചെയ്യും. സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം ഇത്തരം ഭാഷ ഉപയോഗിക്കുന്നവരിൽ നിന്ന് ചാണക്യൻ എപ്പോഴും ജാഗ്രത പാലിക്കാൻ പറയുന്നു.

കൂടുതൽ ന്യായീകരണങ്ങളും വിഷയം മാറ്റലും

സാധാരണമായ ഒരു ചോദ്യത്തിന് അമിതമായി ന്യായീകരണം പറയുകയോ നിരന്തരം വിഷയം മാറ്റാൻ ശ്രമിക്കുകയോ ചെയ്താൽ, അവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക. കള്ളം മൂടിവെക്കാൻ ആളുകൾ പലപ്പോഴും അനാവശ്യമായ കാര്യങ്ങൾ സംസാരിക്കാറുണ്ട്.

ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുക

കള്ളം പിടിക്കപ്പെടുമോ എന്ന ഭയം കാരണം ചിലർ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം പെട്ടെന്ന് ദേഷ്യപ്പെടാൻ തുടങ്ങും. ലളിതമായ ഒരു ചോദ്യത്തിന് മുമ്പിൽ പെട്ടെന്ന് ഒരാൾ പ്രകോപിതനാകുകയാണെങ്കിൽ അവിടെ എന്തോ പന്തികേടുണ്ട് എന്ന് മനസ്സിലാക്കാം.

നിരാകരണം: ഈ വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

English Summary:

Chanakya Niti offers several observations that may help identify whether someone is being dishonest. According to the chanakya, changes in a person’s behavior, hesitation while answering, unusual eye movements, inconsistencies in their statements, and excessive attempts to explain or justify themselves can sometimes indicate that they may not be telling the truth.

Loading...
Unable to load recommendations.
Follow Us
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
ആഡംബര ക്രൂയിസിൽ രാപ്പാർക്കാം; IRCTC-യുടെ കിടിലൻ വിയറ്റ്നാം ടൂർ!
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ