AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chanakya Niti: കുടുംബജീവിതം സന്തോഷകരമല്ലേ? ഈ 5 വഴികൾ പരീക്ഷിക്കൂ

Chanakya Niti for Married Couples: ചാണക്യനീതി എന്ന ഗ്രന്ഥത്തിൽ മനുഷ്യജീവിതം, മൂല്യങ്ങൾ, ബന്ധങ്ങൾ എന്നിവയെക്കുറിച്ച് വളരെ വിലപ്പെട്ട ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും ദാമ്പത്യ ജീവിതത്തിലെ വരുംവരായ്കകളും അവ പരിഹരിക്കാനുള്ള വഴികളും അദ്ദേഹം വിവരിക്കുന്നു.  പരസ്പരവിശ്വാസം വളർത്താനും കുടുംബസന്തോഷം നിലനിർത്താനും സഹായിക്കുന്ന ചാണക്യനീതിയിലെ 5 പ്രധാന നിയമങ്ങൾ ഏതെല്ലാമാണെന്ന് അറിഞ്ഞാലോ....

Chanakya Niti: കുടുംബജീവിതം സന്തോഷകരമല്ലേ? ഈ 5 വഴികൾ പരീക്ഷിക്കൂ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 28 Sep 2026 | 11:09 AM

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ബന്ധമാണ് ദാമ്പത്യം. എന്നാൽ പല കാരണങ്ങളാൽ വിവാഹ മോചനത്തിന്റെ വക്കിൽ എത്തി നിൽക്കുന്നവർ നിരവധിയാണ്. ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ആചാര്യനായ ചാണക്യൻ. അദ്ദേഹം തന്റെ ‘ചാണക്യനീതി’ എന്ന ഗ്രന്ഥത്തിൽ മനുഷ്യജീവിതം, മൂല്യങ്ങൾ, ബന്ധങ്ങൾ എന്നിവയെക്കുറിച്ച് വളരെ വിലപ്പെട്ട ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും ദാമ്പത്യ ജീവിതത്തിലെ വരുംവരായ്കകളും അവ പരിഹരിക്കാനുള്ള വഴികളും അദ്ദേഹം വിവരിക്കുന്നു.  പരസ്പരവിശ്വാസം വളർത്താനും കുടുംബസന്തോഷം നിലനിർത്താനും സഹായിക്കുന്ന ചാണക്യനീതിയിലെ 5 പ്രധാന നിയമങ്ങൾ ഏതെല്ലാമാണെന്ന് അറിഞ്ഞാലോ….

സ്നേഹത്തിനൊപ്പം സൗഹൃദവും

ഭാര്യാഭർതൃ ബന്ധത്തിൽ സ്നേഹത്തോടൊപ്പം നല്ലൊരു സൗഹൃദവും ഉണ്ടായിരിക്കണമെന്ന് ചാണക്യൻ പറയുന്നു. ബന്ധത്തിൽ ഒരു കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ, മനസ്സിലുള്ള കാര്യങ്ങൾ പേടിയോ മടിയോ കൂടാതെ തുറന്നുപറയാൻ സാധിക്കും. സൗഹൃദം എന്നാൽ ഒന്നിച്ച് നടക്കുകയോ ചിരിക്കുകയോ ചെയ്യുന്നത് മാത്രമല്ല, പങ്കാളിയുടെ ചിന്തകളെ ശാന്തമായി കേൾക്കാനും മനസ്സിലാക്കാനും കഴിയുന്നതാണ്. ദമ്പതികൾ നല്ല സുഹൃത്തുക്കളാകുമ്പോൾ, എത്ര വലിയ തെറ്റിദ്ധാരണയും സംസാരത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും.

ബഹുമാനം ബന്ധത്തിന്റെ അടിത്തറ

ഏതൊരു ബന്ധവും നിലനിൽക്കാൻ പരസ്പര ബഹുമാനം അത്യന്താപേക്ഷിതമാണ്. വ്യത്യസ്തരായ രണ്ടു വ്യക്തികളുടെ ചിന്തകൾ വ്യത്യസ്തമാകുന്നത് സ്വാഭാവികമാണ്. എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ പങ്കാളിയെ ചെറുതായി കാണുകയോ പരിഹസിക്കുകയോ ചെയ്യരുത്. മറ്റുള്ളവരുടെ മുന്നിൽ വെച്ച് പങ്കാളിയെ കളിയാക്കുന്നതും അവരുടെ അഭിപ്രായങ്ങളെ തള്ളിക്കളയുന്നതും ബന്ധത്തിൽ അകൽച്ചയുണ്ടാക്കും.

ALSO READ: ജീവിതത്തിൽ തോൽക്കില്ല, പക്ഷേ നായയെ കണ്ടുപഠിക്കണം!

സത്യസന്ധത, വിശ്വാസം

വിശ്വാസം എന്നത് ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല, അതിന് സമയമെടുക്കും. ചാണക്യനീതി അനുസരിച്ച്, കള്ളത്തരങ്ങളാണ് ഏതൊരു ബന്ധത്തിന്റെയും ഏറ്റവും വലിയ ശത്രുക്കൾ. കാര്യങ്ങൾ മറച്ചുവെക്കുന്നതും നിസ്സാര കാര്യങ്ങൾക്ക് പോലും നുണ പറയുന്നതും പങ്കാളിയിൽ സംശയത്തിന്റെ വിത്തുകൾ പാകും. അതിനാൽ ബന്ധത്തിൽ എപ്പോഴും സുതാര്യത പുലർത്തുക. തുറന്നുപറച്ചിലും സത്യസന്ധതയും തെറ്റിദ്ധാരണകൾ അകറ്റി പരസ്പര വിശ്വാസം വർദ്ധിപ്പിക്കും.

ചിന്തകൾ വ്യത്യസ്തമെങ്കിലും പൊരുത്തപ്പെടുക

വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന രണ്ടു വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും ചിന്താഗതികളും ഒരുപോലെയാകണമെന്നില്ല. അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും പങ്കാളിയുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുക. സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും പങ്കാളിയുടെ മേൽ അടിച്ചേൽപ്പിക്കാതെ, ഇരുവർക്കും സമ്മതമായ ഒരു പൊതുതീരുമാനത്തിലെത്തുകയാണ് ബുദ്ധിപൂർവ്വമായ വഴി.

പരസ്പരം കൈകോർക്കുക

ജീവിതത്തിൽ സുഖവും ദുഃഖവും മാറിമാറി വരും. പ്രയാസകരമായ സമയങ്ങളിലാണ് ഒരു ബന്ധത്തിന്റെ യഥാർത്ഥ പരീക്ഷണം നടക്കുന്നത്. പ്രതിസന്ധികളുണ്ടാകുമ്പോൾ പരസ്പരം കുറ്റപ്പെടുത്താതെ, ഒന്നിച്ച് നിന്ന് പ്രശ്നപരിഹാരം കണ്ടെത്തണം.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

English Summary:

Five principles associated with Chanakya Niti that can help strengthen the relationship between husband and wife and reduce conflicts after marriage. It emphasizes maintaining friendship along with love, so that couples can communicate openly and understand each other without hesitation.

Follow Us